Social Media
-
February 21, 2024
ചിപ്പിയില്ലാതെ എന്ത് പൊങ്കാല! പതിവ് തെറ്റിക്കാതെ ഇത്തവണയും പൊങ്കാലയിടാന്‍ ചിപ്പി എത്തും
ആറ്റുകാല്‍ പൊങ്കാല എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് കയറി വരുന്ന ഒരു പേരാണ് ചിപ്പി. നടി ചിപ്പി പൊങ്കാല ഇടുന്ന ചിത്രം മാധ്യമങ്ങള്‍ക്ക് നിര്‍ബന്ധമാണ്. വര്‍ഷങ്ങളായി പൊങ്കാലയ്ക്കിടെയിലെ കൗതുകമാണ് ചിപ്പി പൊങ്കാലയിടുന്ന ദൃശ്യം. എന്തായാലും പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും പൊങ്കാലയിടാന്‍ എത്തും. ഇരുപത് വര്‍ഷത്തോളം മുടങ്ങാതെ തുടരുന്ന പൊങ്കാലയിടല്‍ ഇക്കൊല്ലവും ഉണ്ടാകുമെന്നാണ് ചിപ്പി പറയുന്നത്. അത്രമാത്രം വിശ്വാസമാണ് ആറ്റുകാല്‍ അമ്മയോട്. എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാലയിടാന്‍ സാധിക്കുന്നത് അനുഗ്രഹമായാണു കാണുന്നത്. എനിക്ക് ലഭിച്ചതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്താണ്. ആറ്റുകാല്‍ പൊങ്കാലയെന്നാല്‍ അത് ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. തിരുവനന്തപുരത്തിന്റെ ആകെ ഉത്സവമാണെന്നും ചിപ്പി പറഞ്ഞു. പയറും കടുംപായസവുമാണ് സ്ഥിരമായി പൊങ്കാലയിടുന്നത്. ക്ഷേത്രത്തിന്റെ അടുത്തിരുന്നു പൊങ്കാലയിടാനാണ് എപ്പോഴും ശ്രമിച്ചിട്ടുളളത്. അതു നടന്നിട്ടുമുണ്ട്. ഇനിയും അങ്ങനെ തന്നെയാണ് ഇഷ്ടം. കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടി പൊങ്കാലയിട്ടിട്ടില്ല’ ചിപ്പി പറയുന്നു.
Read More » -
February 21, 2024
വേനലിലും കോഴിവില 220
പാലക്കാട്: വേനലിലും കോഴിവില 220ൽ എത്തി.കേരളത്തിൽ കോഴി പ്രിയരുള്ളത്തോളം കാലം വില നിശ്ചയിക്കുന്നത് തമിഴ്നാടൻ ലോബിയാണ്. പക്ഷേ ഒരു മറു മരുന്നുണ്ട്. വേനലാണ്.. ചൂട് കൂടുകയാണ്. ഒരാഴ്ച ജനങ്ങൾ കോഴി വാങ്ങുന്നത് നിർത്തിവച്ചാൽ കോഴികൾ ഫാമുകളിൽ കൂട്ടത്തോടെ ചാകാൻ തുടങ്ങും. നാടൻ കോഴിയെ പോലെ കുറേ കാലം ഇവയെ പോറ്റാൻ കഴിയില്ല. കോഴി ലോബിയെ തറപറ്റിക്കാൻ താൽക്കാലിക ബഹിഷ്കരണമാണ് എളുപ്പ വഴി. കേരളത്തിൽ 8 ലക്ഷം കോഴികളാണ് പ്രതിദിനം ചെലവാകുന്നത്. അടുത്ത ഒരാഴ്ച ആരും ചിക്കൻ വാങ്ങരുത് എന്ന് തീരുമാനിക്കുക.വില തനിയെ താഴും.തിന്നാൽ മാത്രം പോരാ ബുദ്ധി കൊണ്ട് ചിന്തിക്കുകയും വേണം.. (സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കപ്പെട്ടത്)
Read More » -
February 21, 2024
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. #keralapolice
Read More » -
February 21, 2024
രണ്ടും രണ്ട്; കാര്‍ഡിയാക് അറസ്റ്റ് വേഗത്തില്‍ തിരിച്ചറിയാം
