Social MediaTRENDING

പെൺകുട്ടികളുടെ ഭാവിക്ക് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഉപരിപഠനവും വിവാഹവും ഉള്‍പ്പെടെ ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഒരു ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 7.6 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് കാലാവധി.
പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. മുഴുവന്‍ തുകയ്ക്കും ആദാനികുതി ഇളവ് ലഭിക്കും.
പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കൂ. 18 വയസാകുമ്പോള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പകുതി പിന്‍വലിക്കാനുള്ള ഓപ്ഷനും ഉണ്ട്.
പെണ്‍കുട്ടിക്ക് ഒരു വയസാകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നവര്‍ക്ക് പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 64 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ്  ഇതിന്റെ പ്രത്യേകത.
ഇനി ഇതിന് സാധിക്കുന്നില്ലെങ്കിൽ ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഒരോ സാമ്പത്തിക വര്‍ഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയാണ്..രക്ഷാകര്‍ത്താവിന് പെണ്‍കുട്ടിയുടെ പേരില്‍ പോസ്റ്റ്ഓഫീസില്‍ അക്കൗണ്ട് തുറക്കാം.. 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും.
പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു നിക്ഷേപപദ്ധതിയാണ് സുകന്യ സമൃദ്ധി.ഈ അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യം  എല്ലാ പോസ്റ്റ്ഓഫീസുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്..സുകന്യ അക്കൗണ്ടിൽ ഓരോ വർഷവും അടയ്ക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതി ഇളവ് ലഭിക്കും.

രക്ഷകര്‍ത്താവിന്‍റെ 3 ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.അക്കൗണ്ട് തുറക്കാന്‍ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുക.

Back to top button
error: