Sports
-
ന്യൂസിലൻഡും അഫ്ഗാനും തോറ്റാൽ ലോകകപ്പിൽ വീണ്ടും ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടം
ന്യൂഡൽഹി: ന്യൂസിലൻഡും അഫ്ഗാനും തോറ്റാൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വീണ്ടും ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തിന് വഴിയൊരുങ്ങും. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ മൂന്നാം സ്ഥാനക്കാരായി സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചതോടെ, നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് ഇനി നടക്കാനിരിക്കുന്നത്. 8 വീതം മത്സരങ്ങള്‍ കളിച്ച് 8 പോയിന്റ് നേടിയ മൂന്ന് ടീമുകളാണുള്ളത്. ന്യൂസിലൻഡും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് ഈ ടീമുകള്‍. ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നെങ്കില്‍, ആദ്യമായി ലോകകപ്പ് സെമി ഫൈനലിലെത്തുകയെന്ന ചരിത്രനേട്ടത്തിലേക്ക് അഫ്ഗാനിസ്ഥാന് മുന്നേറാനാകുമായിരുന്നു. അഫ്ഗാനിസ്ഥാൻ തോറ്റത് ഫലത്തില്‍ പാക്കിസ്ഥാനും ന്യൂസിലൻഡിനും അനുഗ്രഹമായി. നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇപ്പോള്‍ ന്യൂസിലൻഡാണ് (+0.398) നാലാം സ്ഥാനത്തുള്ളത്. 8 പോയിന്റുള്ള പാക്കിസ്ഥാൻ (+0.036) അഞ്ചാം സ്ഥാനത്തും, ഇതേ പോയിൻ്റുള്ള അഫ്ഗാനിസ്ഥാൻ (-0.338) ആറാം സ്ഥാനത്തുമാണുള്ളത്. അടുത്ത മത്സരത്തില്‍ മൂന്ന് ടീമുകള്‍ക്കും മികച്ച മാര്‍ജിനില്‍ ജയിക്കാനാകണം എന്ന നിലയാണ് ഇപ്പോഴുള്ളത്. അടുത്ത മത്സരം ജയിച്ചാല്‍ ന്യൂസിലൻഡിനാണ് സാധ്യതയേറെ. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റാണ് വ്യാഴാഴ്ച ശ്രീലങ്കയെ നേരിടാൻ…
Read More » -
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒറ്റയാള്‍ പോരാട്ടവുമായി ഗ്ലെൻ മാക്സ്വെല്‍
കൂട്ടാളികളെല്ലാം തോറ്റു മടങ്ങിയപ്പോഴും തോല്‍ക്കാൻ മനസില്ലാതെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒറ്റയാള്‍ പോരാട്ടം നയിച്ച് ഗ്ലെൻ മാക്സ്വെല്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്. വെറും 128 പന്തുകളില്‍ നിന്നായിരുന്നു താരം 201 റണ്‍സ് അടിച്ചെടുത്തത്. ഇന്നിംഗ്സില്‍ 10 കൂറ്റൻ സിക്സറുകളും 21 ഫോറുകളും ഉള്‍പ്പെട്ടിരുന്നു. അതേസമയം കന്നി ലോകകപ്പ് സെഞ്ചുറി നേട്ടവുമായി ഇബ്രാഹിം സദ്രാൻ (129) അഫ്ഗാന് മികച്ച സ്കോറാണ് സമ്മാനിച്ചത്. 292 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കംഗാരുപ്പടയ്ക്ക് തുടക്കം പിഴച്ചു. 18.3 ഓവറില്‍ 7 വിക്കറ്റിന് 91 എന്ന നിലയില്‍ പതറിയ ഓസീസ് പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസിനൊപ്പം ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ റണ്‍ ചേസാണ് നടത്തിയത്. ഓസീസിനെ വിജയിപ്പിച്ച ഗ്ലെൻ മാക്സ്വെല്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ട്രോളുകളിലും അദ്ദേഹം നിറയുകയാണ്. ഓട്ടം ഉപേക്ഷിച്ച് സ്റ്റാൻഡ് ആൻഡ് ഡെലിവര്‍ ശൈലിയില്‍ മാക്സി പുറത്തെടുത്ത…
Read More » -
ഏകദിനത്തിൽ മാക്‌സ്‌വെൽ റെക്കോർഡ് തിരുത്തികുറിച്ചു; ധോണിയും കോലിയും പിറകിൽ!
മുംബൈ: ഇന്ത്യൻ താരം വിരാട് കോലി, മുൻ താരം എം എസ് ധോണി എന്നിവരെ പിറകിലാക്കി ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ. ഏകദിനത്തിൽ സ്‌കോർ പിന്തുടരുമ്പോഴുള്ള ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണ് മാക്‌സ്‌വെൽ പടുത്തുയർത്തിയത്. ഇന്നലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 128 പന്തിൽ പുറത്താവാതെ 201 റൺസാണ് മാക്‌വെൽ നേടിയത്. സ്‌കോർ ചേസ് ചെയ്യുമ്പോഴുള്ള ഏറ്റവും മികച്ച സ്‌കോറാണിത്. ഇക്കാര്യത്തിൽ പാകിസ്ഥാൻ താരം ഫഖർ സമാൻ രണ്ടാമതായി. 2021ൽ ഫഖർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 193ന് പുറത്തായിരുന്നു. 2011ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ ഷെയ്ൻ വാട്‌സൺ പുറത്താവാതെ നേടിയ 185 റൺസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2005ൽ ശ്രീലങ്കയ്‌ക്കെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി പുറത്താവാതെ നേടിയ 183 റൺസാണ് നാലാമത്. 2012ൽ മിർപൂരിൽ പാകിസ്ഥാനെതിരെ വിരാട് കോലി അടിച്ചെടുത്ത 183 റൺസ് അഞ്ചാമതായി. ലോകകപ്പിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോർ കൂടിയാണ് മാക്‌സ്‌വെൽ സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ ന്യൂസിലൻഡ് താരം മാർട്ടിൻ…
Read More » -
ടൈംഡ് ഔട്ട് വിവാദത്തില്‍ ട്വിസ്റ്റ്! അപ്പീല്‍ ചെയ്യാന്‍ ഷാക്കിബിനെ പിരികയറ്റിയത് മറ്റൊരു ബംഗ്ലാദേശ് താരം
ദില്ലി: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് – ശ്രീലങ്ക മത്സരത്തിൽ ടൈംഡ് ഔട്ട് വിവാദത്തെ തുടർന്നുണ്ടായ തർക്കം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിന് ഒരു പന്ത് പോലും നേരിടനാവാതെ മടങ്ങേണ്ടിവന്നത്. നിയമം പറയുന്ന രണ്ട് മിനിറ്റുകൾക്കകം അദ്ദേഹം ആദ്യ പന്ത് നേരിടാൻ തയ്യാറായിരുന്നില്ല. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അപ്പീൽ ചെയ്യുകയും ദീർഘ നേരത്തെ ചർച്ചയ്ക്ക് അംപയർമാർ ഔട്ട് വിളിക്കുകയും ചെയ്തു. നിയമപ്രകാരം മാത്യൂസ് ഔട്ടാണെന്നാണ് ഷാക്കിബിന്റെ പക്ഷം. എന്നാൽ അപ്പീൽ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണിതെന്നും മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരിക്കുകയാണ്. ടൈംഡ് ഔട്ടിനെ കുറിച്ച് ഷാക്കിബിന് ധാരണയായില്ലായിരുന്നു എന്നുള്ളതാണ് വാസ്തവം. ഷാക്കിബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ അപ്പീൽ ചെയ്താൽ മാത്യൂസ് ഔട്ടാണെന്ന് താരം എന്നെ ഓർമപ്പെടുത്തി. അപ്പോഴാണ് അപ്പീൽ ചെയ്യുന്നത്. ഗൗരവത്തോടെയാണോ എന്ന്…
Read More » -
ലോകകപ്പിൽ നിന്നും പുറത്തായി മൂന്നു ടീമുകൾ
ലോകകപ്പില്‍ നിന്നും ഒരു ടീം കൂടി പുറത്തായിരിക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കു പിറകെ മുന്‍ ജേതാക്കളായ ശ്രീലങ്കയുടെയും പ്രതീക്ഷയാണ് അസ്തമിച്ചിരിക്കുന്നത്. നേരിയ സെമി ഫൈനല്‍ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ഇന്നലെ ബംഗ്ലാദേശുമായുള്ള കളിയില്‍ ലങ്കയ്ക്കു ജയം അനിവാര്യമായിരുന്നു. പക്ഷെ ബംഗ്ലാ കടുവകള്‍ ലങ്കയുടെ വഴി മുടക്കുകയായിരുന്നു. വിവാദവും കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുമെല്ലാം കണ്ട മല്‍സരത്തില്‍ മൂന്നു വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇതൊടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ ലങ്ക ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ആറു തോല്‍വിയുമടക്കം ലങ്കയ്ക്കു നാലു പോയിന്റാണുള്ളത്. ഇത്ര തന്നെ പോയിന്റാണ് ബംഗ്ലാദേശിനുമുള്ളത്. പക്ഷെ ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ട്. -1.142 ആണ് ബംഗ്ലാദശിന്റെ നെറ്റ് റണ്‍റേറ്റ്. ലങ്കയുടെ നെറ്റ് റണ്‍റേറ്റാവട്ടെ -1.160 ആണ്. ഇനി പോയിന്റ് പട്ടികയില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ള ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണ് സെമിഫൈനൽ പ്രതീക്ഷ വച്ചുപുലർത്തുന്ന ടീമുകള്‍. ഇവര്‍ക്കെല്ലാം…
Read More » -
സച്ചിൻ സുരേഷ് എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടച്ചങ്കൻ !
