SportsTRENDING

ഹൈദരാബാദിനേയും തോല്‍പ്പിച്ചു; ഐഎസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒന്നാമത്

കൊച്ചി: ഇടവേളകഴിഞ്ഞ് പുനരാരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്.
കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.
ഇന്നത്തെ ജയത്തോടെ ഏഴുകളികളിൽ നിന്നും അഞ്ചു ജയമടക്കം 16 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ  പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അഞ്ച് കളിയില്‍ നിന്ന് നാല് ജയമുള്ള എഫ്.സി. ഗോവയാണ് രണ്ടാം സ്ഥാനത്ത്.

നവംബർ 29-ന് ചെന്നൈയിനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: