Social Media

  • ”ഞാന്‍ ഞെട്ടിപ്പോയി, സിദ്ദിഖ് സാര്‍ അച്ഛനെപോലെയുള്ളയാളാണ്; നിരപരാധിത്വം തെളിയിക്കുന്നതുവരെ അതിജീവിതയ്ക്കൊപ്പം”

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങള്‍ തന്നെ സമീപിച്ചെങ്കിലും അപ്പോള്‍ നിലപാടറിയിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് നടി അര്‍ച്ചന കവി. സിനിമയില്‍ നമ്മള്‍ ഏറ്റവുമധികം നന്മയുള്ളവര്‍ എന്ന് കരുതുന്നവരാണ് യഥാര്‍ത്ഥ തെമ്മാടികളെന്നും നടി പറഞ്ഞു. ലാല്‍ മജസ്-എം.ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘നീലത്താമര’യിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് അര്‍ച്ചന. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അര്‍ച്ചനയുടെ പ്രതികരണം. അര്‍ച്ചന കവിയുടെ വാക്കുകള്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുമുതല്‍ മാദ്ധ്യമങ്ങള്‍ എന്റെ നിലപാടറിയാന്‍ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അപ്പോള്‍ ഞാനതിന് തയ്യാറായിരുന്നില്ല. ആദ്യംതന്നെ ഞാന്‍ ഡബ്യുസിസിയോട് നന്ദി പറയുകയാണ്. മലയാളത്തിലെന്നല്ല, സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഡബ്യുസിസിയിലുള്ള പലരെയും വ്യക്തിപരമായി എനിക്കറിയാം. ഇതുവരെ കൊണ്ടെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അവരെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. അഞ്ചും പത്തും വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ എന്തിനാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. അതിജീവിതകള്‍ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങള്‍ നമുക്കൊരിക്കലും ജഡ്ജ് ചെയ്യാന്‍ പറ്റില്ല. അതിനുള്ള അവകാശം നമുക്കില്ല.…

    Read More »
  • സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ശൗചാലയത്തിലെ ക്ലോസറ്റില്‍ പാമ്പുകളുടെ ആറാട്ട്!

    ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുള്ള സര്‍ക്കാര്‍ കോളജിന്റെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിശ്രമമുറിയില്‍ പാമ്പുകള്‍. ശൗചാലയത്തിലെ ക്ലോസറ്റിലാണ് പാമ്പുകളെ കണ്ടെത്തിയത്. ക്ലോസറ്റ് നിറയെ പാമ്പുകള്‍ ഇഴയുന്ന ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോളജിനുള്ളിലെ ശുചിത്വത്തിന്റെയും സുരക്ഷയുടെയും മോശം അവസ്ഥയെ തുറന്നുകാട്ടുന്നതാണ് വീഡിയോ. ചെയ്യാര്‍ അണ്ണാ ഗവണ്‍മെന്റ് കോളജിലേതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഒരു ഡസനോളം പാമ്പുകള്‍ ക്ലോസറ്റിനുള്ളില്‍ ഇഴയുന്നതാണ് വീഡിയോയിലുള്ളത്. ആര്‍ക്കെങ്കിലും പാമ്പുകടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടരമായ സാഹചര്യത്തിലും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ടോയ്ലറ്റിലോ കോളേജിന്റെ പരിസരത്തോ ആയിരിക്കുമ്പോള്‍ ഈ പാമ്പുകളുടെ കടിയേറ്റേക്കാം. The shocking state of sanitation in a Tamil Nadu college leading to a snake infestation in the bathroom is a glaring example of gross negligence. Students deserve a safe and clean environment, not to be endangered by such hazardous conditions. Immediate action must…

    Read More »
  • ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ

    തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് നടന്‍ ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തന്നെയും തകര്‍ത്തു. ഇനിയുള്ള കാര്യങ്ങള്‍ നിയമ വിദഗ്ധര്‍ തീരുമാനിക്കും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നും ജയസൂര്യ പറയുന്നു. 2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍വെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് പിറന്നാള്‍ ദിവസമായ ഞായറാഴ്ച വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങളുണ്ടാവുന്നതെന്നും താരം പറഞ്ഞു. ആരോപണങ്ങള്‍ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കുനേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ.…

    Read More »
  • ”ഗര്‍ഭിണിയായ സമയത്തും ഉപദ്രവിച്ചു, പ്രതീക്ഷകള്‍ വെറുതെയായി; എന്റ മോന്‍ ശരിയല്ലെന്നും എനിക്കറിയാമെന്ന് അദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞു”

    മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതല്‍ പരാതികള്‍ ഉയരുമ്പോള്‍ നടനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത പറയുന്നു. ”ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. പുറത്തു പറയാനും മടിയായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്പോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. എന്റെ അച്ഛന്‍…

    Read More »
  • ‘സീബ്രാ ലൈന്‍’ ഉള്ള സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്യാമോ? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

    തിരുവനന്തപുരം: മോട്ടോര്‍ വാഹന ഡ്രൈവിങ് റെഗുലേഷന്‍ 2017 അനുസരിച്ച് യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിങ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. പെഡസ്ട്രിയന്‍ ക്രോസിങ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’ സൈനോ ഉണ്ടെങ്കില്‍ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതടക്കം സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു. കുറിപ്പ്: സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ :- മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 – റെഗുലേഷന്‍ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. റെഗുലേഷന്‍ 7 (3) : പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’…

    Read More »
  • ”ഒരു സ്ത്രീ എന്നെ അവരുടെ കീപ്പ് ആയി വച്ചിരുന്നു; കുട്ടിക്കാലത്ത് ആണുങ്ങള്‍ ദുരുപയോഗം ചെയ്തു”

    വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറിയ നടനാണ് സുധീര്‍. നായകനായും ഡ്രാക്കുളയായിട്ടും സുധീര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. കരിയറിന്റെ ഇടയ്ക്ക് ക്യാന്‍സര്‍ ബാധിച്ച സുധീര്‍ അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍. തന്നെ ഒരു സ്ത്രീ മൂന്ന് വര്‍ഷക്കാലം ഉപയോഗിച്ചുവെന്നാണ് സുധീര്‍ വെളിപ്പെടുത്തിയത്. സുധീറിന്റെ ഭാര്യ പ്രിയയും താരത്തിനൊപ്പം ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ‘എന്നെ മൂന്ന് വര്‍ഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചിരുന്നു. അവര്‍ എന്നെ കൊണ്ടുനടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവര്‍ പറയുന്ന എല്ലാ ജോലിയും ചെയ്യുമായിരുന്നു. എന്നെ അവര്‍ ഉപയോഗിച്ച് കൊണ്ടിരുന്നു. പടവും ജോലിയും ഇല്ലാതിരുന്ന സമയത്താണ് അത്. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു. എന്നെ ഒഴിവാക്കി വിട്ടു. ഞാന്‍ എവിടെപ്പോയി പരാതി പറയും.…

    Read More »
  • ഇന്റിമേറ്റ് രംഗം ചെയ്യാന്‍ നകുല്‍ മറ്റൊരു കാര്യം ആവശ്യപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചന്ദ്രു

    കോളിവുഡില്‍ ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ് നകുല്‍. നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. എന്നാല്‍ ചെയ്ത സിനിമകളെല്ലാം വമ്പന്‍ ഹിറ്റായിരുന്നു. അഭിനേതാവ് മാത്രമല്ല സിനിമയില്‍ പിന്നണി ഗായകന്‍ കൂടിയാണ് നകുല്‍. അതിനാല്‍ തന്നെ നകുലിന്റെ പാട്ടുകള്‍ക്ക് പ്രത്യേക ഫാന്‍ ബേസുണ്ട്. തെന്നിന്ത്യന്‍ നായിക ദേവയാനിയുടെ സഹോദരനാണ് നകുല്‍. ഈയിടെ ഇരുവരും ചേര്‍ന്ന് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ മറ്റു ചില വിവാദങ്ങളുമായി ബന്ധപ്പെട്ട് നകുലിന്റെ പേര് ഉയര്‍ന്നു വരുന്നു. നകുല്‍ നായകനായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രമാണ് ‘വാസ്‌കോഡ ഗാമ’. ആര്‍.ജി കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒരു ഫാന്റസി കോമഡി ചിത്രമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി വേദികളില്‍ ഈയിടെ നകുല്‍ വന്നിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായി സഹോദരി ദേവയാനിയും വിവിധ മീഡിയയില്‍ എത്തിയിരുന്നു. വാസ്‌കോ ഡ ഗാമ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായ ചന്ദ്രു ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വാസ്‌കോ ഡ ഗാമ ചിത്രത്തില്‍ ഒരു ഇന്റിമേറ്റ് രംഗം…

    Read More »
  • മണിച്ചിത്രത്താഴ് 100 വട്ടം കണ്ടിട്ടുള്ളവരും ഈ രഹസ്യം മനസിലാക്കിയിട്ടുണ്ടാവില്ല

