Sports

  • വെറും 83 റണ്‍സ് ;  ദക്ഷിണാഫ്രിക്കയേയും കീഴടക്കി ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ ; വിജയം 243 റൺസിന്

    ദക്ഷിണാഫ്രിക്കയേയും കീഴടക്കി ഇന്ത്യ ലോകകപ്പ് ലീഗ് ഘട്ടത്തില്‍  ഒന്നാം സ്ഥാനം ഉറപ്പിച്ചു.243 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.ഇന്ത്യ ഉയര്‍ത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് ഓൾ ഔട്ട് ആകുകയായിരുന്നു. ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന ഈഡൻ ഗാര്‍ഡനിലെ സ്ലോ പിച്ചിലും 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു.വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യറിന്റെയും പക്വതയാര്‍ന്ന ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. 49-ാം സെഞ്ച്വറിയോടെ വിരാട് സച്ചിന്റെ ഏകദിന റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു.  121 പന്തില്‍ നിന്ന് 101 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. 10 ഫോര്‍ അടങ്ങുന്നതായിരുന്നു  ഇന്നിംഗ്സ്.ശ്രേയസ് 87 പന്തില്‍ നിന്ന് 77 റണ്‍സ് ആണ് എടുത്തത്. 2 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.രോഹിത് ശര്‍മ്മ   24 പന്തില്‍ നിന്ന് 40 റണ്‍സ് എടുത്തു. ഇന്ത്യയുടെ എട്ട് മത്സരങ്ങളില്‍ നിന്നുള്ള എട്ടാം വിജയമാണ് ഇത്. ജഡേജ അഞ്ചു വിക്കറ്റ് നേടി.

    Read More »
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം: വിരാട് കോലി റെക്കോർഡ് സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോൾ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

    കൊൽക്കത്ത: വിരാട് കോലി റെക്കോർഡ് സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോൾ കാഴ്ച്ചക്കാരുടെ എണ്ണത്തിലും റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കണ്ടു. ഞായറാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 4.4 കോടി പ്രേക്ഷകർ കണ്ടെന്ന് ഡിസ്നി വെളിപ്പെടുത്തി. ലോക റെക്കോർഡിന് ടീം ഇന്ത്യയുടെ ആരാധകർക്ക് നന്ദിയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ അറിയിച്ചു. ഒക്‌ടോബർ 22ന് നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിന് 4.3 കോടിയായിരുന്നു വ്യൂവർഷിപ്പ്. ഈ റെക്കോർഡാണ് കഴിഞ്ഞ മത്സരത്തിൽ തകർത്തത്. ഇതിനുമുമ്പ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് 3.5 കോടി കാഴ്ചക്കാരെ ലഭിച്ചിരുന്നു.

    Read More »
  • മഴ കളി മുടക്കി;നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാകിസ്താൻ

    ബംഗളൂരു: ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് പാകിസ്താന്‍. മഴ കളി മുടക്കിയ മത്സരത്തില്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാകിസ്താന്റെ വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 401 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 25.3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. മഴ നിയമ പ്രകാരം വേണ്ടിയിരുന്നതിനേക്കാള്‍ 21 റണ്‍സ് അധികം നേടിയതാണ് പാകിസ്താനെ തുണച്ചത്. ജയത്തോടെ പാകിസ്താന്‍ വീണ്ടും അഫ്ഗാനിസ്താനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് പാകിസ്താന് തൊട്ടുമുന്നില്‍ നാലാം സ്ഥാനത്താണ്. ഇരുടീമുകളും 8 മത്സരങ്ങളില്‍ 4 ജയവും 4 തോല്‍വിയും വഴങ്ങിയിട്ടുണ്ട്.

    Read More »
  • മൂന്നു പെനാൽറ്റിയിൽ രണ്ടെണ്ണം രക്ഷപെടുത്തി സച്ചിൻ സുരേഷ്; ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്

    കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലില്‍ ഒന്നാമത്. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ  ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ജപ്പാൻ താരം ഡെയ്സുകെയും ഗ്രീസുകാരൻ ദിമിത്രിയോസുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി  ഗോളുകൾ നേടിയത്.31ആം മിനുട്ടില്‍  ലൂണയുടെ ഒരു മികച്ച പാസിലൂടെ  ഡെയ്സുകെ  കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ തന്റെ ആദ്യ ഗോള്‍ നേടി. സ്കോര്‍ 1-0. 34ആം മിനുട്ടില്‍ പെപ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നു‌. ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് 1-0 എന്ന ലീഡില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മികച്ചു നിന്നത്. എന്നാല്‍ 83ആം മിനുട്ടില്‍ സച്ചിന്റെ ഒരു ഫൗള്‍ ഈസ്റ്റ് ബംഗാളിന് പെനാള്‍ട്ടി നല്‍കി. ക്ലൈറ്റൻ സില്‍വ എടുത്ത പെനാള്‍ട്ടി കിക്ക് സച്ചിൻ തടഞ്ഞു. പക്ഷെ റഫറി സച്ചിൻ ഗോള്‍ ലൈൻ വിട്ട് വന്നതിനാല്‍ ഫൗള്‍ വിളിച്ചു. തുടര്‍ന്ന്…

    Read More »
  • ഇരുടീമുകള്‍ക്കും നിര്‍ണായകം; ലോകകപ്പില്‍ ഇന്ന് ന്യൂസിലാൻഡ് – പാകിസ്ഥാൻ പോരാട്ടം

    ഇരുടീമുകള്‍ക്കും നിര്‍ണായകമായി ലോകകപ്പില്‍ ഇന്ന് ന്യൂസിലാൻഡ് – പാകിസ്ഥാൻ പോരാട്ടം.ഇന്ന് കിവീസ് ജയിക്കുകയാണെങ്കില്‍ പാകിസ്ഥാൻ പുറത്താകും.പാകിസ്ഥാൻ ജയിക്കുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും എട്ടുപോയിന്റ് വീതമാകും. കിവീസിന് ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ടുപോയിന്റാണുള്ളത്. 0.484 ആണ് റണ്‍റേറ്റ്. പട്ടികയില്‍ നാലാം സ്ഥാനത്ത്. പാകിസ്ഥാൻ ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച്‌ ആറുപോയിന്റുമായി ആറാം സ‌്ഥാനത്താണ്. -0.024 ആണ് ബാബര്‍ അസമിന്റെയും കൂട്ടരുടെയും റണ്‍റേറ്റ്. വിജയമാര്‍ജിൻ വലുതാണെങ്കില്‍ പാകിസ്ഥാൻ കിവീസിനെ മറികടന്ന് നാലാമതാകും.ഇതോടെ ഇരുവരുടെയും അവസാന മത്സരങ്ങളുടെ ഫലവും മാര്‍ജിനും നിര്‍ണായകമാവും. ന്യൂസിലാൻഡിന് ഒൻപതാം തീയതി ലങ്കയുമായാണ് അവസാന മത്സരം.പാകിസ്ഥാന് 11-ാം തീയതി ഇംഗ്ളണ്ടിനെതിരെയാണ് ലാസ്റ്റ് മാച്ച്‌.ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാവിലെ 10:30നാണ് മത്സരം.മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

    Read More »
  • ഇന്ത്യയില്‍ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍

    തിരുവനന്തപുരം:കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തി മൂന്നാമത്തെ സീസണ്‍ പിന്നിടുമ്ബോഴും ഒരു ഐഎസ്‌എല്‍ കിരീടം പോലും സ്വന്തമാക്കാനായിട്ടില്ലെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട ആശാനാണ് ഇവാന്‍ വുകാമനോവിച്ച്‌ എന്ന സെർബിയക്കാരൻ. ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ സാധിച്ച ഇവാന് കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാനുമായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ ഒത്തിണക്കവും അപകടകാരികളായതും ഇവാന്റെ ശിക്ഷണത്തിലാണ്. അതിനാല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ജീവനാണ് ഇവാന്‍. ഇവാന് തിരിച്ച്‌ ആരാധകരോടുള്ളതും ഇതേ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഇതിനെ പറ്റി ഇവാന്‍ വിശദമാക്കുകയുണ്ടായി. ഇന്ത്യയില്‍ മറ്റൊരു ടീമിനെയും താന്‍ പരിശീലിപ്പിക്കില്ലെന്നാണ് ഇവാന്‍ വ്യക്തമാക്കിയത്. ഒരുപക്ഷേ മറ്റ് ടീമുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്നതിലും അധികം പ്രതിഫലം നല്‍കാന്‍ സാധിച്ചേക്കും. എന്നാല്‍ മറ്റൊരു ടീമിനും നല്‍കാന്‍ കഴിയാത്ത കാര്യങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സും കേരളവും എനിക്ക് നല്‍കുന്നത്. ഇവിടം എനിക്ക് സ്‌പെഷ്യലാണ്. വിലക്ക് കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ആരാധകര്‍ നല്‍കിയ സ്‌നേഹം എന്റെ കണ്ണുകള്‍ നിറച്ചു. ആരാധകരോട് എനിക്കെന്നും കടപ്പാടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ഈ…

    Read More »
  • കളിച്ചത് വെറും 3 മത്സരങ്ങള്‍, എറിഞ്ഞിട്ടത് 14 വിക്കറ്റ് !

    ലോകക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍ക്ക് വേണ്ടി ടീം ബാലന്‍സ് നിലനിര്‍ത്താന്‍ ആദ്യമത്സരങ്ങളില്‍ പുറത്തായിരുന്ന ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഷമി. ഹാര്‍ദ്ദിക്കിന് പരിക്കേറ്റതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഷമിയുടെ മടങ്ങിവരവ്.ഈ ലോകകപ്പിലെ 3 മത്സരങ്ങളില്‍ നിന്ന് മാത്രം 14 വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടിരിക്കുന്നത്.  ശ്രീലങ്കക്കെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോട് കൂടി പല റെക്കോര്‍ഡുകളും ഷമിയുടെ പേരിലായി. ശ്രീലങ്കക്കെതിരെ അഞ്ച് വിക്കറ്റ് സ്വന്തമാക്കാനായതോടെ ലോകകപ്പിലെ ഷമിയുടെ വിക്കറ്റ് നേട്ടം 45 ആയി ഉയര്‍ന്നു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം ഷമിയുടെ പേരിലായി. 23 ഇന്നിങ്ങ്‌സുകളില്‍ നിന്നും 44 വിക്കറ്റുകളെടുത്ത സഹീര്‍ ഖാന്‍, 33 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 44 വിക്കറ്റുകളെടുത്ത ജവഗല്‍ ശ്രീനാഥ് എന്നിവരെയാണ് ഷമി പിന്നിലാക്കിയത്. വെറും 14 ഇന്നിങ്ങ്‌സുകളിലാണ് ഷമിയുടെ 45 വിക്കറ്റ് നേട്ടം. ഈ കലണ്ടര്‍ വര്‍ഷം ഇത് നാലാം തവണയാണ് ഷമി ഒരു ഇന്നിങ്ങ്‌സില്‍ നാലോ…

    Read More »
  • ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് vs ഈസ്റ്റ് ബംഗാൾ

    കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ ആറാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.രാത്രി എട്ടു മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ വച്ചാണ് മത്സരം. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.മോഹൻ ബഗാൻ, മുംബൈ,ഗോവ എന്നീ ടീമുകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലു മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ഈസ്റ്റ് ബംഗാൾ നിലവിൽ ഒൻപതാം സ്ഥാനത്താണ്. നവംബർ 25-ന് ഹൈദരാബാദുമായും നവംബർ 29-ന് ചെന്നൈയിനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ മാസത്തെ മറ്റു മത്സരങ്ങൾ.രണ്ടു മത്സരങ്ങളും കൊച്ചിയിൽ വച്ചുതന്നെയാണ്.

    Read More »
  • ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമത്

    ലഖ്‌നൗ: ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചതോടെയാണ് അഫ്ഗാന്‍ മുന്നേറിയത്. ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹഷ്മതുള്ള ഷാഹിദി (34 പന്തില്‍ 56), റഹ്മത്ത് ഷാ (54 പന്തില്‍ 52) എന്നിവരാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ 55 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റ്ഹമാനുള്ള ഗുര്‍ബാസ് (10), ഇബ്രാഹിം സദ്രാന്‍ (20) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ നാലാം വിക്കറ്റില്‍ റഹ്മത്ത് – ഷാഹിദി സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റഹ്മത്ത് 23-ാം ഓവറില്‍ പുറത്തായി. എന്നാല്‍ അസ്മതുള്ള ഒമര്‍സായിയെ (31) കൂട്ടുപിടിച്ച് ഷാഹിദി അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ…

    Read More »
  • ലോകകപ്പില്‍ പുതുചരിത്രം കുറിച്ച്‌ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര

    മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച്‌ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര.ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ ബൗളറെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ 48 വര്‍ഷത്തിനിടെ ഇതുവരെയും ആര്‍ക്കും ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ശ്രീലങ്കയുടെ സൂപ്പര്‍ താരം പാതും നിസംഗയെ പുറത്താക്കിയാണ് ബുമ്ര ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ രണ്ട് റണ്‍സാണ് താരം വഴങ്ങിയത്. 3.86 ശരാശരിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റാണ് ബുമ്ര ഇതുവരെ നേടിയത്.

    Read More »
Back to top button
error: