SportsTRENDING

കാര്യവട്ടവും ഇന്ത്യയെടുത്തു;44 റൺസ് വിജയം 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യക്ക് വിജയം.നേരത്തെ വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു.

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.എന്നാൽ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 235 റണ്‍സ്.

യശസ്വി ജയ്‌സ്വാളിന്റെയും ഋതുരാജ് ഗെയിക്‌വാദിന്റെും ഇഷാൻ കിഷന്റെയും അര്‍ധ സെഞ്ച്വറികളും അവസാന ഓവറുകളിലെ റിങ്കു സിങിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

Signature-ad

എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 191  റൺസെടുക്കാനേ സാധിച്ചുള്ളൂ.

Back to top button
error: