SportsTRENDING

ഇന്നറിയാം കേമൻമാരെ;കേരള ബ്ലാസ്റ്റേഴ്സ് x എഫ്സി ഗോവ മത്സരം രാത്രി 8 ന് 

ഫട്ടോര്‍ഡ: ഐഎസ്എൽ പത്താം സീസണിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ന് നടക്കും.നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയും തമ്മിലാണ് മത്സരം.
ഗോവയിൽ വച്ച് രാത്രി 8 മണിക്കാണ് മത്സരം.8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി നിലവിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഒന്നാം സ്ഥാനത്ത്.അതേസമയം 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റോടെ ഗോവ തൊട്ടുപിന്നാലെ തന്നെയുണ്ട്.അതിനാൽ തന്നെ ഇന്നത്തെ മത്സരം ഏറെ വീറും വാശിയും നിറഞ്ഞതാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഞായറാഴ്ച രാത്രി 8 മണിക്ക് എഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഫട്ടോര്‍ഡ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ മത്സരം. ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകള്‍ കൊമ്ബുകോര്‍ക്കുമ്ബോള്‍ ആവേശം അലയടിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് സമനില (3-3) വഴങ്ങേണ്ടി വന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ 19 പോയിന്റ് ബ്ലാസ്റ്റേഴ്സിന് ലഭിക്കുമായിരുന്നു.ഗോവ രണ്ടു മത്സരങ്ങൾ കുറച്ചാണ് കളിച്ചതെന്നും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.
7 മത്സരത്തിൽ നിന്നും 13 പോയിന്റുമായി ഒഡീഷയാണ് മൂന്നാം സ്ഥാനത്ത്.എന്നാൽ ഇതൊന്നുമല്ല,4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള മോഹൻ ബഗാൻ തന്നെയാണ് ടൂർണമെന്റിലെ യഥാർഥ ഹീറോ. ഡിസംബർ 27 നാണ് മോഹൻ ബഗാനുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിലെ ആദ്യത്തെ മാച്ച്.അതിലുപരി ഈ‌ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ഏക ടീമായ മുംബൈ എഫ്സിയുമായി 24 ഡിസംബറിന് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നുമുണ്ട്.കൊച്ചിയിൽ വച്ചാണ് ഈ‌ മത്സരം.ഇതിനിടയിൽ ഈ‌ സീസണിലെ ഏറ്റവും അവസാന സ്ഥാനക്കാരായ പഞ്ചാബ് റൗണ്ട് ഗ്ലാസ്സുമായി 14 ഡിസംബറിന് ഡൽഹിയിൽ വച്ചും കേരള ബ്ലാസ്റ്റേഴ്സിന്  മത്സരമുണ്ട്.
അതേസമയം സീസണിലെ മൂന്നാമത്തെ എവേ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. 8 മത്സരങ്ങളില്‍ നിന്ന് 5 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ നിലവിൽ ഒന്നാം സ്ഥാനത്താണ്. എവേ പോരാട്ടങ്ങളില്‍ മുംബൈയോട് പരാജയപ്പെട്ടെങ്കിലും ഈസ്റ്റ് ബംഗാളിനെ കൊല്‍ക്കത്തയില്‍ തോല്‍പ്പിക്കാൻ ഇവാൻ ആശാന്റെ ടീമിന് സാധിച്ചിരുന്നു.

Signature-ad

ഹൈദരാബാദിന്റെ മുൻ പരിശീലകൻ മനോലോ മാര്‍ക്വസിന്റെ തന്ത്രങ്ങള്‍ തന്നെയാണ് എഫ്സി ഗോവയുടെ തുറുപ്പ് ചീട്ട്. 6 മത്സരങ്ങള്‍ മാത്രം കളിച്ച എഫ്സി ഗോവയ്ക്ക് ഇപ്പോള്‍ തന്നെ 16 പോയിന്റുണ്ട്. ഈ സീസണില്‍ ഒറ്റ മത്സരം പോലും അവര്‍ തോറ്റിട്ടില്ല.നോവ സദോയി, വിക്റ്റര്‍ റോഡ്രിഗസ്, സന്ദേശ് ജിങ്കൻ, ഉദാന്ത സിംഗ് തുടങ്ങിയ വമ്ബൻ താര നിര തന്നെ ഗോവയ്ക്കുണ്ടെന്നതിനാൽ   അവരുടെ തട്ടകത്തില്‍ തന്നെ ഇവരെ നേരിടുക എന്നത് ഇവാൻ ആശാനും ടീമിന് വലിയ വെല്ലുവിളി തന്നെയാണ്.

Back to top button
error: