SportsTRENDING

കഴിഞ്ഞ കളിയിലെ ചുവപ്പ് കാർഡ്; ദിമിത്രിയോസ് ഇന്ന് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങില്ല

കൊച്ചി: പരിക്കിൽ നിന്നും സസ്പെൻഷനിൽ നിന്നും മൂന്ന് കളിക്കാർ തിരിച്ചെത്തുമ്പോൾ ഇതാ ബ്ലാസ്റ്റേഴ്സിന്റെ ഗോളടിയന്ത്രം ദിമിത്രിയോസ് ഡയമാന്റകോസ് കളത്തിന് പുറത്ത്.
ഇന്ന് ഹൈദരാബാദുമായുള്ള മത്സരത്തിൽ ദിമിത്രിയോസിന് പുറത്തിരിക്കേണ്ടി വരും.കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഗോളടിച്ച ശേഷം  ജഴ്സി ഊരി ഗ്രൗണ്ടിൽ ആഹ്ലാദപ്രകടനം നടത്തിയതിന് റെഡ് കാർഡ് കിട്ടിയതോടെയാണ് താരത്തിന് ഇന്നത്തെ  മത്സരത്തിൽ വെളിയിൽ ഇരിക്കേണ്ടിവരുന്നത്.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഗോൾ നേടിക്കൊണ്ട് മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ഈ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്. അതും ശ്രദ്ധക്കുറവ് മൂലമാണ് എന്നത് ആരാധകരുടെ നിരാശ വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമിത്രിയോസ്.
ടീമിൽ സസ്പെൻഷൻ മൂലവും പരിക്കുകൾ മൂലവും മാറിനിന്നിരുന്ന ഡ്രിൻസിക്ക്, ലെസ്‌കോ, പ്രബീർ ദാസുമുൾപ്പെടെ മൂന്ന് കളിക്കാർ മടങ്ങിയെത്തുന്നതിനിടെയാണ് ദിമിയുടെ സസ്പെൻഷൻ എന്നതും ശ്രദ്ധേയം.മുംബൈയുമായുള്ള മത്സരത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് മൂന്ന് കളികളിൽ നിന്ന്  മിലോസ് ഡ്രിന്‍സിച്ചിനും പ്രബീർ ദാസിനും സസ്പെൻഷൻ ലഭിക്കുന്നത്. പരിക്കേറ്റ് ഈ‌ സീസണിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന മാര്‍ക്കോ ലെസ്കോവിച്ചും പരിക്കിൽ നിന്നും മോചിതനായി ടീമിൽ തിരികെയെത്തിയിട്ടുണ്ട്.
ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരം.രാത്രി 8:00 മണിക്കാണ് കിക്കോഫ്.

മത്സരം ജിയോ സിനിമ ആപ്പിലും സ്പോർട്സ്18 നെറ്റ്‌വർക്കിലും പ്രക്ഷേപണം ചെയ്യും. വിദേശത്ത് നിന്നുള്ളവർക്ക് മത്സരം കാണാനായി വൺഫുട്ബോൾ ഉപയോഗിക്കാം.

സാധ്യതാ ലൈനപ്പുകൾ

 

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-4-2)

സച്ചിൻ സുരേഷ് (ജികെ), സന്ദീപ് സിംഗ്, പ്രീതം കോട്ടാൽ, ഹോർമിപം റൂയിവ, നൗച്ച സിംഗ്, ഡെയ്‌സുകെ സകായ്, വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, അഡ്രിയാൻ ലൂണ, ഇഷാൻ പണ്ഡിത, ക്വാം പെപ്ര

 

ഹൈദരാബാദ് എഫ്‌സി (4-2-3-1)

 

ഗുർമീത് സിംഗ് (ജികെ), നിഖിൽ പൂജാരി, ചിംഗ്ലെൻസന സിംഗ്, ഓസ്വാൾഡോ അലനിസ്, വിഘ്നേഷ് ദക്ഷിണാമൂർത്തി, ജോവോ വിക്ടർ, ഹിതേഷ് ശർമ്മ, അബ്ദുൾ റബീഹ്, മുഹമ്മദ് യാസിർ, ജോ നോൾസ്, ഫിലിപ്പ് അമോറിം

Back to top button
error: