SportsTRENDING

സച്ചിനും സഞ്ജുവും തിളങ്ങിയിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

മുംബൈ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റെില്‍ കേരളത്തിന് ആദ്യ തോല്‍വി. മുംബൈ ആണ് കേരളത്തെ എട്ടു വിക്കറ്റിന് തകര്‍ത്തത്.
സച്ചിന്‍ ബേബിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 24.2 ഓവറില്‍ 160-2ല്‍ നില്‍ക്കെ മഴമൂലം കളി തടസപ്പെട്ടതിനെത്തുടര്‍ന്ന് വിജെഡി മഴ നിയമമനുസരിച്ച് മുംബൈയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.55 റൺസാണ് താരത്തിന്റെ സമ്പാദ്യം.രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 134 പന്തിൽ 104 റൺസാണ് സച്ചിൻ നേടിയത്.മറ്റാർക്കും കേരള നിരയിൽ തിളങ്ങാനായില്ല.
ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ കേരളം മൂന്ന് വിക്കറ്റിന് തകര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: