SportsTRENDING

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോൾ: കേരള പൊലീസിന് വിജയം

മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ കേരള പൊലീസിന് തകർപ്പൻ വിജയം. കോവളം എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പൊലീസ് ടീം തോല്‍പിച്ചത്.

കേരള പൊലീസിനായി 25ാം മിനിറ്റില്‍ ബിജേഷും 28ാം മിനിറ്റില്‍ സുജിലും 40ാം മിനിറ്റില്‍ സജീഷും 76ാം മിനിറ്റില്‍ വിബിനും ഗോളുകള്‍ നേടി.

Signature-ad

78ാം മിനിറ്റില്‍ ജിത്തു കോവളം എഫ്.സിയുടെ ആശ്വാസ ഗോള്‍ നേടി. ലൂക്ക സോക്കര്‍ ക്ലബും എഫ്.സി അരീക്കോടും തമ്മില്‍ നടന്ന രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Back to top button
error: