Social MediaTRENDING

ശോഭനയ്ക്ക് പകരം വരേണ്ടിയിരുന്നത് മേതില്‍ ദേവിക; ഓഫര്‍ ചെയ്ത ഹിറ്റ് സിനിമകളെല്ലാം നിരസിച്ചു!

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. ശോഭന-മോഹന്‍ലാല്‍ കോംബോയും സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു. ഏറെക്കാലത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയാണ് ശോഭനയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ഇതിന് മുമ്പത്തെ അവസാന സിനിമ.

ശോഭനയ്ക്ക് മുമ്പ് തുടരും സിനിമയിലേക്ക് മറ്റ് നടിമാരെ പരിഗണിച്ചിരുന്നു. ആദ്യം ജ്യോതികയെയാണ് പരിഗണിച്ചത്. കഥ ജ്യോതികയ്ക്ക് ഇഷ്ടമായതാണ്. ജ്യോതികയുടെ ഡേറ്റ് ഇഷ്യൂ കാരണം ഈ കാസ്റ്റിംഗ് നടന്നില്ല. നര്‍ത്തകി മേതില്‍ ദേവികയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നു. പക്ഷെ മേതില്‍ ദേവിക സിനിമ നിരസിച്ചു.

Signature-ad

ഇതേക്കുറിച്ച് നടന്‍ ബിനു പപ്പു പരാമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മേതില്‍ ദേവിക തുടരും നിരസിച്ചതെന്ന് അറിയില്ലെന്നാണ് ബിനു പപ്പു പറഞ്ഞത്. നൃത്തത്തിലാണ് ദേവികയുടെ പൂര്‍ണ ശ്രദ്ധ. സിനിമ ഒരിക്കലും അവരെ മോഹിപ്പിച്ചിട്ടില്ല. മുമ്പ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കാബൂളിവാല ഉള്‍പ്പെടെയുള്ള സിനിമകളിലേക്ക് മേതില്‍ ദേവികയെ പരിഗണിച്ചതാണ്. എന്നാല്‍ അന്നും നര്‍ത്തകി ഈ അവസരങ്ങള്‍ വേണ്ടെന്ന് വെച്ചു. കഥ ഇന്നുവരെ എന്ന സിനിമയില്‍ മാത്രമാണ് മേതില്‍ ദേവിക അഭിനയിച്ചിട്ടുള്ളത്.

സിനിമകള്‍ നിരസിച്ചതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ മേതില്‍ ദേവിക സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു വലിയ സിനിമ വന്നെങ്കിലു ചെയ്തില്ല. ആ സിനിമ വലിയ ഹിറ്റായി. ആ സംവിധായകനും നടനും സൂപ്പര്‍സ്റ്റാറുകളായിരുന്നു. എന്റേതായ പെര്‍ഫോമന്‍സ് ക്രിയേഷനിലേക്കാണ് ശ്രദ്ധ നല്‍കുന്നതെന്നും മേതില്‍ ദേവിക വ്യക്തമാക്കി.

 

Back to top button
error: