SportsTRENDING

കാര്യവട്ടത്ത് ബാറ്റിംഗ് വെടിക്കെട്ട്: ആസ്‌ട്രേലിയക്കെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ.20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 235 റൺസ്.

യശസ്വി ജയ്‌സ്വാളിന്റെയും ഋതുരാജ് ഗെയിക്‌വാദിന്റെും ഇഷാൻ കിഷന്റെയും അർധ സെഞ്ച്വറികളും അവസാന ഓവറുകളിലെ റിങ്കു സിങിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ഇന്ത്യക്ക് ഗുണമായത്.

ടോസ് നേടി  ഇന്ത്യയെ ബാറ്റിങിന് ക്ഷണിച്ച ആസ്‌ട്രേലിയൻ നായകൻ മാത്യു വേഡിന്റെ കണക്ക് കൂട്ടലെല്ലാം ഇന്ത്യൻ ഓപ്പണർമാർ തെറ്റിച്ചു. യശസ്വി ജയ്‌സ്വാളാണ് കത്തിക്കയറിയത്. ആസ്‌ട്രേലിയൻ ബൗളർമാരെ പലവട്ടം അതിർത്തി കടത്തിയ താരം 25 പന്തിൽ നിന്ന് 53 റണ്‍സാണ്  നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്ന ഗംഭീര ഇന്നിങ്‌സ്. ജയ്‌സ്വാൾ ആഞ്ഞടിക്കുമ്പോൾ ഒരറ്റത്ത് വിക്കറ്റ് കാത്ത് സൂക്ഷിക്കുന്ന ചുമതലയെ ഗെയിക്‌വാദിനുണ്ടായിരുന്നുള്ളൂ. നേരിട്ട 24ാം പന്തിലാണ് ജയ്‌സ്വാൾ അർധ ശതകം തികച്ചത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു.

Signature-ad

അടുത്തതായി ക്രീസിലെത്തിയ  കിഷനും വെറുതെ നിന്നില്ല. 32 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്‌സറും അക്കം 52 റൺസാണ് കിഷൻ നേടിയത്.അതേസമയം സൂര്യകുമാറിന് 10 പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ. 19 റൺസ് നേടിയ സൂര്യകുമാറിനെ മാർക്കസ് സ്റ്റോയിനിസ് മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ പുറത്താക്കി.

 

അവസാന ഓവറിലാണ് ഗെയിക്‌വാദ് മടങ്ങുന്നത്. 43 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറും ഉൾപ്പെടെ 58 റൺസാണ് ഗെയിക് വാദ് നേടിയത്.

 

അവസാന ഓവറുകളിൽ റിങ്കു സിങിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 230 കടത്തിയത്. വെറും 9 പന്തുകളിൽ നിന്ന് പുറത്താകാതെ 31 റൺസാണ് റിങ്കു അടിച്ചെടുത്തത്. നാല് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. രണ്ട് പന്തിൽ നിന്ന് ഒരു സിക്‌സർ അടക്കം ഏഴ് റൺസ് നേടിയ തിലക് വർമ്മയും മോശമായില്ല.

Back to top button
error: