SportsTRENDING

പകരമാകില്ലെങ്കിലും പകരം വീട്ടി ഇന്ത്യ; ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം

വിശാഖപട്ടണം; ആസ്‌ത്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് 2 വിക്കറ്റ് ജയം. ജോഷ് ഇൻഗ്ലിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് 208 റൺസ് നേടിയപ്പോൾ ഇന്ത്യ 1 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു.
അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ വേണമെന്നിരിക്കെ റിങ്കു സിങ് സിക്സർ നേടി. എന്നാൽ, പന്ത് നോബോൾ ആയതിനാൽ സിക്സർ കൂടാതെ തന്നെ ഇന്ത്യ വിജയിക്കുകയായിരുന്നു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 42 പന്തിൽ നിന്ന് 80 റൺസ് നേടി തകർപ്പൻ പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇഷാൻ കിഷൻ 39 പന്തിൽ 58 റൺസെടുത്ത് പിന്തുണയേകി.
അവസാന ഓവറിൽ അക്സർ പട്ടേൽ രണ്ട് റൺസെടുത്ത് പുറത്താകുമ്പോൾ വേണ്ടിയിരുന്നത് മൂന്ന് പന്തിൽ രണ്ട് റൺ. അടുത്ത പന്തിൽ രവി ബിഷ്ണോയി പുറത്ത്. അഞ്ചാം പന്തിൽ രണ്ടാം റണ്ണിനായി ഓടി അർഷ്ദീപ് സിങ്ങും പുറത്തായപ്പോൾ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു റൺ. റിങ്കു സിങ് കൂറ്റനൊരു സിക്സർ നേടിയെങ്കിലും സീൻ അബോട്ട് എറിഞ്ഞ പന്ത് നോബോളായതിനാൽ ഇന്ത്യ സിക്സർ കൂടാതെ തന്നെ വിജയിക്കുകയായിരുന്നു.
സ്കോർ- ആസ്ട്രേലിയ: മൂന്നിന് 208 (20 ഓവർ), ഇന്ത്യ: എട്ടിന് 209 (19.5 ഓവർ).

Back to top button
error: