Social Media
-
23/09/2024അടുത്തിടെ വൈറലായ ബ്രേസിയര്‍ പരസ്യം കണ്ടിട്ടില്ലേ? എന്നാല്‍ അതിന്റെ പേരില്‍ ഈ നടി അനുഭവിച്ച കാര്യങ്ങള്‍ അറിയുമോ? ഒരു പോറല്‍ പോലുമേല്‍ക്കാതെ കൂടെ അഭിനയിച്ച മൂന്ന് നടന്മാരും…
സത്യം തുറന്നുപറഞ്ഞതുകൊണ്ട് സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ട സാഹചര്യമുണ്ടായെന്ന് വെളിപ്പെടുത്തി സിനിമാ -സീരിയല്‍ താരം ടി ടി ഉഷ. 90കളില്‍ സഹനടിയായും നായികയായും മലയാളികള്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് താരം. ഒരു സിനിമയില്‍ താന്‍ അഭിനയിച്ച സീനിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായെന്നും ഉഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘സത്യം വിളിച്ചുപറയുന്നവരെല്ലാം എപ്പോഴും പുറത്തായിരിക്കുമല്ലോ. സംവിധായകനായ എന്‍ ശങ്കരന്‍ നായരുടെ ‘അഗ്‌നിനിലാവ്’ എന്ന സിനിമയില്‍ ഒരു സീന്‍ ചെയ്തതിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായി. ആ ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാണ് ഞാന്‍. സിനിമ തുടങ്ങുന്നത് തന്നെ എന്നെ മുഖം മൂടി ധരിച്ച മൂന്നാളുകള്‍ ഓടിക്കുന്നതായാണ്. ആ സീനില്‍ എന്നോടൊപ്പം മാമൂക്കോയ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരുമുണ്ടായിരുന്നു. പക്ഷെ ചീത്തപ്പേര് ഉണ്ടായത് എനിക്കുമാത്രമാണ്. ആ സീന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നോടൊപ്പം ആ സീനില്‍ അഭിനയിച്ചവരെ പ്രശ്‌നങ്ങളൊന്നും ബാധിച്ചില്ല” – ഉഷ പറഞ്ഞു.…
Read More » -
20/09/2024ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി; 40-ാം ജന്മദിനത്തില്‍ കുറിപ്പുമായി കാവ്യ
40-ാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവന്‍. വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്നേഹാശംസകള്‍ക്ക് നന്ദി’- കാവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാവ്യയുടെ ക്ലോത്തിങ് ബ്രാന്‍ഡായ ‘ലക്ഷ്യ’യുടെ സല്‍വാറാണ് താരം പിറന്നാള്‍ ദിനത്തില്‍ ധരിച്ചത്. അമല്‍ അജിത്ത് കുമാറാണ് മേക്കപ് ചെയ്തത്. അനൂപ് ഉപാസന ചിത്രങ്ങള്‍ പകര്‍ത്തി. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ മാധവന്‍ ലക്ഷ്യയുടെ സാരിയാണ് ധരിച്ചത്. ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്.
Read More » -
18/09/2024നഗ്‌നപൂജ നടത്തിയെന്നും ക്യാമറാമാനുമായി പ്രണയമെന്നും പറഞ്ഞുണ്ടാക്കി; ആ ബന്ധം തകരാതിരിക്കാന്‍ ശ്രമിച്ചിരുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. കാവ്യയോളം മലയാളിത്തമുള്ളൊരു നായികയെ മലയാള സിനിമയ്ക്ക് പിന്നീട് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് കാവ്യ. ദിലീപുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. എങ്കിലും കാവ്യയെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ദിലീപുമായുള്ള കാവ്യയുടെ വിവാഹം രണ്ടാം വിവാഹമാണ്. നേരത്തെ താരം മറ്റൊരാളെ വിവാഹം കഴിക്കുകയും ആ ബന്ധം പിരിയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചുമൊക്കെ കാവ്യ സംസാരിക്കുന്ന പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. കഴിഞ്ഞുപോയ കാലങ്ങള്‍ ഒക്കെ ഒരു കഥാപാത്രം ചെയ്ത പോലെ ഓര്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് കാവ്യ പറയുന്നത്. അല്ലാതെ നമ്മള്‍ അത് കൂടുതല്‍ എടുത്തുകഴിഞ്ഞാല്‍ ഒരുപാട് വേദനിക്കേണ്ടി വരുമെന്നാണ് താരം പറയുന്നത്. എന്നെപോലെ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഷോക്ക് തന്നെ ആയിരുന്നു ആ ഒരു കാലഘട്ടം എന്നും…
Read More » -
14/09/2024അവന്‍ കഞ്ചാവ് നിര്‍ത്തിയോ എന്നാണ് ചോദ്യം, ഒരു പ്രായത്തില്‍ അങ്ങനെ ഉണ്ടായിരുന്നിരിക്കാം, പക്ഷെ…
അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നിര്‍മാതാവാണ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസമാണ് സാന്ദ്ര പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ രം?ഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സാന്ദ്രയും ഷീലു കുര്യനും സംഘടനയെ വിമര്‍ശിച്ചത്. സംഘടനയിലെ നേതൃനിരയില്‍ മാറ്റം വരണമെന്നും വനിതാ നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം പാലിച്ച സംഘടന പക്ഷെ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്രക്കുറിപ്പ് ഇറക്കിയെന്നും സൗന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ സിനിമാ സംഘടനകളുടെ ഇടപെടല്‍ നടന്‍ ഷെയ്ന്‍ നി?ഗത്തിന്റെ പ്രതിച്ഛായയെ എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കുകയാണ് സാന്ദ്ര തോമസ്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഷെയ്‌നിനെതിരെ ചില നീക്കങ്ങള്‍ നടന്നെന്ന് സാന്ദ്ര പറയുന്നു. ബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. എത്രയോ നടന്‍മാര്‍ക്കെതിരെ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നു. ഇതെല്ലാം പൊതുസമൂഹത്തിലേക്ക് എത്താറുണ്ടോ. ഞാന്‍ തന്നെ പരാതികള്‍ കൊടുത്തിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വന്നിട്ടില്ല.…
Read More » -
13/09/2024എന്റെ അനുഗ്രഹം വേണ്ടവര്‍ ദക്ഷിണ ഗൂഗിള്‍ പേ വഴി അയക്കൂ! കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജില്‍ നാഗസൈരന്ധ്രി
അറബിക്കടലിലെ അഡംബരക്കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുമായി നാഗസൈരന്ധ്രി. താന്‍ ആള്‍ദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭിമുഖങ്ങള്‍ നടത്തുന്ന വനിതയാണിവര്‍. അനുഗ്രഹം വേണ്ടവര്‍ ഗൂഗിള്‍ പേ വഴി തനിക്ക് ദക്ഷിണയായി പണം അയച്ചു തരിക. ദക്ഷിണയായി പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് വാട്സാപ്പില്‍ അയക്കുക അപ്പോള്‍ ലോക ഗുരു നാഗസൈരന്ധ്രി അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് തരുന്നതാണ് എന്ന കമന്റുമായാണ് ഇവര്‍ എത്തിയിട്ടുള്ളത്. തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെല്‍ സംഘിപ്പിക്കുന്ന അഡംബരക്കപ്പല്‍ യാത്രയെ കുറിച്ചായിരുന്നു കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ Nefertity Cruise എന്ന കപ്പലില്‍ 5 മണിക്കൂര്‍ കടല്‍ യാത്രയാണ് ബഡ്ജറ്റ് ടൂറിസം സെല്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തൊടുപുഴയില്‍ നിന്നും പുറപ്പെടും. യാത്രയുടെ ചാര്‍ജ് 3550 രൂപ (കപ്പലില്‍ ഒരുക്കുന്ന ഭക്ഷണവും ഉള്‍പെടെ ആണ് ) 5 മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 1250…
Read More » -
13/09/2024മൂത്രശങ്ക മാറ്റാന്‍ സൗകര്യമില്ല! പരസ്യമായി കാര്യം സാധിച്ച സില്‍ക്കിന് ചുറ്റം നൂറുകണ്ണുകള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധമായ ചര്‍ച്ചകളുമൊക്കെ നടക്കുമ്പോള്‍ നടി സില്‍ക്ക് സ്മിതയെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെയുല്ല ഭാഷകളില്‍ ഒരേ സമയം മാര്‍ക്കറ്റുള്ള താരമായിട്ടാണ് സില്‍ക്ക് സ്മിത നിന്നിരുന്നത്. പിന്നീട് ഇതുവരെ അങ്ങനെ നിലനില്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. നായിക, നായകന്മാരേക്കാളും പ്രതിഫലം വാങ്ങുന്ന ഐറ്റം ഡാന്‍സര്‍ സില്‍ക്ക് സ്മിത ആയിരുന്നു. സൂപ്പര്‍താര ചിത്രങ്ങളില്‍ സില്‍ക്കിന്റെ ചെറിയൊരു സീനുണ്ടെങ്കില്‍ ഈ സിനിമ സൂപ്പര്‍ഹിറ്റാവുന്ന കാലമുണ്ടായിരുന്നു. സിനിമകളില്‍ ആവശ്യമില്ലെങ്കില്‍ പോലും നടിയുടെ ഒരു ഡാന്‍സ് കൂടി ചേര്‍ക്കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെടും. എന്നാല്‍, സിനിമയില്‍ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. ചിത്രീകരണത്തിനെത്തുന്ന ലൊക്കേഷനില്‍ സില്‍ക്കിന്റെ ബാത്ത്റൂമിലേക്ക് ആളുകള്‍ ഓടിക്കയറിയത് മുതല്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെയും അവരുടെ നഗ്‌നത കാണണമെന്ന് ആഗ്രഹിച്ചാണ് സിനിമാ ലൊക്കേഷനിലേക്ക് ആളുകള്‍ വന്നിരുന്നത്. ചില സിനിമകളില്‍ ബാത്ത്റൂം സൗകര്യം പോലുമില്ലാതെ പുറത്തിരുന്നും കാര്യം സാധിക്കേണ്ടതായി വന്ന…
Read More » -
11/09/2024”ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി; ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റി”
മലപ്പുറം: ജില്ലാ പൊലീസ് മേധാവി അടക്കം മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയതിനു പിന്നാലെ പ്രതികരണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. ‘മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു’ എന്ന തലക്കെട്ടിലാണ് കെ ടി ജലില്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജലീല്‍ ആരോപിച്ചു. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍?. ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ ‘ഫലം’ ദൈവം നല്‍കും. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്. കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു. IPS ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ BJP യുടെ അധികാരാരോഹണമാണ്…
Read More » -
10/09/2024ചടയന്റെ മകന്‍ ഹോട്ടലില്‍ ചായ അടിക്കുകയല്ല; പോരാളി ഷാജി പറയുന്നതില്‍ പാതി പതിര്!
കണ്ണൂര്‍: ‘സിപിഎം സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ സുഭാഷ് കണ്ണൂര്‍ കമ്പില്‍ ടൗണില്‍ ഹോട്ടല്‍ നടത്തുകയാണ്’! ചടയന്‍ ഗോവിന്ദന്റെ 26 മത് ചരമദിനമായ ഇന്നലെ പോരാളി ഷാജിയും റെഡ് ആര്‍മിയും അടക്കമുള്ള ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. ദേശാഭിമാനിയുടെ കണ്ണൂര്‍ എഡിഷന്‍ ആരംഭിച്ച സമയത്ത് സുഭാഷിന് ഇവിടെ ജോലി നല്‍കിയിരുന്നുവെന്നും ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉണ്ടായതോടെ മകനോട് ജോലി മതിയാക്കാന്‍ ചടയന്‍ ആവശ്യപ്പെട്ടു, പിന്നാലെ സുഭാഷ് കമ്പില്‍ ടൗണില്‍ ഹോട്ടല്‍ ആരംഭിച്ചു എന്നായിരുന്നു പ്രചാരണം. സുഭാഷ് ചായ അടിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇടതുസൈബര്‍ ഇടങ്ങളിലെ ഈ പ്രചാരണം. സുഭാഷ് ഇപ്പോള്‍ ഹോട്ടലില്‍ ചായ അടിക്കുകയാണോ…? പ്രചരിക്കുന്ന വാര്‍ത്തകളില്‍ പാതി മാത്രമാണ് സത്യമെന്ന് സുഭാഷ് പറയുന്നു. ദേശാഭിമാനിയില്‍ മകന് ജോലി നല്‍കിയതില്‍ ചടയന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ഇതോടെ ആറുമാസത്തിനുശേഷം സുഭാഷ് ദേശാഭിമാനിയിലെ ജോലി വിട്ടു.…
Read More » -
09/09/2024ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് അവതാരകന്‍; മുഖമടച്ച മറുപടിയുമായി നടി മനീഷ
അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനല്‍ അവതാരകന് മുഖത്തടിക്കുന്ന മറുപടിയുമായി നടി മനീഷ കെ.എസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലര്‍ന്നതും ദ്വയാര്‍ഥ പ്രയോഗങ്ങളുമുള്ള ചോദ്യങ്ങള്‍ ചോദിച്ച് വൈറല്‍ കോണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമം നടത്തുന്ന ഇത്തരം അവതാരകര്‍ക്കൊരു ഒരു പാഠമാണ് മനീഷ പഠിപ്പിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മനീഷയെ ചൊടിപ്പിച്ച അവതാരകന്റെ ചോദ്യം ഇങ്ങനെ: ”പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങള്‍ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാന്‍ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോള്‍ ചേച്ചിയുടെ നിലനില്‍പ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ടോ?” അവതാരകന്റെ മുഖമടച്ചുള്ള നടിയുടെ മറുപടിയും ഉടനെത്തി. നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായിരുന്നു ഇതിന് മനീഷ മറുപടി നല്‍കിയത്.…
Read More » -
08/09/2024ഒരു നടന്‍ അര്‍ദ്ധനഗ്‌ന ഫോട്ടോ അയച്ചുതന്നു, അതുപോലൊരെണ്ണം തിരിച്ചും അയയ്ക്കാന്‍ ആവശ്യപ്പെട്ടു; അനുഭവം വിവരിച്ച് രഞ്ജിനി ഹരിദാസ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം അയച്ചുതന്നെന്ന് രഞ്ജിനി ഹരിദാസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് ഷര്‍ട്ട് ഇടാത്ത ഒരു ചിത്രം അയച്ചുതന്നു. എന്നിട്ട് അത്തരത്തില്‍ ഒരു ഫോട്ടോ അയച്ചുകൊടുക്കാന്‍ ആ നടന്‍ ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി വെളിപ്പെടുത്തി. നടന്റെ പേര് പറയാമോയെന്ന് ചോദിച്ചപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും തന്റെ കൈയില്‍ ഇപ്പോള്‍ അത് തെളിയിക്കാന്‍ തെളിവ് ഇല്ലെന്നുമാണ് രഞ്ജിനി പറഞ്ഞത്. ‘എനിക്ക് ഷര്‍ട്ട് ഇല്ലാത്ത ഫോട്ടോ അയച്ച ഒരു നടന്‍ ഉണ്ട്. എന്തിനായിരിക്കും അങ്ങനെയൊരു ചിത്രം അയച്ചത്. എന്നിട്ട് എന്നോട് പറയും എന്റെ ഫോട്ടോ അയക്കാന്‍. പക്ഷേ അപ്പോള്‍ തന്നെ അതിന് നല്ല മറുപടി ഞാന്‍ കൊടുത്തു. മുട്ടിയ വാതില്‍ മാറി പോയിയെന്ന് ഞാന്‍ പറയും. പിന്നെ വരില്ല. പക്ഷേ…
Read More »