Sports
-
സൂര്യകുമാറിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും ആവറേജും; സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ടി20 പരമ്പരയിലും തഴഞ്ഞു
മുംബൈ: വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. അതേസമയം ടി20 ക്രിക്കറ്റ് പരമ്പരയിൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകകപ്പില്‍ കണ്ടത്.ഫൈനലില്‍ സൂര്യയില്‍ നിന്നും മിന്നുന്ന ഒരു പ്രകടനം പ്രതീക്ഷിച്ച ആരാധകരെ താരം നിരാശപ്പെടുത്തി. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് 28 പന്തില്‍ 18 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ സൂര്യകുമാറിന് ഒരു ബൗണ്ടറി മാത്രമാണ് നേടാൻ സാധിച്ചതും. ലോകകപ്പ് ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയത് തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റിലും…
Read More » -
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരം; ഖത്തറിനെതിരെ ഇന്ന് ഇന്ത്യ
മുംബൈ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ശക്തികളായ ഖത്തറിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു.ഭുവനേശ്വറിൽ വച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 8-1 ന് മുക്കിയാണ് ഖത്തറിന്റെ വരവ്.ഏഷ്യൻ ചാമ്പ്യൻമാരുമാണവർ. ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസത്തോടെയാണ് ഖത്തറിനെതിരെ ഇറങ്ങുന്നത്. യോഗ്യതക്ക് വേണ്ടിയുള്ള ആദ്യത്തെ മത്സരത്തിൽ കുവൈറ്റിനെതിരെ അവരുടെ മൈതാനത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.(1-0). ഖത്തറിനെതിരെയും ഇതേ തന്ത്രം തന്നെയാണ് ഇന്ത്യ പുറത്തെടുക്കുകയെന്നാണ് പരിശീലകനായ ഇഗോർ സ്റ്റിമാച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഖത്തറിനെതിരെ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യ വിജയം നേടാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ എട്ടു ഗോളുകൾക്കാണ് ഖത്തർ തകർത്തു കളഞ്ഞത്. ഇന്ത്യയിൽ വെച്ചാണ് മത്സരം നടക്കുന്നത് എന്നതു മാത്രമാണ് ടീമിന് പ്രതീക്ഷ നൽകുന്ന പ്രധാന കാര്യം. എന്നിരുന്നാലും അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാം എന്നാണ് ഇന്ത്യ കരുതുന്നത്.
Read More » -
നമ്മൾ എന്തുകൊണ്ട് തോറ്റു ? ”ഫലം നമ്മള്‍ക്ക് അനുകൂലമായില്ല. പതിവുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല” എല്ലാ വിശദീകരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മാധ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. തോല്‍വിക്ക് പിന്നാലെയായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഓസീസിനെ വെല്ലുവിളിക്കാന്‍ പോന്ന സ്‌കോര്‍ നേടാനായില്ലെന്ന് രോഹിത് വ്യക്തമാക്കി. ”ഫലം നമ്മള്‍ക്ക് അനുകൂലമായില്ല. പതിവുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. 20-30 റണ്‍സ് കുറവായിരുന്നു. കെ എല്‍ രാഹുലും വിരാട് കോലിയും നന്നായി കളിച്ചു. അവര്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. 270-280 റണ്‍സായിരുന്നു ഉന്നം വച്ചിരുന്നത്. എന്നാല്‍ കൃത്യമായ സമയത്ത് വിക്കറ്റുകള്‍ നഷ്ടമായി.” രോഹിത്…
Read More » -
ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി വിരാട് കോഹ്‍ലി; 11 മത്സരങ്ങളില്‍നിന്നായി 765 റണ്‍സ്; മൂന്നു സെഞ്ച്വറികള്‍ ആറു അര്‍ധ സെഞ്ച്വറികള്‍