രണ്ടു മത്സരങ്ങളിലായി മൂന്നു പെനൽറ്റി കിക്കുകൾ തടുത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഹീറോയായി ഗോളി സച്ചിൻ സുരേഷ്. തുടർച്ചയായ 2 മത്സരങ്ങളിൽ പെനൽറ്റി തടുത്തിട്ടു ടീമിനെ രക്ഷിച്ച ഇരുപത്തിരണ്ടുകാരൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ‘മാസ്റ്റർ ബ്ലാസ്റ്റർ’ ആണെന്ന് ഉറപ്പിക്കുന്നവരിൽ ആദ്യ കോച്ചായ പുരുഷോത്തമൻ മുതൽ ഇപ്പോഴത്തെ കോച്ചായ ഇവാൻ വുകമനോവിച്ച് വരെയുണ്ട്. ഡിയേഗോ മൗറീഷ്യോയും ക്ലെയ്റ്റൻ സിൽവയും പോലുള്ള വമ്പൻമാരുടെ പെനൽറ്റി കിക്കുകൾ നേരിട്ടതിനെക്കുറിച്ചു ചോദിച്ചാൽ സച്ചിനും ഉറപ്പുള്ളൊരു മറുപടി തരും– ‘ആ നിമിഷം ടെൻഷനൊന്നും തോന്നിയില്ല. മനസ്സിൽ പറഞ്ഞു, സേവ് ചെയ്യാൻ പറ്റുമെന്ന്. എനിക്കും കോൺഫിഡൻസ് ഉണ്ടായിരുന്നു’. ആ മിന്നൽ സേവുകളുടെ ക്രെഡിറ്റ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ് കോച്ച് സ്ലാവൻ പ്രോഗോവെക്കിക്കാണു ശിഷ്യൻ സമർപ്പിക്കുന്നത്. “എങ്ങനെയാണ് അവർ പെനൽറ്റി അടിക്കുക എന്നതൊക്കെ സ്ലാവൻ അനലൈസ് ചെയ്തിട്ടുണ്ടായിരുന്നു”. സച്ചിന്റെ കണ്ണുകളിൽ കുസൃതി ചിരി. കോഴിക്കോട് ഫറോക്ക് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സച്ചിന്റെ ആദ്യകാല ഫുട്ബോൾ പാഠങ്ങൾ .കേരളത്തിലെ ഒരു പ്രാദേശിക അക്കാദമിയായ സ്‌പോർട്‌സ് ആൻഡ് എജ്യുക്കേഷൻ പ്രൊമോഷൻ…
Read More » -
ഇന്ത്യക്ക് ജയിക്കാൻ ബിസിസിഐ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി വീണ്ടും പാക്ക് താരം
കറാച്ചി: ഐസിസി ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് നല്‍കുന്നുവെന്ന ഗുരുതര ആരോപണത്തിനു പിന്നാലെ ഇന്ത്യക്കെതിരെ വീണ്ടും വിവാദ പരാമര്‍ശം നടത്തി മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ തുടര്‍ച്ചയായ എട്ടാം വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തോടെ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് ടിവി ചര്‍ച്ചയില്‍ മുന്‍ പാക് താരം വീണ്ടും ആരോപണം ഉന്നയിച്ചത്. ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഇത്തവണ ഹസന്‍ റാസ ആരോപിക്കുന്നത്.ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ സഹായത്തോടെ ബിസിസിഐ ഡിആര്‍എസില്‍ കൃത്രിമത്വം നടത്തുന്നുണ്ട്. 2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സയീദ് അജ്മലിന്റെ പന്തുകള്‍ നേരിടുന്ന ഘട്ടത്തിലും ഇത്തരത്തില്‍ ഡിആര്‍എസ് കൃത്രിമത്വം നടന്നിരുന്നു. ഇന്ത്യയില്‍ നടക്കുന്ന എല്ലാ ലോകകപ്പിലും ഇന്ത്യന്‍ ടീം മിന്നും ഫോമിലാണ് കളിക്കുന്നത്. അതെങ്ങനെയാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണില്‍ മറ്റ് ടീമുകളെല്ലാം ഇന്ത്യക്കെതിരെ മോശം പ്രകടനം നടത്തുന്നത് – താരം ചോദിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ജയം തടഞ്ഞും അവര്‍ ഡിആര്‍എസില്‍ കൃത്രിമത്വം…
Read More » -
ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ട്;ശ്രീലങ്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്
ന്യൂഡൽഹി:ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ടിന് സാക്ഷിയായ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്. അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ഷാകിബുല്‍ ഹസന്റേയും നജ്മുല്‍ ഹൊസൈൻ ഷാന്റോയുടേയും തകര്‍പ്പൻ പ്രകടനങ്ങളുടെ മികവിലും ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയ ലക്ഷ്യം ബംഗ്ലാദേശ് 53 പന്ത് ബാക്കി നില്‍ക്കേ മറികടന്നു. ഷാകിബുല്‍ ഹസൻ 82 റണ്‍സ് എടുത്തപ്പോള്‍ ഷാന്റോ 90 റണ്‍സുമായി ബംഗ്ലാദേശ് വിജയത്തിന് അടിത്തറ പാകി. നേരത്തേ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെ മികവിലാണ് ലങ്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ടിനും മത്സരം സാക്ഷിയായി. ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് നിര്‍ഭാഗ്യം കൊണ്ട് പുറത്തായത്. ശ്രീലങ്കന്‍ ഇന്നിങ്സിലെ 25-ാം ഓവറിലായിരുന്നു ആരാധകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബുല്‍ ഹസൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്ത്. അഞ്ചാമനായി…
Read More » -
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോവ ഒന്നാം സ്‌ഥാനത്ത്
ചെന്നൈ:ചെന്നൈയിന്‍ എഫ്.സിയെ 3-0 ത്തിനു തകര്‍ത്ത് എഫ്.സി. ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തെത്തി.13 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നാണ് ഗോവ ഐഎസ്എൽ ടോപ്പിലേക്കുയർന്നത്. ഗോവയ്ക്കും ബ്ലാസ്‌റ്റേഴ്‌സിനും ഒരേ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സ് പിന്നിലാകുകയായിരുന്നു. ചെന്നൈയുടെ തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്‌ക്കു വേണ്ടി ബോറിസ് സിങ് താങ്‌ജം, റോവ്‌ലിന്‍ ബോര്‍ഗസ്, ഉദാന്ത സിങ് കുമാം എന്നിവര്‍ ഗോളടിച്ചു. ആറ് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ചെന്നൈയിന്‍ ഏഴാം സ്‌ഥാനത്താണ്.
Read More » -
വനിതാ ഏഷ്യൻ ചാമ്ബ്യൻസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം
വനിതാ ഏഷ്യൻ ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യൻ ഹോക്കി ടീമിന് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ ജപ്പാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ തകർത്തത്. തുടര്‍ച്ചയായ ഏഴ് വിജയങ്ങളുമായാണ് ഇന്ത്യ കിരീടം നേടിയത്.17ആം മിനുട്ടില്‍ സംഗീത കുമാരിയിലൂടെ ആണ് ഇന്ത്യ ആദ്യം ലീഡ് എടുത്തത്. 46ആം മിനുട്ടില്‍ നേഹയിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 57ആം മിനുട്ടില്‍ ലാല്‍റംസിയാമിയും അവസാനം 60ആം മിനുട്ടില്‍ വന്ദന കറ്റാരിയയും ഗോൾ നേടിയതോടെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കി.
Read More »