Sports

  • അണ്ടര്‍ 19 ലോകകപ്പ് വേദിയും നഷ്ടം; ശ്രീലങ്കന്‍ ക്രിക്കറ്റിനു മറ്റൊരു തിരിച്ചടി കൂടി

    കൊളംബോ: ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്.പിന്നാലെ ക്രിക്കറ്റ് ബോര്‍ഡിനു സസ്‌പെന്‍ഷനും ഐസിസിയുടെ വിലക്കും. ഇപ്പോഴിതാ ശ്രീലങ്കന്‍ ക്രിക്കറ്റിനു മറ്റൊരു തിരിച്ചടി കൂടി. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കേണ്ട അണ്ടര്‍ 19 ലോകകപ്പിന്റെ ആതിഥേയത്വമാണ് ലങ്കയ്ക്ക് നഷ്ടമായത്.മാസങ്ങള്‍ മാത്രം  ശേഷിക്കെയാണ് നിര്‍ണായക തീരുമാനവുമായി ഐസിസി രംഗത്തെത്തിയത്. ഇതോടെ ആതിഥേയത്വം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു. ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് ഐസിസി വിലക്കേര്‍പ്പെടുത്തിയത്. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി ചട്ടം. ബോര്‍ഡിന്റെ ഭരണം സ്വയം ഭരണാധികാരത്തോടെ വേണമെന്നും ചട്ടമുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷത്തിനിടെയാണ് ഐസിസിയുടെ വിവിധ പ്രായത്തിലെ ലോകകപ്പ് പോരാട്ടങ്ങള്‍. 2022ല്‍ വെസ്റ്റ് ഇന്‍ഡീസാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയാണ് നിലവിലെ ചാമ്ബ്യന്‍മാര്‍. ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടമായിരുന്നു അത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്.

    Read More »
  • എന്നാണ് നാം ഒരു വിജയിച്ച ജനതയാകുക ?

    ലോകകപ്പ് കിരീടത്തിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെ  ഇന്ത്യൻ ആരാധകർ ചീത്തവിളിക്കുന്നുണ്ട്. ഈ അതിവൈകാരികതയാണ് ഇന്ത്യയുടെ ശാപം. ഈ മനോഭാവം മൂലമാണ് നാം ഐ.സി.സി ട്രോഫികൾ ജയിക്കാത്തത്. ക്രിക്കറ്റിനെ ഒരു ഗെയിം ആയി കാണുന്നതാണ് മാർഷിൻ്റെ സംസ്കാരം.  ലോകകപ്പ് കിരീടത്തെ അയാൾ ഒരു പുണ്യവസ്തുവായി പരിഗണിക്കുന്നില്ല. ഈ പ്രൊഫഷണലിസമാണ് ഓസീസിന് വലിയ വിജയങ്ങൾ സമ്മാനിക്കുന്നത്. മറുവശത്തുള്ള ഇന്ത്യയുടെ അവസ്ഥ എന്താണ്? നാം ക്രിക്കറ്റ് കളിയെ ഒരു യുദ്ധമായിട്ടാണ് കണക്കാക്കുന്നത്. മാർഷ് ട്രോഫിയെ ബഹുമാനിച്ചില്ല എന്ന തോന്നൽ നമുക്ക് ഉണ്ടാവുന്നത് അതുകൊണ്ടാണ്. ലോകകപ്പ് ഫൈനലിൽ എന്താണ് സംഭവിച്ചത്? ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായതോടെ വലിയ സമ്മർദ്ദത്തിലേയ്ക്ക് വഴുതിവീണു. ബൗണ്ടറികൾ ഇല്ലാതായി. റൺറേറ്റ് ഇടിഞ്ഞു. ഒടുവിൽ ഇന്ത്യ ഒരു ബിലോ പാർ ടോട്ടൽ കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. ഇന്ത്യയുടെ ബാറ്റർമാരെ ഞാൻ കുറ്റപ്പെടുത്തുകയില്ല. കളി തോറ്റാൽ താരങ്ങളുടെ വീടിന് കല്ലെറിയാനും കോലം കത്തിക്കാനും വെമ്പിനിൽക്കുന്ന…

    Read More »
  • ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പൊരുതി തോറ്റ് ഇന്ത്യ 

    ഭുവനേശ്വർ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പൊരുതി തോറ്റ് ഇന്ത്യ. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഇന്ത്യ കീഴടങ്ങിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച ഒന്ന് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഖത്തർ വല കുലുക്കാനായില്ല.ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്ന മലയാളി താരം സഹൽ അബ്ദുൽ സമദ് 63-ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഖത്തർ അഫ്ഗാനിസ്താനെ 8-1ന് തകർത്തിരുന്നു.സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ തുടർച്ചയായ 15 മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് ഖത്തർ തടയിട്ടത്. ഇന്നത്തെ ജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് എ യിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി.ഒരു ജയവുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമതാണ്.അഫ്ഗാനിസ്താനെതിരായ അടുത്ത മത്സരം അതിനാൽത്തന്നെ ഇന്ത്യക്ക് നിർണായകമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക. ഇന്ത്യക്കും ഖത്തറിനും പുറമെ കുവൈത്തും അഫ്‌ഗാനിസ്ഥാനുമാണ് എ ഗ്രൂപ്പിലെ…

    Read More »
  • ഞായറാഴ്ച ജയ് ശ്രീറാം വിളി കേട്ടില്ല; ഇന്ത്യയുടെ തോൽവിയിൽ പരിഹാസവുമായി അഫ്രീദി

    ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പരിഹാസവുമായി മുൻ പാകിസ്താൻ ഓൾറൗണ്ടർ അഫ്രീദി. ഞായറാഴ്ച നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ജയ് ശ്രീറാം വിളി കേട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്. ഇന്ത്യ – പാകിസ്ഥാൻ മത്സരം നടക്കവേ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ആരാധകർ ജയ് ശ്രീറാം വിളി മുഴക്കിയതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മുൻ പാകിസ്താൻ നായകന്റെ പ്രതികരണം.ലീഗ് ഘട്ടത്തിൽ  പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്‌വാൻ (49) ഔട്ടായപ്പോഴായിരുന്നു ഇത്. ഇന്ത്യയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമായിരുന്നെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ചാനലില്‍ സംസാരിക്കവെ അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അതേസമയം ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അഫ്രീദിക്കെതിരേ ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. അഫ്രീദി പാകിസ്താന്‍ ടീമിനെ ഉപദേശിക്കുകയും മികച്ച പ്രകടനത്തിലേക്കെത്തിക്കുകയും ചെയ്യാന്‍ ശ്രമിക്കൂ എന്നാണ് ആരാധകര്‍ പറയുന്നത്. ഫൈനലില്‍ നിര്‍ഭാഗ്യത്താല്‍ ഇന്ത്യ തോറ്റു. എന്നാല്‍ പാകിസ്താന് സെമി പോലും കളിക്കാനായിട്ടില്ല – ആരാധകർ ചൂണ്ടിക്കാട്ടി. അഫ്രീദിയുടെ ഇന്ത്യ വിരോധമാണ്…

    Read More »
  • ഇന്ത്യ ഓസ്‌ട്രേലിയ ടി20; കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും 

    തിരുവനന്തപുരം:ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്ബരയില്‍ (India vs Australia T20I Series) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന ഇന്ന് (നവംബര്‍ 21) ആരംഭിക്കും. വൈകുന്നേരം നാല് മണിക്ക് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം കീര്‍ത്തി സുരേഷ്  ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഞായറാഴ്‌ചയാണ് (നവംബര്‍ 26) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരം. 23ന് വിശാഖപട്ടണത്താണ് ടി 20 പരമ്ബരയിലെ ആദ്യ മത്സരം നടക്കുന്നത്. ലോകകപ്പ് മത്സരത്തിന് തൊട്ട് പിന്നാലെ ചാമ്ബ്യന്മാരായ ഓസ്‌ട്രേലിയയും റണ്ണറപ്പുകളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

    Read More »
  • തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ അസഭ്യവർഷവുമായി ഇന്ത്യൻ ആരാധകർ

    മുംബൈ‍ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ: തോൽവിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കുടുംബത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ഫൈനലിൽ ഓസ്ട്രേലിയക്കായി സെഞ്ച്വറി നേടിയ  ഹെഡിന്റെ ഭാര്യക്ക്  അധിക്ഷേപ കമന്റുകളാണ് നേരിടേണ്ടി വന്നത്. മാക്‌സ്‌വെല്ലിന്റെ ഭാര്യയും ഇന്ത്യയും വംശജയുമായ വിനി രാമനേയും ആരാധകര്‍ വെറുതെ വിട്ടില്ല. വധഭീഷണിയാണ് ഇവർക്കുള്ളത്. ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 10 മത്സരങ്ങളില്‍ തോല്‍ക്കാതെ ഫൈനലിനെത്തിയിട്ടും അവസാനം ഇന്ത്യക്ക് കാലിടറുകയായിരുന്നു.

    Read More »
  • ലോകകപ്പില്‍ സമ്മാനത്തുകയായി ടീമുകള്‍ക്ക് വിതരണം ചെയ്തത് 84 കോടി രൂപ; ഇന്ത്യക്ക് 19.57 കോടി 

    മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ സമ്മാനത്തുകയായി  ടീമുകള്‍ക്ക് വിതരണം ചെയ്തത് 84 കോടി രൂപ.കിരീടം നേടിയ ഓസ്ട്രേലിയക്ക് ഏകദേശം 33.34 കോടി രൂപ സമ്മാനത്തുകായി ലഭിച്ചു.  ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്.ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് രണ്ട് മില്യണ്‍ ഡോളര്‍(ഏകദേശം16.67 കോടി രൂപ) ആണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപയാണ് ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക.  ഇതനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിച്ച ഓസ്ട്രേലിയക്ക് രണ്ടേകാല്‍ കോടി രൂപ കൂടി അധികമായി ലഭിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് 2.90 കോടി രൂപ കൂടുതലായി ലഭിച്ചു. സെമിയില്‍ പുറത്തായ ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കും 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിച്ചു.ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് മത്സരങ്ങളിലാണ് ജയിച്ചത്. ഇതുവഴി 6.65 കോടി രൂപക്ക് പുറമെ രണ്ടേ കാല്‍ കോടി രൂപ കൂടി ദക്ഷിണാഫ്രിക്കക്ക് ലഭിച്ചപ്പോള്‍…

    Read More »
  • പലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ടി ഷര്‍ട്ടുമായി മൈതാനത്ത് അതിക്രമിച്ച്‌ കയറിയ ഓസ്ട്രേലിയക്കാരൻ ചില്ലറക്കാരനല്ല

    അഹമ്മദാബാദ്: ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ മത്സരത്തിനിടെ പലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ടി ഷര്‍ട്ടുമായി മൈതാനത്ത് അതിക്രമിച്ച്‌ കയറിയ ഓസ്ട്രേലിയക്കാരൻ ജോണ്‍സ് വെന്നിനെതിരെ അഹമ്മദാബാദ് പൊലീസ് കേസെടുത്തിരിക്കുകയാണ്. അതിക്രമിച്ച്‌ കയറിയതിന് ഐപിസി 332, 447 വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.നിലവിൽ ഇയാൾ അഹമ്മദാബാദ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ”എന്റെ പേര് ജോണ്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് വരുന്നത് വിരാട് കോഹ് ലിയെ നേരിട്ട് കാണുന്നതിനാണ് മൈതാനത്ത് പ്രവേശിച്ചത്, ഞാന്‍ പാലസ്തീനെ പിന്തുണയ്ക്കുന്നു” ജോണ്‍സണ്‍ വെന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ വംശജനായ ജോണ്‍സണ്‍ ഇതാദ്യമല്ല വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 2023 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം തടസ്സപ്പെടുത്തിയതിനും ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നി ഒളിമ്ബിക് സ്റ്റേഡിയത്തില്‍ നടന്ന സ്പെയിന്‍-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തിനിടെ പുടിന്‍ വിരുദ്ധ പ്രതിഷേധമുയര്‍ത്തിയാണ് ജോണ്‍സണ്‍ വെന്‍ എത്തിയത്. ‘സ്റ്റോപ് പുട്ലര്‍’ എന്നെഴുതിയ ടീഷര്‍ട്ടും മുഖംമൂടിയും ധരിച്ച ജോണ്‍സണ്‍ മത്സരം നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മൈതാനത്തേക്ക് ഓടിക്കയറുകയായിരുന്നു.…

    Read More »
  • ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് ഷമി 

    ലക്നൗ: ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മുഹമ്മദ് ഷമി. ലോകകപ്പിലെ ആദ്യ നാലു കളികളിലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാതിരുന്ന ഷമി പിന്നീട് കളിച്ച ഏഴ് കളികളില്‍ നിന്നാണ് 24 വിക്കറ്റുകൾ സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡും ഷമി ഞായറാഴ്ച ഇന്ത്യ ഓസ്ട്രേലിയ ഫൈനലിനിടയിൽ സ്വന്തം പേരിലാക്കിയിരുന്നു. ഉത്തർപ്രദേശിലെ ആംരോഹ ജില്ലക്കാരനാണ് മുഹമ്മദ് ഷമി.ലോകകപ്പ് ഫൈനല്‍ മത്സരം കാണാനായി ആംരോഹ ജില്ലയിലെങ്ങും വലിയ സ്ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു.മുഹമ്മദ് ഷമിയുടെ പേരിൽ ഇവിടെ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന് യോഗി സർക്കാരും നേരത്തെ അറിയിച്ചിരുന്നു.

    Read More »
  • സൂര്യകുമാറിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റും ആവറേജും; സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ടി20 പരമ്പരയിലും തഴഞ്ഞു 

    മുംബൈ: വ്യാഴാഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പിന് പിന്നാലെ ടി20 പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും. അതേസമയം ടി20 ക്രിക്കറ്റ് പരമ്പരയിൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട  സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകകപ്പില്‍ കണ്ടത്.ഫൈനലില്‍ സൂര്യയില്‍ നിന്നും മിന്നുന്ന ഒരു പ്രകടനം പ്രതീക്ഷിച്ച ആരാധകരെ താരം നിരാശപ്പെടുത്തി. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് 28 പന്തില്‍ 18 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ സൂര്യകുമാറിന് ഒരു ബൗണ്ടറി മാത്രമാണ് നേടാൻ സാധിച്ചതും.  ലോകകപ്പ് ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയത് തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മികച്ച സ്‌ട്രൈക്ക് റേറ്റിലും…

    Read More »
Back to top button
error: