”അയാള്‍ എന്നെ റേപ്പ് ചെയ്തു, ജാതക പ്രശ്നം പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്തില്ല; കിടപ്പുമുറി വീഡിയോ പുറത്തുവിടുമെന്നു പറഞ്ഞും ഭീഷണി…”

നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോക്ടര്‍ എലിസബത്ത് ഉദയന്‍. വ്യാജരേഖ നിര്‍മ്മിച്ചെന്ന് കാണിച്ച് രണ്ടാം ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്. ബാല തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ് എലിസബത്തിന്റെ ആരോപണം. ബാലയും ഭാര്യ കോകിലയും നല്‍കിയ ഒരു തമിഴ് അഭിമുഖത്തിന് താഴെ എലിസബത്ത് ആശുപത്രിയിലെത്തിയ നടനെ വശീകരിക്കുകയായിരുന്നു എന്ന് കമന്റുകള്‍ എത്തിയിരുന്നു.
ഇതോടെയാണ് എലിസബത്ത് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോക്ക് താഴെ കമന്റ് ആയാണ് എലിസബത്തിന്റെ പ്രതികരണം. തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എലിസബത്ത് പങ്കുവച്ചിട്ടുണ്ട്. ബാലയുടെ ഗുണ്ടകളെയും മുമ്പ് നടത്തിയ ഭീഷണികളും ഓര്‍ക്കുമ്പോള്‍ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണ് എന്നാണ് എലിസബത്തിന്റെ മറുപടി.

”ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് തന്നെ അയാള്‍ മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹമാല അണിയിച്ചു. വിവാഹം പോലീസിന്റെ മുമ്പില്‍വെച്ചാണ് നടത്തിയത്.”
”ജാതകത്തിലെ പ്രശ്‌നം കാരണം 41 വയസിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂവെന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞു” എന്ന് എലിസബത്ത് വ്യക്തമാക്കി. ”പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. വിഷാദരോഗത്തിന് ടാബ്ലെറ്റുകള്‍ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു.”
”അയാള്‍ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു. അയാള്‍ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാന്‍ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു” എന്നും എലിസബത്ത് വ്യക്തമാക്കി.