അഹമ്മദാബാദ്: ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി വിരാട് കോഹ്‍ലി. ടൂര്‍ണമെന്റില്‍ ഉടനീളം ഗംഭീര ഫോമിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തകര്‍പ്പൻ ബാറ്റിങ്ങാണ് ആതിഥേയരെ കലാശക്കളിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഈ മികവിനാണ് െപ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം കോഹ്‍ലിയെ തേടിയെത്തിയത്. 11 മത്സരങ്ങളില്‍നിന്നായി 765 റണ്‍സാണ് ‘കിങ് കോഹ്‍ലി’ അടിച്ചുകൂട്ടിയത്. ഉജ്ജ്വല ഫോമിലുള്ള ഇന്ത്യൻ താരം മൂന്നു സെഞ്ച്വറികളും ആറു അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് ഈ ലോകകപ്പില്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡും ക്രീസിലെ ഈ പടയോട്ടത്തിനിടയില്‍ കോഹ്‍ലി സ്വന്തമാക്കി. 95.65 ശരാശരിയിലാണ് 765 റണ്‍സ് വാരിക്കൂട്ടിയത്. 90.3 സ്ട്രൈക്ക് റേറ്റിലാണിത്. ഫൈനലില്‍ ആസ്ട്രേലിയക്കെതിരെ ബാറ്റിങ് ദുഷ്‍കരമായ ട്രാക്കില്‍ 63 പന്തിലായിരുന്നു അര്‍ധശതകം. ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഏകദിനത്തില്‍ 50 സെഞ്ച്വറി തികക്കുന്ന ആദ്യ കളിക്കാരനായി കോഹ്‍ലി ചരിത്രത്തില്‍ ഇടംനേടിയത് ഈ ലോകകപ്പ് കാലത്താണ്. എങ്കിലും, തകര്‍പ്പൻ ഫോമിലായിരുന്ന ടീം…
Read More » -
ഫൈനലിൽ ഇന്ത്യയുടെ വില്ലനായി കെ എൽ രാഹുൽ
അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് ആരാണ് കാരണക്കാരന്‍. എല്ലാവരും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നത് കെഎല്‍ രാഹുലിനെയാണ്. ഇന്ത്യയെ ഇത്രയധികം സമ്മര്‍ദത്തിലേക്ക് തള്ളിവിട്ട് സ്‌കോറിംഗ് മെല്ലെയാക്കിയതിന് പ്രധാന കാരണക്കാരന്‍ രാഹുലാണ്. 9 റണ്‍സിന് മുകളില്‍ പോയിരുന്ന റണ്‍സ് പിന്നീട് ഏഴിലേക്ക് താഴ്ന്നിരുന്നു. പക്ഷേ രാഹുല്‍ വന്ന ശേഷം ഇത് നാലിലേക്കാണ് വീണത്. മധ്യഓവറുകളില്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് ഇത്രയധികം പിന്നോട്ട് പോയതും, മൂന്നാമത്തെ പവര്‍പ്ലേയില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ തീര്‍ത്തും പരാജയപ്പെടുകയും ചെയ്ത രാഹുല്‍ കാരണമാണ്. ഇന്നിംഗ്‌സില്‍ ആകെ ഒരു ബൗണ്ടറി മാത്രമാണ് രാഹുല്‍ അടിച്ചത്. അവസാന രണ്ട് കളിയില്‍ 150 റണ്‍സിനടുത്ത് സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന ഒരു താരമാണ് ഫൈനലില്‍ ഇന്ത്യയുടെ വില്ലനായി മാറിയത്. 107 പന്ത് നേരിട്ട രാഹുല്‍ ആകെ അടിച്ചത് 66 റണ്‍സാണ്. 133 മിനുട്ട് താരം ക്രീസിലുണ്ടായിരുന്നു. 61.68 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. കോലിക്ക് പിന്തുണ നല്‍കിയിരുന്ന രാഹുല്‍, കോലി പുറത്തായിട്ടും കളിയുടെ ഗതി മാറ്റാന്‍ തയ്യാറായില്ല. ഓസ്‌ട്രേലിയയുടെ എല്ലാ…
Read More » -
ഫുട്ബോൾ ലോകകപ്പ് യോഗ്യത: നവംബർ 21 ന് ഇന്ത്യ – ഖത്തർ മത്സരം
ഭുവനേശ്വർ:2026 ഫിഫ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ നാളെ ഇന്ത്യ ഖത്തറുമായി ഏറ്റുമുട്ടും.ഒറീസയിലെ ഭുവനേശ്വറിൽ വച്ചാണ് മത്സരം. 21 ചൊവ്വാഴ്ച ഖത്തര്‍ സമയം വൈകുന്നേരം 4.30നാണ് ഭുവനേശ്വറില്‍ മത്സരത്തിന് കിക്കോഫ് വിസില്‍ മുഴങ്ങുന്നത്. 2024 ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ ഓരോ ടീമുകളും രണ്ടു തവണ ഏറ്റുമുട്ടും. അടുത്തവര്‍ഷം ജൂണ്‍ 11നാണ് ഇന്ത്യൻ ടീം ഖത്തറില്‍ കളിക്കുന്നത്. ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ദോഹയില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ 8-1 എന്ന തകര്‍പ്പൻ സ്കോറിന് തരിപ്പണമാക്കിയപ്പോള്‍, കുവൈത്തില്‍ നടന്ന എവേ മാച്ചിൽ ഇന്ത്യ(1-0) വിജയം നേടിയിരുന്നു. ശക്തരായ എതിരാളികളെ അവരുടെ മണ്ണില്‍ പിടിച്ചുകെട്ടിയ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്തിനെ വീഴ്ത്തികൊണ്ട് മിന്നും വിജയം കുറിച്ചാണ് രണ്ടാം അങ്കത്തിനൊരുങ്ങുന്നത്.
Read More » -
രാജ്യമെന്നും ടീം ഇന്ത്യയ്‌ക്കൊപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്:2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് ആറാം ലോകകിരീടം ഉയര്‍ത്തിയത്. എന്നാല്‍ തോല്‍വിയിലും രാജ്യം ടീം ഇന്ത്യയ്ക്കൊപ്പമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനവും താരങ്ങളുടെ കഴിവും ശ്രദ്ധേയമായിരുന്നു. മികച്ച ടീമായാണ് ഇന്ത്യൻ താരങ്ങള്‍ ലോകകപ്പ് കളിച്ചത്. ഈ പ്രകടനത്തില്‍ രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം നടന്നത്. ലോകകപ്പ് ഫൈനല്‍ കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡയത്തിലെത്തിയിരുന്നു.
Read More » -
അവസാന പത്തോവറില്‍ ഇന്ത്യ അടിച്ചത് രണ്ടേ രണ്ട് ബൗണ്ടറി, അടിച്ചത് ഷമിയും സിറാജും
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ നരേന്ദ്രമോഡി സ്റ്റേഡിയത്തിലെ സ്ലോ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ ആകെ പിറന്നത് 13 ഫോറും മൂന്ന് സിക്സും മാത്രം. അതില്‍ ഒമ്ബത് ഫോറും മൂന്നും സിക്സും പിറന്നത് ആദ്യ പത്തോവറില്‍. അവസാന നാലോവറില്‍ ഇന്ത്യ ആകെ അടിച്ചത് നാലു ഫോര്‍ മാത്രം. റണ്ണടിച്ചു കൂട്ടേണ്ട അവസാന പത്തോവറില്‍ ഇന്ത്യ നേടിയതാകട്ടെ രണ്ടേ രണ്ട് ബൗണ്ടറി. അതടിച്ചതാകട്ടെ 42-ാം ഓവറില്‍ മുഹമ്മദ് ഷമിയും അമ്ബതാം ഓവറില്‍ മുഹമ്മദ് സിറാജും. രോഹിത് ശര്‍മ തുടക്കത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ മാത്രമാണ് അഹമ്മദാബാദിലെ ഒന്നേകാല്‍ ലക്ഷത്തോളം കാണികള്‍ ഒന്നുണര്‍ന്നത്. അതിനുശേഷം ശോക മൂകമായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയം.
Read More » -
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തത് ഓസ്ട്രേലിയയുടെ ‘ഹെഡ്’
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകര്‍ത്തെറിഞ്ഞ ഓസ്ട്രേലിയ തങ്ങളുടെ ആറാം ലോക കിരീടവും സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റണ്‍സ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശര്‍മയെ പുറത്താക്കാൻ തകര്‍പ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറര്‍ ആയി. . 58 പന്തില്‍ ഫിഫ്റ്റി തികച്ച ഹെഡ് വെറും 95 പന്തില്‍ മൂന്നക്കം തികച്ചു. സെഞ്ചുറിക്ക് പിന്നാലെ ആക്രമണം അഴിച്ചുവിട്ട ഹെഡ് അനായാസം ഓസീസിനെ കിരീടത്തിലേക്കും നയിച്ചു. ഇടക്കിടെ പടുകൂറ്റൻ സിക്സറുകള്‍ കണ്ടെത്തിയ ഹെഡ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് കളിച്ചാണ് ഓസീസിനെ ജേതാക്കളാക്കിയത്. വിജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ സിറാജിൻ്റെ പന്തില്‍ ശുഭ്മൻ ഗില്‍ പിടിച്ച് പുറത്തായെങ്കിലും നാലാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്നുമൊത്ത് ഹെഡ് 192 റൺസാണ് പടുതുയര്‍ത്തിയത്.
Read More » -
ഏകദിന ക്രിക്കറ്റ് ലോകകപ്പ് കനക കിരീടത്തില്‍ മൂന്നാം മുത്തം തേടി ടീം ഇന്ത്യ മൈതാനത്തേക്ക്
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കനക കിരീടത്തില്‍ മൂന്നാം മുത്തം തേടി ടീം ഇന്ത്യ മൈതാനത്തേക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിന് എതിരായ സെമിയിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. സ്‌പിന്നര്‍ ആര്‍ അശ്വിനെ ഇറക്കി പരീക്ഷണത്തിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മുതിര്‍ന്നില്ല. സെമിയിലെ അതേ ടീമുമായാണ് ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് കലാശപ്പോര്. പ്ലേയിംഗ് ഇലവനുകള്‍ ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ്…
Read More »