    ഇന്ന് കണ്ടാലും നാളെ വീണ്ടും കാണാന്‍ തോന്നുന്ന ചുരുക്കം ചില സിനിമകളുണ്ട്. അതിലൊന്നാണ് മണിച്ചിത്രത്താഴ്. റീ റിലീസായി തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളിത്തിരയില്‍ കണ്ടവരും ടിവിയില്‍ മാത്രം കണ്ടുകൊണ്ടിരിക്കുന്നവരും തിയേറ്റര്‍ അനുഭവം രുചിക്കാന്‍ കുടംബമായി എത്തുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍, മണിച്ചിത്രത്താഴിനെ കുറിച്ച് പുതിയൊരു നിര്‍വചനം എഴുതിയിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍. ഗംഗ എന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് രവികുമാര്‍ അനാവരണം ചെയ്യുന്നത്. എഴുത്തിന്റെ പൂര്‍ണരൂപം- ”നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടന്‍ യഥാര്‍ത്ഥത്തില്‍ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലന്‍ ഷണ്ഡനാണെന്ന് വാദിച്ചതും,അതു ഉറപ്പാക്കാന്‍ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാന്‍ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തില്‍ അടിച്ചു വന്നതും ഓര്‍ത്തു. ഇപ്പോള്‍ അതിനൊരു പ്രസക്തി ഉണ്ടല്ലോ. അന്നു ഞാന്‍ തിരുവനന്തപുരത്തു കേരളകൗമുദിയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടന്‍ വെള്ളിനക്ഷത്രം പത്രാധിപര്‍ പ്രസാദ് ലക്ഷ്മണോട് പറയുന്നു…

    Read More »
  • എന്ത് വസ്ത്രമാണ് ധരിച്ചതെന്ന് നേരത്തെ അന്വേഷിച്ചറിയും! ചുരിദാറിട്ട് പരിപാടിയ്ക്ക് പോയ അനുഭവം പറഞ്ഞ് മാളവിക

    സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും അനീതികളെ പറ്റിയുമൊക്കെയുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ പല നടിമാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് എത്തുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വരുന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് നടി മാളവിക മേനോന്‍. മോശം രീതിയില്‍ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി വ്യക്തമാക്കിയത്. മാത്രമല്ല നല്ല രീതിയില്‍ വസ്ത്രം ധരിച്ചാലും കണ്ടെന്റിന് അനുസരിച്ച് മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മാളവിക പറയുന്നു. ‘സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് തോന്നുന്നത് പോലെ പറയുന്നതെന്നാണ് നടി സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരുടെ മുഖമാണോ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ക്കാണ് തെറി കിട്ടുന്നത്. അല്ലാതെ മോശം രീതിയില്‍ ചിത്രങ്ങളും വീഡിയോയും എടുത്തിട്ട് പ്രചരിപ്പിക്കുന്നവര്‍ക്കല്ല. ഓരോരുത്തരും അവരവരുടെ പേജിന് വ്യൂ കിട്ടാന്‍ വേണ്ടി, അവര്‍ക്ക് എന്താണോ ആവശ്യം അതാണ് പോസ്റ്റ് ചെയ്യുന്നത്. കണ്ടെന്റ് ഇടുമ്പോള്‍ വേണമെങ്കില്‍ നല്ല രീതിയില്‍ ചെയ്യാം. സൈബര്‍…

    Read More »
  • ”ഡ്രസിംഗ് റൂമില്‍ വെച്ച് അയാള്‍ കടന്ന് പിടിച്ചു; മനസ് വെച്ചാല്‍ മഞ്ജു വാര്യരുടെ മകളാക്കാമെന്ന് പറഞ്ഞു”

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. സ്ത്രീകളോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും വഴങ്ങിയില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നെന്നും റിപ്പോര്‍ട്ടില്‍ തുറന്ന് പറയുന്നുണ്ട്. നടിമാര്‍ താമസിക്കുന്ന മുറിയുടെ കതകില്‍ തട്ടുക, റീ ടേക്കുകള്‍ ചെയ്യിക്കുക തുടങ്ങിയ ശല്യങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് നേരത്തെ നിരവധി നടിമാര്‍ തുറന്ന് പറഞ്ഞതാണ്. സിനിമാ ലോകത്തെ ഇരുണ്ട വശം മറ നീക്കി പുറത്ത് വന്നിരിക്കെ നടി മാളവിക ശ്രീനാഥ് നടത്തിയ തുറന്ന് പറച്ചില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് സമീപനം ഉണ്ടായിട്ടുണ്ടെന്ന് മാളവിക ശ്രീനാഥ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഞാനതിന് ഇരയാണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഒരു സ്പേസുള്ളത് കൊണ്ട് ധൈര്യമായി പറയാം. മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ച് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ് മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള ചാന്‍സാണെന്ന് പറഞ്ഞു. ആരായാലും വീണ്…

    Read More »
Back to top button
error: