SportsTRENDING

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20യില്‍ അമ്ബയറായി അനന്തപത്മനാഭൻ

തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്നില്ലെങ്കിലും മത്സരത്തില്‍ ഒരു മലയാളി സാന്നിധ്യമുണ്ടാവും.

ഇന്നത്തെ മത്സരം നിയന്ത്രിക്കുന്ന ഓണ്‍ ഫീല്‍ഡ് അമ്ബയര്‍മാരിലൊരാള്‍ മലയാളിയായ കെ എൻ അനന്തപത്മാനഭനാണ്.

2020ല്‍ ഐസിസി അമ്ബയര്‍ പാനലിലെത്തിയ അനന്തപത്മനാഭന്‍ ഇതുവരെ 13 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും അമ്ബയറായി. ഇതില്‍ ഏഴ് ഏകദിനങ്ങളിലും15 ടി20 മത്സരങ്ങളില്‍ ഫീല്‍ഡ് അമ്ബയറായിരുന്ന അനന്തപന്തമാനഭൻ ആറ് വിതം ടി20 ഏകദിന മത്സരങ്ങളില്‍ ടിവി അമ്ബയറുമായിരുന്നു.

Signature-ad

കേരള രഞ്ജി ടീം നായകനായിരുന്ന അനന്തപത്മനാഭന് പുറമെ ജെ മദനഗോപാലാണ് ഇന്ന് നടക്കുന്ന രണ്ടാം ടി20 മത്സരത്തിലെ മറ്റൊരു ഓണ്‍ഫീല്‍ഡ് അമ്ബയര്‍. മറ്റൊരു മലയാളി അമ്ബയറായ നിതിന്‍ മേനാനാണ് ടി വി അമ്ബയര്‍.

Back to top button
error: