
പല വ്യാജവാര്‍ത്തകളും കെട്ടിച്ചമച്ച് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ജനങ്ങളെ തിരിപ്പിക്കാന് ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് അനുകൂലികളുടെയും മുഖംമൂടി അഴിഞ്ഞുവീണു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അത്തരത്തിലൊരു പുതിയ വ്യാജവാര്‍ത്തയുമായാണ് കോണ്‍ഗ്രസുകാര്‍ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്മാന് കാറില്‍ നിന്നു വീണ റോഡില്‍ കിടക്കുന്ന ഒരു ചിത്രം എടുത്ത് ഇപ്പോള്‍ കഴിഞ്ഞ സംഭവം എന്ന നിലയില്‍ പ്രചരിപ്പിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇപ്പോഴുത്തെ വാഹനത്തിന്റെ നിറം കറുപ്പാണെന്നുപോലുമറിയാത്ത കോണ്‍ഗ്രസുകാരാണ് ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കാന്‍ വരുന്നതെന്നാണ് ഏറെ ഖേദകരം!. വിടി ബല്‍റാം അടക്കമുള്ളവര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുകയാണുണ്ടായത്!!
(സോഷ്യൽ മീഡിയ)






