SportsTRENDING

ഐഎസ്‌എൽ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ഗോവ ഒന്നാം സ്‌ഥാനത്ത്

ഫറ്റോർഡ: കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി(1-0) ഗോവ ഐഎസ്എൽ ഫുട്ബോളിന്റെ തലപ്പത്തേക്ക്.ഇന്നത്തെ മത്സരത്തോടെ 7 കളികളിൽ നിന്ന് 19 പോയിന്റാണ്  ഗോവയ്ക്കുള്ളത്.
8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) മധ്യനിരതാരം റോളിൻ ബോർഗെസാണ് ഗോവയുടെ ഗോൾ നേടിയത്.ഇൻജുറി ടൈമിലെ ഈ ഗോൾ ഒഴിച്ചുനിർത്തിയാൽ കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പമായിരുന്നു അവസാനം വരെയും ഇരു ടീമുകളും.

Back to top button
error: