SportsTRENDING

ഐപിഎല്ലില്‍ നിന്നും ഔട്ടായി മലയാളി താരങ്ങൾ; ശേഷിക്കുന്നത് രണ്ടേ രണ്ടു പേർ !!

മുംബൈ: ഐപിഎല്ലിൽ അവശേഷിക്കുന്നത് രണ്ടേ രണ്ടു മലയാളികൾ ! ടീമുകൾ ഇന്ന് സമർപ്പിച്ച പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദും മാത്രമാണ്.

ഐപിഎല്ലിലെ പത്തു ടീമുകള്‍ ഡിസംബര്‍ 19ന് ദുബായില്‍ നടക്കുന്ന മിനി ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തിയ കളിക്കാരുടെയും ഒഴിവാക്കിയ കളിക്കാരുടെയും പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു.

Signature-ad

മലയാളി താരങ്ങളായ അബ്ദുള്‍ ബാസിതിനെയും കെ.എം. ആസിഫിനെയും,ദേവ്ദത്ത് പടിക്കലിനെയും രാജസ്ഥാൻ റോയല്‍സ് ഒഴിവാക്കിയപ്പോള്‍ സന്ദീപ് വാര്യരെ മുംബൈ ഇന്ത്യൻസും തഴഞ്ഞു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദുമാണ് ഇപ്പോള്‍ ഐപിഎല്ലില്‍ ശേഷിക്കുന്ന മലയാളി താരങ്ങള്‍.

ഡിസംബർ 19-നാണ് ഇത്തവണത്തെ ഐപിഎൽ താരലേലം. ഇതിന് ഒരാഴ്ച മുമ്പുവരെ കളിക്കാരുടെ കൈമാറ്റം സാധ്യമാണ്.

Back to top button
error: