SportsTRENDING

ഹൈദരാബാദിനേയും കീഴടക്കി അഞ്ചില്‍ അഞ്ചും ജയിച്ച്‌ മോഹൻ ബഗാൻ

ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മോഹൻ ബഗാൻ. ഹൈദരാബാദ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബഗാൻ കീഴടക്കിയത്.

ലീഗിലെ ബഗാന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ബഗാൻ മൂന്നാമതെത്തി. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏകടീമും മോഹൻ ബഗാനാണ്. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ചും തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയന്റുള്ള ഹൈദരാബാദ് അവസാനസ്ഥാനത്താണ്.

Signature-ad

അതേസമയം പോയിന്റ് പട്ടികയിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും.ഗോവയിൽ വച്ച് രാത്രി 8 മണിക്കാണ് മത്സരം.

Back to top button
error: