Social MediaTRENDING

വധു ബോഡിബില്‍ഡറാണ്! വിവാഹത്തിന് കാഞ്ചീവരം സാരിയണിഞ്ഞ യുവതിയുടെ ചിത്രങ്ങള്‍ വൈറല്‍

വിവാഹ ഫോട്ടോകളിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ് കര്‍ണാടകയിലെ പ്രശസ്തയായ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയിനറുമായ ചിത്ര പുരുഷോത്തം (Chitra Purushotham). മനോഹരമായ കാഞ്ചീവരം സാരിയില്‍ വിവാഹദിനത്തില്‍ ചിത്ര അഭിമാനത്തോടെ തന്റെ കരുത്തുറ്റ മസിലുകളെ പ്രദര്‍ശിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി.

മഞ്ഞയും നീലയും കലര്‍ന്ന വര്‍ണത്തിലുള്ള കാഞ്ചീവരം സാരിയിലാണ് ചിത്രങ്ങളില്‍ വധുവിനെ കാണുന്നത്. ബ്ലൗസ് ധരിക്കാതെ തോളും ബൈസെപ്‌സും എടുത്തുകാട്ടുന്ന രീതിയിലായിരുന്നു വസ്ത്രധാരണം. കഴുത്തില്‍ സ്വര്‍ണാഭരണങ്ങളുടെ വലിയ നിര തന്നെയുണ്ട്. കമ്മലുകളും വളകളും അഴക് കൂട്ടുന്നു. ഐലൈനറാല്‍ മനോഹരമാക്കപ്പെട്ട കണ്ണുകള്‍, ഗജ്ര കൊണ്ട് പിന്നിയിട്ട മുടി, ചുവന്ന ലിപ്സ്റ്റിക് എന്നിവയും ചിത്രയുടെ കരുത്തിന് ചേരുന്നവിധത്തിലായിരുന്നു. image: chitra_purushotham/ instagram
ദീര്‍ഘകാലമായുള്ള സുഹൃത്ത് കിരണ്‍ രാജിനെയാണ് ചിത്ര വിവാഹം ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വീഡിയോയില്‍, ചിത്ര ഒരു വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് കാണാം. എന്നാല്‍, പരമ്പരാഗത ഇന്ത്യന്‍ വധുക്കളില്‍ നിന്ന് വ്യത്യസ്തമായി, വധുവിന്റെ ഫോട്ടോഷൂട്ടിനിടെ അവള്‍ തന്റെ കരുത്തുറ്റ കൈകാലുകളും തോളുകളും പ്രദര്‍ശിപ്പിച്ചു. image: chitra_purushotham/ instagram
ഒട്ടേറെപേരാണ് ചിത്രയെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളില്‍ കമന്റ് ചെയ്തത്. ‘അവള്‍ക്ക് സ്വന്തം നിറത്തില്‍ ആത്മവിശ്വാസമുണ്ട്! അതിനെ ശരിക്കും അഭിനന്ദിക്കുന്നു’ – ഒരാള്‍ കുറിച്ചു. ഇന്റര്‍നെറ്റില്‍ ചിത്ര പുരുഷോത്തമന്റെ ചിത്രങ്ങള്‍ വളരെ വേഗമാണ് വൈറലായി മാറിയത്. image: chitra_purushotham/ instagram
മിസ് ഇന്ത്യ ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നസ്, മിസ് സൗത്ത് ഇന്ത്യ, മിസ് ബെംഗളൂരു, മിസ് മൈസൂര്‍ വൊഡെയര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ ചിത്ര പുരുഷോത്തം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് വ്യക്തമാകുന്നത്. image: chitra_purushotham/ instagram
മിസ് കര്‍ണാടക മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനത്ത് ചിത്ര എത്തിയിരുന്നു. 1.30 ലക്ഷം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയില്‍ ചിത്രക്കുള്ളത്. എന്തായാലും തന്റെ വിവാഹ ചിത്രങ്ങളിലൂടെ ഇന്റര്‍നെറ്റില്‍ തരംഗം തീര്‍ക്കുകയാണ് ഈ കര്‍ണാടകക്കാരിയായ ബോഡി ബില്‍ഡര്‍. image: chitra_purushotham/ instagram

 

Back to top button
error: