SportsTRENDING

സീസണിലെ രണ്ടാമത്തെ തോൽവി; 17 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത്

ഫറ്റോർഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ എഫ്‌സി ഗോവയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോവ തലപ്പത്തേക്കെത്തി. 7 മത്സരത്തില്‍ നിന്ന് 6ലും ജയിച്ച ഗോവ ഒരു സമനില ഉള്‍പ്പെടെ 19 പോയിന്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. 46ാം മിനുട്ടില്‍ വിക്ടര്‍ റോഡ്രിക്കസിന്റെ ഫ്രീകിക്കില്‍ നിന്ന് റൗലിന്‍ ബോര്‍ജസാണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. 9 മത്സരത്തില്‍ നിന്ന് 17 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഡിസംബർ 14ന് റൗണ്ട് ഗ്ലാസ് പഞ്ചാബുമായാണ്  ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.ഡൽഹിയിൽ വച്ചാണ് മത്സരം.

Back to top button
error: