NEWSSocial Media

‘ആറാട്ടണ്ണന്‍ എനിക്ക് മെസേജ് അയച്ചു, ഞാന്‍ വീട് വിട്ടിറങ്ങിയപ്പോള്‍ ബാലയുടെ പ്രതികരണം’

ബാലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ തുടരുകയാണ് എലിസബത്ത് ഉദയന്‍. വിവാഹ ശേഷം താന്‍ നേരിട്ട പ്രശ്‌നങ്ങളോരോന്നായി എലിസബത്ത് വെളിപ്പെടുത്തുന്നു. എലിസബത്ത് തനിക്ക് മരുന്ന് മാറ്റി തന്നെന്ന് ബാല പരോക്ഷമായി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളും വന്നതോടെയാണ് എലിസബത്ത് ബാലയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഗാര്‍ഹിക പീഡനം, വഞ്ചന, വിവാഹേതര ബന്ധങ്ങള്‍ തുടങ്ങിയ ബാലയ്‌ക്കെതിരെയുള്ള എലിസബത്തിന്റെ ആരോപണങ്ങള്‍ നീളുന്നു.

ബാലയുടെ വീട്ടില്‍ നിന്ന് സഹികെട്ട് ഇറങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയാണ് എലിസബത്ത് ഉദയന്‍. തന്നെയും സന്തോഷ് വര്‍ക്കിയെയും ചേര്‍ത്ത് ബാല മോശമായി സംസാരിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. സെപ്റ്റംബര്‍ നാലിന് ഞാനവിടെ നിന്നിറങ്ങി. സെപ്റ്റംബര്‍ എട്ടിന് എന്റെ പിറന്നാളായിരുന്നു. അന്ന് എനിക്ക് യൂട്യൂബില്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി മെസേജ് അയച്ചിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ എലിസബത്ത്, മൂവ് ഓണ്‍ എന്നോ മറ്റോ പറഞ്ഞായിരുന്നു മെസേജ്.

Signature-ad

താങ്ക് യൂ ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ മെസേജ് ചെയ്തു. ആ സ്‌ക്രീന്‍ ഷോട്ട് ഇട്ട് പുള്ളി ഒരു അഭിമുഖം കൊടുത്തു. തന്നെ പരിഹസിക്കുകയും ചെയ്‌തെന്നും എലിസബത്ത് പറയുന്നു. പുള്ളി (ബാല) അഭിമുഖത്തില്‍ കാണിച്ച സ്‌ക്രീന്‍ ഷോട്ട് കണ്ടാല്‍ എനിക്ക് വൃത്തികേട് അയച്ചു എന്നാണ് തോന്നുക. ഇനിയും ആ വീട്ടില്‍ നിന്നിരുന്നെങ്കില്‍ കൊലക്കേസില്‍ പ്രതിയായേനെ. അങ്ങനെ നമ്മളെ കൊണ്ട് പോയി പെടുത്തും. പ്ലാന്‍ഡായി എന്നെ ഇറക്കി വിട്ടതാണ്.

ഞാനിറങ്ങുമ്പോള്‍ അയ്യോ ചേച്ചി പോകുന്നു എന്ന് ചിലര്‍ പറഞ്ഞു. ഞാന്‍ കോടികള്‍ നോക്കണോ അതോ ഈ ലൂസ് ഇറങ്ങിപ്പോകുന്നത് നോക്കണോ എന്നാണ് അന്നയാള്‍ ചോദിച്ചത്. വക്കീലും ഗുണ്ടാസെറ്റുകളും അവിടെയുണ്ടായിരുന്നെന്നും എലിസബത്ത് പറയുന്നു. തന്നെ പ്രണയിക്കുന്ന കാലത്ത് ബാല മറ്റൊരു സ്ത്രീക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്.

മുന്‍ ഭാര്യ ഇയാളുടെ 70 ശതമാനം സ്വത്തുക്കള്‍ തട്ടിക്കൊണ്ട് പോയി, കുട്ടിയെ കാണിക്കുന്നില്ല തുടങ്ങിയ വാദങ്ങള്‍ താന്‍ വിശ്വസിച്ചു. ഇതിനെതിരെ മറുവാദങ്ങള്‍ വന്നിരുന്നില്ല. കോടതിയില്‍ നടന്നത് നമ്മളറിയില്ലല്ലോ. ബാല പറയുന്നതാണ് അന്ന് താന്‍ വിശ്വസിച്ചതെന്നും എലിസബത്ത് പറയുന്നു. ആരോപണങ്ങള്‍ ബാല നിഷേധിക്കുന്നുണ്ട്.

ബാലയുടെ നേതൃത്വത്തില്‍ സംഘടിത സൈബര്‍ ആക്രമണം തനിക്ക് നേരെ നടക്കുന്നുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. കമന്റുകളിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇനി എന്ത് ചെയ്താലും പറ്റുന്ന കാര്യങ്ങളൊക്കെ വെളിപ്പെടുത്തുമെന്ന് എലിസബത്ത് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ബാലയ്ക്ക് നേരെ വരുന്നുണ്ട്. പിന്തുണ ലഭിച്ചാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് എലിസബത്ത് പറയുന്നത്.

എലിസബത്തുമായുള്ള ബാലയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതിന് പിന്നിലും വഞ്ചനയാണെന്ന് എലിസബത്ത് പറയുന്നുണ്ട്. ?ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ മുന്‍ ഭാര്യ. മൂന്നാമത് വിവാഹം ചെയ്തിരിക്കെയാണ് ബാലയ്‌ക്കെതിരെ എലിസബത്ത് രം?ഗത്ത് വന്നത്. നേരത്തെ അമൃത സുരേഷും ബാലയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്.

 

Back to top button
error: