Social Media
-
04/05/2025‘ഇന്ത്യക്കെതിരേ യുദ്ധമുണ്ടായാല്‍ ഇംഗ്ലണ്ടിലേക്കു പോകും, ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മോദി എന്റെ അമ്മായിയുടെ മോനല്ലല്ലോ!’: ഇന്റര്‍നെറ്റില്‍ വൈറലായി പാക് രാഷ്ട്രീയ നേതാവിന്റെ പ്രതികരണം; നേതാക്കള്‍ക്കു പോലും സൈന്യത്തെ വിശ്വാസമില്ലെന്ന് ട്രോള്‍
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം നയതന്ത്ര തലത്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിന് തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് ഇന്ത്യ ഇതുവരെ കടന്നിട്ടില്ല. പാകിസ്താനിലേക്കുള്ള ടെറര്‍ ഫണ്ടിംഗ് നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഏറ്റവുമൊടുവില്‍ പാകിസ്താനില്‍നിന്നുള്ള ഇറക്കു മതി നിരോധിക്കുകയും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇതേ നടപടി പാകിസ്താനും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ പാകിസ്താനി രാഷ്ട്രീയക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ഏവരിലും ചിരി പടര്‍ത്തി വൈറലായത്. പാകിസ്താനി നേതാവും ദേശീയ അസംബ്ലിയില്‍ അംഗവുമായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മാര്‍വാത്തിനോടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു- ‘ഇനിയെങ്ങാനും യുദ്ധമുണ്ടായാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്കു പോകും’!. അടുത്തതായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍നിന്നു പിന്നോട്ടു പോയാല്‍ എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അതിന് ‘മോദി എന്റെ അമ്മായിയുടെ…
Read More » -
03/05/2025‘ഇങ്ങനെയാണ് ഇന്ത്യയില്‍ മുസ്ലിംകളെ അവര്‍ കൈകാര്യം ചെയ്യുന്നത്; ഇസ്രയേലിനെപ്പോലെ മനുഷ്യാവകാശ ലംഘനമാണു നടക്കുന്നത്’: ബുര്‍ഖ ധരിച്ച സ്ത്രീയെ കാറിടിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഇന്ത്യക്കെതിരേ മുസ്ലിം രാജ്യങ്ങളില്‍ വിദ്വേഷ പ്രചാരണം; പൊളിച്ചടുക്കി ഗവേഷകര്‍; ഉപയോഗിച്ചത് മലപ്പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍!
ന്യൂഡല്‍ഹി: ബുര്‍ഖ ധരിച്ച സ്ത്രീയെ കുട്ടിക്കൊപ്പം നടന്നു പോകുന്നതിനിടെ കാറിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. അവര്‍ മുസ്ലിമായതുകൊണ്ടാണു കാറിടിച്ചു കൊന്നതെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വെറുപ്പു പ്രചരിപ്പിച്ചത്. ലെബനന്‍ ടൈംസിന്റെ ഒഫീഷ്യല്‍ എക്‌സ് (ട്വിറ്റര്‍) പേജിലടക്കം വ്യാജ പ്രചാരണമുണ്ടായി. മുസ്ലിം രാജ്യങ്ങളിലും ഇന്ത്യക്കെതിരേ വെറുപ്പു പ്രചരിപ്പിക്കാന്‍ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. ഈ ട്വീറ്റിനു മാത്രം അഞ്ചുലക്ഷം പേരാണു പ്രതികരണം നല്‍കിയത്. ലെബനന്‍ ടൈംസ് വീഡിയോ ഇട്ടതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ ഇതു ഷെയര്‍ ചെയ്തു. ‘ഇന്ത്യയിലെ തീവ്രവാദി ഭരണം. ഇന്ത്യയിലെ മുസ്ലിംകളെ അവര്‍ ലക്ഷ്യമിടുന്നത് ഇങ്ങനെയാണ്. ഇസ്രയേലിനെപ്പോലെ അവരും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ്’ എന്നായിരുന്നു ട്വീറ്റിന്റെ തലക്കെട്ട്. എന്നാല്‍, നമ്മുടെ കേരളത്തില്‍നിന്നുള്ള അപകട ദൃശ്യത്തെയാണു വളച്ചൊടിച്ച് ഇത്തരത്തിലാക്കിയതെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാതൃഭൂമിയടക്കം പ്രസിദ്ധീകരിച്ച വീഡിയോ ഉപയോഗിച്ചാണ് ഇവര്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയത്. ഏപ്രില്‍ 26നു മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നടന്ന അപകടത്തില്‍ ബദരിയ…
Read More » -
03/05/2025ആ പ്രമുഖ നടന്‍ നിവിന്‍ പോളിയോ? ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസംഗത്തിനു പിന്നാലെ ചൂടുപിടിച്ച് ചര്‍ച്ചകള്‍; ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ തപ്പിപ്പിടിച്ച് സാധ്യത കണ്ടെത്തി സോഷ്യല്‍ മീഡിയ; നിവിനെ അണ്‍ഫോളോ ചെയ്ത് ലിസ്റ്റിനും സംവിധായകനും
കൊച്ചി: മലയാള സിനിമയില്‍ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ ചെയ്ത തെറ്റോ ഒന്നും വെളിപ്പെടുത്താതെയാണ് ലിസ്റ്റിന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ലിസ്റ്റിന്‍ പറഞ്ഞ ആ തെറ്റുകാരന്‍ നിവിന്‍ പോളിയാണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ‘ബേബി ഗേള്‍’ എന്ന ചിത്രം ഒരുക്കുകയാണ് നിലവില്‍ ലിസ്റ്റിന്‍. കഴിഞ്ഞ മാസമാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍ ഈയടുത്ത് ലിസ്റ്റിനും സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മ്മയും നിവിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. നിവിനും ലിസ്റ്റിനെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ നിന്നും നീക്കിയിട്ടുണ്ട്. എന്നാല്‍ സിനിമയിലെ നായികയായ ലിജോ മോളെ ഇപ്പോഴും ലിസ്റ്റിന്‍ സ്റ്റീഫനും സംവിധായകന്‍ അരുണ്‍ വര്‍മയും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. ഇതാണ് ആ ‘പ്രമുഖ’ താരം നിവിന്‍ ആണെന്ന സംശയങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍…
Read More » -
03/05/2025ഇന്‍സ്റ്റഗ്രാം ഫീഡ് ചതിച്ചു, ലൈക്ക് കൊടുത്തതിന് ‘എയറി’ലായി കോഹ്ലി; അവനീത് കൗറിന്റെ ചിത്രം വന്നതില്‍ വിശദീകരണവുമായി താരം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഒരു ചെറിയ കൈയബദ്ധം വലിയ രീതിയിൽ ഉള്ള വിവാദത്തിനും ട്രോളുകൾക്കും വഴിവെച്ചിരുന്നു. നടി അവ്നീത് കൗറിന്റെ ഒരു ഫാൻ പേജ് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ഫോട്ടോകോൾക്ക് ലൈക് അടിച്ചാണ് സൂപ്പർ താരം പണി മേടിച്ചത്. സാധാരണ ഫാൻ പേജുകൾ ഒകെ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ അത്ര എളുപ്പത്തിൽ വൈറൽ ആകാറില്ല എങ്കിലും കോഹ്‌ലിയുടെ ലൈക്ക് വന്നതോടെ സംഭവം തരംഗമായി. ഇതിന് പിന്നാലെയാണ് കോഹ്‌ലി വിശദീകരണം നൽകേണ്ടി വന്നത്. കോഹ്‌ലിയുടെ ലൈക്കിന് പിന്നാലെ പോസ്റ്റ് വലിയ രീതിയിൽ തന്നെ ചർച്ചയായി. ” കള്ളൻ ഇതൊക്കെയാണ് ആണല്ലേ പരിപാടി” “അനുഷ്ക ഇതൊന്നും അറിയുന്നില്ലേ” തുടങ്ങിയ ട്രോളുകൾ അപ്പോൾ തന്നെ പ്രചരിച്ചു. പിന്നാലെ പോസ്റ്റ് അൺലൈക്ക് ചെയ്ത കോഹ്‌ലി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെ വിശദീകരണവുമായി രംഗത്ത് എത്തി. അദ്ദേഹം കുറിച്ചത് ഇങ്ങനെ- “ഇൻസ്റ്റാഗ്രാം ഫീഡ് ക്ലിയർ ചെയ്യുമ്പോൾ സംഭവിച്ചതാണ്. അതിന് പിന്നിൽ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനത്തിലെത്തരുത്.”…
Read More » -
03/05/2025കാമസൂത്രയിലെ സെക്‌സ് പൊസിഷനുളെ കുറിച്ചു ചോദിച്ച് അവതാരകന്‍; അനുകരിച്ചു കാണിച്ച് മത്സരാര്‍ഥികള്‍; റിയാലിറ്റി ഷോയ്‌ക്കെതിരേ വ്യാപക വിമര്‍ശനം; പുലിവാലുപിടിച്ച് ബിഗ്‌ബോസ് താരം അജാസ് ഖാന്‍
ബംഗളുരു: സെക്‌സ് പൊസിഷനുകള്‍ അടങ്ങിയ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഈ സ്ട്രീമിങ് പ്ലാറ്റ്‌ഫോം എന്തുകൊണ്ട് കേന്ദ്രം നിരോധിച്ചില്ലെന്നാരാഞ്ഞ് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. പിന്നാലെ ഷോയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പ്രഖ്യാപിച്ചു. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി അജാസ് ഖാന്‍ അവതാരകനായ ഉല്ലു എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരീസിലെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്. ക്ലിപ്പില്‍ റിയാലിറ്റി ഷോയ്ക്കിടെ കാമസൂത്രയിലെ വിവിധ സെക്‌സ് പൊസിഷനുകളെ കുറിച്ച് അവതാരകന്‍ ഒരു മല്‍സരാര്‍ഥിയോട് ചോദിക്കുകയും മറ്റ് മത്സരാര്‍ത്ഥികളോട് ആ പൊസിഷനുകള്‍ അനുകരിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. വിഡിയോ വൈറലായ വേഗത്തില്‍ത്തന്നെ വിമര്‍ശനങ്ങളും കടുത്തു. ആരാണ്, എങ്ങനെയാണ് ഇത്തരം ടിവി ഷോകള്‍ക്ക് അംഗീകാരം ലഭിക്കുന്നതെന്നാണ് നെറ്റിസണ്‍സിന്റെ പ്രധാനചോദ്യം. ക്ലിപ്പ് പങ്കിട്ട ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി…
Read More » -
03/05/2025‘മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍… എയറിലാകും! പുലിവാല് പിടിച്ച് ഫുഡ് വ്ളോഗര്‍
വ്യത്യസ്തമായ വീഡിയോകള്‍ വഴി ആരാധകരെ കൂട്ടുന്ന ഫുഡ് വ്ളോഗര്‍മാരാണ് സൈബര്‍ ലോകം നിറയെ. നിരവധി കുട്ടി വ്ളോഗര്‍മാരും അരങ്ങ് തകര്‍ക്കുകയാണ്. ഇത്തരത്തില്‍ വ്യത്യസ്തമായ വ്ളോഗ് ചെയ്യുന്നയാളാണ് ഉഷ മാത്യു. മാനിറച്ചി വരട്ടിയതാണ് ഇത്തവണ ഉഷയുടെ സ്പെഷ്യല്‍. എന്നാല്‍ വിഡിയോ വന്നത് മുതല്‍ വ്ളോഗര്‍ എയറിലാണെന്ന് മാത്രം. ‘മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാല്‍ ഇതാണ് സംഭവിക്കുക. നിങ്ങള്‍ക്കും കഴിക്കണമെങ്കില്‍ കൂടെ പോരൂ’ എന്നുപറഞ്ഞാണ് ഇവര്‍ വിീഡിയോ പോസ്റ്റ് ചെയ്തത്. വിദേശത്തുവച്ചാണ് ഉഷ മാനിറച്ചി കഴിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്. കാട്ടില്‍ ഓടിനടക്കേണ്ട ജീവനുകളെയാണോ ഭക്ഷണമാക്കുന്നത്? എന്തൊരു സ്ത്രീയാണ്, ആ മാനുകളെ എങ്ങനെ തിന്നാന്‍ തോന്നുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് വീഡിയോയുടെ കമന്റ് ബോക്സില്‍ നിറയെ. നേരത്തെ ഫിറോസ് ചുട്ടിപ്പാറ വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവച്ചതും ദുബായില്‍ മയിലിനെ കറിവയ്ക്കാന്‍ പോയതും വിവാദമായിരുന്നു.
Read More » -
02/05/2025വിഴിഞ്ഞവും സര്‍ സി.പി.യും പിന്നെ വിനയനും
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായതിന്റെ ചാരുദാര്‍ഥ്യത്തിലാണ് കേരളവും ഇന്ത്യാ മഹാരാജ്യവും. ഈ അവസരത്തില്‍ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദവ്യക്തിത്വങ്ങളില്‍ ഒരാളായ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും േകരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖവുമായുള്ള ബന്ധം വിശദീകരിക്കുകയാണ് സിനിമാ സംവിധായകന്‍ വിനയന്‍. തന്റ ഫെയ്‌സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിനയന്റെ കുറിപ്പ്: രാജ്യത്തെ ഏക ആഴക്കടല്‍ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ പിതൃത്വത്തെ പറ്റിയുള്ള വാദപ്രതിവാദങ്ങള്‍ ആണല്ലോ ഇന്നു മുഴങ്ങിക്കേക്കുന്നത് ? പന്ത്രണ്ടാം നൂറ്റാണ്ടിനൂ ശേഷം വിസ്മൃതിയിലായി തകര്‍ന്നു പോയ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യവും സാദ്ധ്യതയും പിന്നീട് ആദ്യമായി സ്വപ്നം കണ്ട ഭരണാധികാരി ആര്? ആരെ ഒക്കെ ആണ് ഈ അവസരത്തില്‍ സ്മരിക്കേണ്ടത്? ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആ പദ്ധതിക്കായി ആദ്യമായി അദാനിയുമായി എഗ്രിമെന്റ് ഇട്ട് തുടക്കം കുറിച്ച മുന്‍…
Read More » -
02/05/2025ബിഗ് ബോസ് ഷോ മാന്‍ഡ്രക്കോ? വീണയ്ക്ക് പിന്നാലെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങി ലക്ഷ്മിപ്രിയയും?
ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിച്ച സീസണായ നാലാം സീസണിലെ വൈറല്‍ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടിയും എഴുത്തുകാരിയുമായ ലക്ഷ്മിപ്രിയ. ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തിയ ആ സീസണിലെ തേര്‍ഡ് റണ്ണറപ്പായിരുന്നു. സീസണ്‍ ഫോറില്‍ മാറ്റുരച്ച മത്സരാര്‍ത്ഥികളില്‍ ലക്ഷ്മിപ്രിയയാണ് ഏറ്റവും കൂടുതല്‍ വൈറല്‍ കണ്ടന്റുകള്‍ സൃഷ്ടിച്ചൊരാള്‍. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മടി കൂടാതെ പറഞ്ഞതിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശനവും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ലക്ഷ്മിപ്രിയ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. താനും ഭര്‍ത്താവ് ജയേഷും വേര്‍പിരിയുന്നുവെന്ന് അറിയിച്ച് ലക്ഷ്മി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിക്കുന്നത്. തെറ്റുകളും കുറ്റങ്ങളും തന്റേതാണെന്നും ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നും അറിയിച്ചുള്ളതായിരുന്നു കുറിപ്പ്. ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ജീവിതം എത്തി നില്‍ക്കുന്ന ഈ വേളയില്‍…
Read More » -
02/05/2025യൂട്യൂബര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; കണ്ടന്റ് ക്രിയേറ്റര്‍മാരെ സഹായിക്കാന്‍ 850 കോടികൂടി നിക്ഷേപിക്കുമെന്ന് സിഇഒ നീല്‍ മോഹന്‍; മൂന്നുവര്‍ഷത്തിനിടെ നല്‍കിയത് 21,000 കോടി; കൂടുതല്‍ ലഭിച്ചത് ആര്‍ട്ടിസ്റ്റുകള്‍ക്കും മീഡിയ കമ്പനികള്‍ക്കും
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് 21,000 കോടി നല്‍കിയെന്നും 850 കോടി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും സിഇഒ നീല്‍ മോഹന്‍. ഇന്ത്യയിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ആര്‍ട്ടിസ്റ്റുകള്‍ക്കും മീഡിയ കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. മുംബൈയിലെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്ന നീല്‍. അടുത്ത രണ്ടുവര്‍ഷത്തിനുള്ളിലാകും നിക്ഷേപം. ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ സാധ്യത തുറക്കുന്നതിനും കൂടുതല്‍ പണം കുടുംബങ്ങളിലേക്ക് എത്തുന്നതിനും ഇതു സഹായിക്കും. ഇന്ത്യക്കു പുറത്തുനിന്നു മാത്രം 45 ബില്യണ്‍ മണിക്കൂര്‍ കാഴ്ചക്കാരെ ഉണ്ടാക്കാന്‍ ഇന്ത്യയിലെ യൂട്യൂബര്‍മാര്‍ക്കു കഴിഞ്ഞു. 100 ദശലക്ഷം ചാനലുകള്‍ക്കു മുകളില്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 15,000 ചാനലുകള്‍ക്ക് ഒരു ദശലക്ഷം (1 മില്യണ്‍) സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇതില്‍ 11,000 എണ്ണവും തുടങ്ങിയത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. ആരാധകരെ സൃഷ്ടിക്കാനും അതിലൂടെ ബിസിനസ് വളര്‍ത്താനും യൂട്യൂബര്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള നേതാവ് നരേന്ദ്ര മോദിയാണ്. മറ്റു…
Read More » -
30/04/2025ശോഭനയ്ക്ക് പകരം വരേണ്ടിയിരുന്നത് മേതില്‍ ദേവിക; ഓഫര്‍ ചെയ്ത ഹിറ്റ് സിനിമകളെല്ലാം നിരസിച്ചു!
മോഹന്‍ലാല്‍ ചിത്രം ‘തുടരും’ തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. ശോഭന-മോഹന്‍ലാല്‍ കോംബോയും സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു. ഏറെക്കാലത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയാണ് ശോഭനയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ഇതിന് മുമ്പത്തെ അവസാന സിനിമ. ശോഭനയ്ക്ക് മുമ്പ് തുടരും സിനിമയിലേക്ക് മറ്റ് നടിമാരെ പരിഗണിച്ചിരുന്നു. ആദ്യം ജ്യോതികയെയാണ് പരിഗണിച്ചത്. കഥ ജ്യോതികയ്ക്ക് ഇഷ്ടമായതാണ്. ജ്യോതികയുടെ ഡേറ്റ് ഇഷ്യൂ കാരണം ഈ കാസ്റ്റിംഗ് നടന്നില്ല. നര്‍ത്തകി മേതില്‍ ദേവികയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നു. പക്ഷെ മേതില്‍ ദേവിക സിനിമ നിരസിച്ചു. ഇതേക്കുറിച്ച് നടന്‍ ബിനു പപ്പു പരാമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മേതില്‍ ദേവിക തുടരും നിരസിച്ചതെന്ന് അറിയില്ലെന്നാണ് ബിനു പപ്പു പറഞ്ഞത്. നൃത്തത്തിലാണ് ദേവികയുടെ പൂര്‍ണ ശ്രദ്ധ. സിനിമ ഒരിക്കലും അവരെ മോഹിപ്പിച്ചിട്ടില്ല. മുമ്പ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കാബൂളിവാല ഉള്‍പ്പെടെയുള്ള…
Read More »