SportsTRENDING

മഴ ഭീഷണിയിൽ ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി ഇന്ന്

തിരുവനന്തപുരം:ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം. മത്സരത്തിനായി ഇരു ടീമുകളും വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്.വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കായിരുന്നു വിജയമെങ്കിലും തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിച്ചേക്കും.

മത്സരവേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.തലസ്ഥാനത്ത് മഴ വലിയ വെല്ലുവിളിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Signature-ad

തിരുവനന്തപുരത്തിന് അനുവദിക്കപ്പെട്ട ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ മഴ കാരണം മുടങ്ങിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും നഗരത്തില്‍ മഴ പെയ്തു. ഇതിനിടെ, മഴയുടെ ഇടവേളയില്‍ ശനിയാഴ് ഇരു ടീമുകളും പരിശീലനം നടത്തുകയും ചെയ്തു.

മഴ ഭീഷണി ടിക്കറ്റ് വിൽപ്പനയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ടൂര്‍ണമെൻ്റിലെ പ്രധാന താരങ്ങളുടെ അഭാവവും ടിക്കറ്റ് വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജുവില്ലാതെ കളി നടക്കുന്നതിലെ നിരാശയും ആരാധകര്‍ക്ക് ഉണ്ട്. 10,000ല്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. ഇന്ന് മഴ മുന്നറിയിപ്പില്ലാത്തതും അവധി ദിവസമായതും സ്റ്റേഡിയത്തിലെത്തിലേക്ക് ആരാധകരെ എത്തിക്കുമെന്നാണ് അവസാന മണിക്കൂറുകളിലെ പ്രതീക്ഷ.

അഞ്ച് ടി20കളാണ് പരമ്ബരയിലുള്ളത്.ഞായറാഴ്ചത്തെ രണ്ടാം ട്വന്റി 20 കഴിഞ്ഞ് തിങ്കളാഴ്ച ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഹത്തിയിലേക്ക് പറക്കും.

Back to top button
error: