ബെംഗളൂരു: ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് രാത്രി ഏഴിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും.
നാലാം മത്സരജയത്തോടെ 3-1ന് മുന്നിലെത്തി പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.റായ്പുരി
ഇതോടെ ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയം നേടയുന്ന ടീമായി ഭാരതം മാറി. 136 മത്സരങ്ങളില്‍ ജയിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ചിരവൈരികളായ പാകിസ്ഥാനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. പാകിസ്ഥാന്‍ 135 കളികളില്‍ ജയിച്ചിട്ടുണ്ട്. 102 മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ന്യൂസിലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. 95 വീതം മത്സരങ്ങളില്‍ ജയിച്ച് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനത്ത് തുല്യതയിലാണ്.