അതേസമയം റെയില്‍വെ ഉയര്‍ത്തിയ 256 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടുവാൻ മാത്രമാണ് സാധിച്ചത്.
ബെംഗളൂരുവിലെ കിനി സ്പോര്‍ട്സ് അരീന ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 59 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് സഞ്ജുവിൻ്റെ സെഞ്ചുറി മികവില്‍ കേരളം 200 കടന്നത്. എന്നാല്‍ സഞ്ജുവിന് പിന്തുണ നല്‍കുവാൻ മറ്റാര്‍ക്കും തന്നെ സാധിച്ചില്ല.
139 പന്തില്‍ 8 ഫോറും 8 സിക്സും അടക്കം 128 റണ്‍സാണ് സഞ്ജു എടുത്തത്.നിലവിൽ ഏഴ് മത്സരങ്ങളില്‍ നിന്നും കേരളത്തിന് 20 പോയിന്‍റാണുള്ളത്.ഇതേ പോയിന്റുള്ള മുംബൈയാണ് ഗ്രൂപ്പ് ചാമ്ബ്യന്മാർ.കാരണം മുംബൈ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോൽപ്പിച്ചിരുന്നു.അതിനാൽ തന്നെ കേരളത്തിന് ഇനി പ്രീ ക്വാർട്ടർ മത്സരം കളിക്കണം.
പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ മഹാരാഷ്ട്രയെയാണ് കേരളം നേരിടുക. ഈ മാസം ഒമ്ബതിനാണ് മത്സരം.