ക്വലാലംപുര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. സ്പെയിൻ ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യയെ തകര്‍ത്തത്.
ഇതോടെ പൂള്‍ സിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് സ്പെയിൻ (6) ഒന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യക്കും ദക്ഷിണ കൊറിയക്കും മൂന്ന് പോയന്റ് വീതമാണുള്ളത്.
ഗോള്‍ ബലത്തില്‍ കൊറിയ രണ്ടും ഇന്ത്യ മൂന്നും സ്ഥാനങ്ങളിലാണ്. പൂളിലെ അവസാന കളിയില്‍ ഇന്ത്യ ശനിയാഴ്ച കാനഡയെ നേരിടും.