കാര്‍ഡിയാക് അറസ്റ്റ് എന്ന് കേള്‍ക്കുമ്ബോള്‍ പെട്ടെന്ന്, അത് ‘ഹാര്‍ട്ട് അറ്റാക്ക്’ തന്നെയാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് കൃത്യമായും രണ്ട് അവസ്ഥയാണ്. രണ്ട് ഘട്ടങ്ങളിലുമുള്ള അപകടസാധ്യതകളുടെ കാര്യത്തില്‍പ്പോലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ‘ഹാര്‍ട്ട് അറ്റാക്ക്’ല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റ് അങ്ങനെയല്ല. അതില്‍ ഹൃദയം നിലച്ചുപോകുന്ന സാഹചര്യമാണുണ്ടാകുന്നത്. അതായത്, ‘ഹാര്‍ട്ട് അറ്റാക്ക്’നെക്കാള്‍ അല്പം കൂടി ഗുരുതരമായ അവസ്ഥയാണ് ‘കാര്‍ഡിയാക് അറസ്റ്റ്’ എന്ന് വേണമെങ്കില്‍ പറയാം. കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങള്‍ 1. ശ്വാസതടസം 2. തലകറക്കം 3. ക്ഷീണം 4. ഹൃദയമിടിപ്പ് കൂടുന്നത് 5. ഛര്‍ദ്ദി പെട്ടെന്നുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങള്‍ 1. നെഞ്ചുവേദന 2. ബോധം പോകുന്നത് 3. പള്‍സ് പോകുന്നത് 4. ശ്വാസം നിലയ്ക്കുന്നത് 5. പെട്ടെന്ന് വീണുപോകുന്നത് കൂടെയുള്ള ആർക്കെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. കാരണം കാര്‍ഡിയാക് അറസ്റ്റിന്റെ കാര്യത്തില്‍, സമയബന്ധിതമായി പ്രാഥമിക ശുശ്രൂഷയടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍…
Read More » -
February 20, 2024
വലിച്ചെറിയാൻ ഉള്ളതല്ല തണ്ണിമത്തൻ്റെ തോട് ; ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും
ഏവരും ഇഷ്ട്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തൻ.എന്നാൽ തണ്ണിമത്തന്റെ മാംസളമായ ഭാഗം കഴിച്ചശേഷം തോട് വലിച്ചെറിയുകയാണ് നാം ചെയ്യുന്നത്.എന്നാല്‍ നമ്മള് വലിച്ചെറിയുന്ന അതിൻ്റെ തോടും ആരോഗ്യകരമാണ് എന്നതാണ് വസ്തുത. തണ്ണിമത്തൻ തോടില്‍ അടങ്ങിയിരിക്കുന്ന സിട്രുലിൻ വളരെയധികം ഊർജം നല്കുന്ന ഒന്നാണ്. ഇവ രക്തക്കുഴലുകളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു ഗുണം തണ്ണിമത്തൻ തോട് നാരുകളുടെ സമൃദ്ധമായ ഉറവിടമാണ് എന്നതാണ്. സ്ഥിരമായ മലവിസർജനം നിലനിർത്താൻ നാരുകള്‍ സഹായിക്കുന്നു. കൂടാതെ ഇത് കൊളസ്ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് തണ്ണിമത്തൻ തോടില്‍ നിങ്ങള്‍ക്ക് 30% വിറ്റാമിൻ സി ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകില്ല, നിങ്ങള്‍ക്ക് ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാം. തണ്ണിമത്തൻ തോട് ഉപയോഗിക്കുന്നത് ചർമത്തിലെ ചുളിവുകള്‍ കുറയ്ക്കാനും നല്ലതാണ്. ഫ്ലേവനോയിഡുകള്, ലൈക്കോപീൻ, ആൻ്റിഓക്സിഡൻ്റുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന…
Read More » -
February 19, 2024
ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്’എന്ന് പേരിട്ടു; വിഎച്ച്പിയെ ട്രോളി സന്ദീപാനന്ദഗിരി
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച വിശ്വഹിന്ദു പരിഷത്തിനെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ആശ്രമത്തിലെ ‘കല്യാണി’ പൂച്ചയുടെ കുട്ടിക്ക് ‘മൊയ്തീന്’ എന്ന് പേരിട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. കല്യാണിയും മൊയ്തീനും പടച്ചോന്റെ അനുഗ്രഹത്താല്‍ സുഖമായിരിക്കുന്നുവെന്നും ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിഎച്ച്പിയെ പരിഹസിച്ചു. അക്ബര്‍ എന്ന സിംഹത്തെയും സീത എന്ന സിംഹത്തെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ ആണ് വിഎച്ച്പി ഹര്‍ജി നല്‍കിയത്. അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒന്നിച്ച് താമസിപ്പിക്കുന്നത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മതനിന്ദയായി കണക്കാക്കണമെന്നും ആണ് വിഎച്ച്പി ബംഗാള്‍ ഘടകം ആരോപിക്കുന്നത് സംഭവം വൈറലായതിന് പിന്നാലെ വിഎച്ചപിയെ ട്രോളികൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
Read More » -
February 19, 2024
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി തൊണ്ടി പട്ടണം
വയനാടൻ മലനിരകളിലേക്ക് തുറന്നിട്ട കണ്ണൂരിന്റെ ഒരു പ്രവേശന കവാടമാണ് പേരാവൂർ പഞ്ചായത്തിലെ ചെറുപട്ടണമായ തൊണ്ടി. തിരുനെല്ലിക്കുന്നുകളിൽ നിന്നുല്ഭവിച്ച് ദക്ഷിണകാശിയുടെ പുണ്യഭൂമിയെ തഴുകിയൊഴുകുന്ന ബാവലിപ്പുഴയുടെ ഓളങ്ങളിൽ തൊണ്ടിയുടെ കഥകളെത്തിക്കുന്നത് തൊണ്ടിപ്പുഴയാണ്. അതീവ സുന്ദരിയായ തൊണ്ടി പട്ടണത്തിലൂടെ വളഞ്ഞ് നീളുന്ന റോഡ് കുടിയേറ്റ പ്രദേശങ്ങളായ കേളകം കണിച്ചാർ കൊട്ടിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പേരാവൂർ പഞ്ചായത്തിലെ എണ്ണം പറഞ്ഞ രണ്ട് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനില്‍ക്കുന്ന ഒരു പ്രദേശമാണ് കുടിയേറ്റമേഖലയായ തൊണ്ടി. വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്വദേശം കൂടിയായ തൊണ്ടിയിൽ നിരവധി കായിക പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. എന്നാൽ പേരാവൂർ പഞ്ചായത്തിന്റെ വളർച്ചയിൽ കൈപിടിച്ച് കൂടെ നടക്കുന്ന തൊണ്ടി പട്ടണം പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പ് മുട്ടുകയാണ്. ദിനംപ്രതി ആയിരത്തോളം വിദ്യാർത്ഥികളും നൂറ് കണക്കിന് നാട്ടുകാരും യാത്ര ചെയ്യുന്ന തൊണ്ടി പട്ടണത്തിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല എന്നതാണ് അതിന്റെ പരാധീനതകളുടെ പട്ടികയിൽ ഒന്നാമതായി നില്‍ക്കുന്നത്. മറ്റൊരു ദുരിതം കാൽനടയാത്രക്കാരുമായി ബന്ധപ്പെട്ടതാണ്;…
Read More » -
February 19, 2024
തിരുവിതാംകൂറിലെ രാജഭരണം ആർക്കുവേണ്ടിയായിരുന്നു ? സിദ്ധു സിദ്ധാർത്ഥ് എഴുതുന്നു
തിരുവിതാംകൂറിലെ രാജഭരണം ബ്രാഹ്മണർക്ക് വേണ്ടി ശൂദ്ര രാജാക്കന്മാർ നടത്തിപ്പോന്ന കിരാത വാഴ്ച്ച ആയിരുന്നു .തലക്കരം , മുലക്കരം , മീശക്കരം , ഏണിക്കരം , തളപ്പ്കരം തുടങ്ങി നൂറിലേറെ നികുതികൾ ഏർപ്പെടുത്തി കൊണ്ടുള്ള ‘സനാതന’ ഭരണമായിരുന്നു അത്. ബഹുജനങ്ങളെ കൊണ്ട് ഊഴിയം വേലയും അടിമപ്പണിയും ചെയ്യിപ്പിച്ചു ഊട്ടുപുരകളിൽ നിന്ന് ശാപ്പാടും അടിച്ച് ഏമ്പക്കവും വിട്ട് ബ്രാഹ്മണരും ശൂദ്രനും അർമാദിച്ചു കഴിഞ്ഞ കാലം. ഹിന്ദുക്കളുടെ സ്മൃതി ഗ്രന്ഥങ്ങൾ ആയിരുന്നു തിരുവിതാംകൂറിന്റെ നിയമസംഹിതയ്ക്ക് ആധാരം. ഇതിന് ചെറിയതോതിൽ മാറ്റം വന്നു തുടങ്ങിയത് ബ്രിട്ടീഷുകാരുടെ ആഗമനത്തോടുകൂടിയായിരുന്നു . സഹോദരൻ അയ്യപ്പൻ ജാതിഭാരതം എന്ന കവിതയിൽ എഴുതുന്നു “പടിഞ്ഞാറൻ നാഗരികം പടിഞ്ഞാറിന്റെ കോയ്മയും തെല്ലൊന്നിളക്കിയങ്ങിങ്ങു ജാതിക്രമ സനാതനം “ ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂർ പിന്നോക്കക്കാരെയും ദളിതരെയും ഭരണതലത്തിലും സാമൂഹ്യതലത്തിലും പരമാവധി ഒഴിവാക്കാൻ ജാഗ്രത പാലിച്ചിരുന്നു . ഉന്നത നിലയിൽ വിദ്യാഭ്യാസം നേടി ചെന്ന ഡോക്ടർ പൽപ്പുവിന് പൊന്നു തമ്പുരാൻ ജോലി നിഷേധിച്ചു . ചെത്താൻ…
Read More » -
February 18, 2024
സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്പി കോടതിയില്‍; സോഷ്യൽ മീഡിയയിൽ ട്രോൾമഴ
കൊല്‍ക്കത്ത: സിലിഗുരി സഫാരി പാർക്കില്‍ ‘സീത’ എന്ന പെണ്‍സിംഹത്തെ ‘അക്ബർ’ എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾമഴ. രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്പി ബംഗാള്‍ ഘടകമാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് ‘അക്ബർ’ എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്പിയുടെ പക്ഷം. അതേസമയം ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാർക്കില്‍ നിന്നും സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാർക്കിലെത്തിച്ചത്. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി…
Read More » -
February 18, 2024
ശരീരത്തിലെ ചൂട് കുറയ്ക്കാനുള്ള വഴികൾ
ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ചൂടിനെ നേരിടാൻ നിങ്ങള്‍ക്ക് കൂടുതലായി എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.. 1. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക: തടിപ്പ് കുറഞ്ഞതും അയഞ്ഞതുമായ കോട്ടണ്‍ അല്ലെങ്കില്‍ ലിനൻ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നവല്ലത്. ചർമ്മത്തിന് ചുറ്റും വായു കടക്കാൻ അനുവദിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാൻ അവ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു 2. തണുത്തതോ തണലുള്ളതോ ആയ സ്ഥലത്ത് നില്ക്കാം: പുറത്ത് ചൂടുള്ളപ്പോള്‍, വിശ്രമിക്കാൻ തണുത്തതും തണലുള്ളതുമായ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത് കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങളില്‍ ഏർപ്പെടുക: കഠിനമായ വ്യായമനങ്ങള്‍ ചെയ്യുമ്ബോള്‍ വർദ്ധിച്ച മെറ്റാോബളിസത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന്റെയും ഫലമായ ശരീരം കൂടുതല്‍ ചൂടാവുന്നു. വ്യായാമത്തിന്റെ തീവ്രത കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. തണുക്കാൻ കുളി: ചൂട് കൂടുമ്ബോള്‍ കുളിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാനും. വിയർപ്പ്. ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളില്‍…
Read More »