SportsTRENDING

ഫിഫ ക്ലബ് ലോകകപ്പ്: സൗദിയിലേക്ക് ഇ-വിസ അനുവദിക്കും

ജിദ്ദ: സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരം കാണാൻ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇലക്‌ട്രോണിക് വിസ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് സൗദിയിലേക്ക് വരാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയും സൗദി ക്ലബ്ബുമടക്കം ഏഴ് ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തിന് ഈ മാസം 12ന് തുടക്കമാകും.

ഈ മാസം 12 മുതല്‍ 22 വരെ 10 ദിവസങ്ങളിലായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്.

Back to top button
error: