Social Media
-
February 29, 2024
ഗവി യാത്രയിലെ പ്രധാന കാഴ്ചകൾ ഇവയാണ്; 47 ഡിപ്പോകളില്‍ നിന്ന് ഗവിയിലേക്ക് പാക്കേജുമായി കെഎസ്ആര്‍ടിസി
ഗവി ടൂര്‍ പാക്കേജ് ഹിറ്റ് ആക്കിയത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ആണ്. വിജയകരമായി നൂറു കണക്കിന് ഗവി യാത്രകളാണ് ബജറ്റ് ടൂറിസം നടപ്പാക്കിയത്. കെഎസ്ആർടിസി വിവിധ ഡിപ്പോകളില്‍ നിന്നായി ദിവസേന ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാറുണ്ട്. പ്ലാനിങ്ങോ വലിയ യാത്രാ ചെലവോ ഒന്നുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യുംവീശി ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് ടൂറിസത്തോളം മികച്ച പാക്കേജ് വേറേയില്ല. ഏറ്റവും ചെലവ് കുറഞ്ഞ ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ്. ഗവിയിലേക്കുള്ള വാഹന പ്രവേശനത്തെക്കുറിച്ചോ പ്രവേശന ടിക്കറ്റിനെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ വളരെ എളുപ്പത്തില്‍ പോയി വരാൻ സാധിക്കുന്നതാണ് ഈ ടൂർ. കാസർകോഡ് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് ഗവി പാക്കേജുകള്‍ ലഭ്യമാണ്.കേരളത്തിലെ 57 ഡിപ്പോകളില്‍ നിന്നും ഗവിയിലേക്ക് ബജറ്റ് ടൂർ ഒരുക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, പാപ്പനംകോട്, വിതുര, വെള്ളറട, വെള്ളനാട്, പാറശാല, കിളിമാനൂർ, ആറ്റിങ്ങല്‍, കൊല്ലം, കുളത്തൂപ്പുഴ, കൊട്ടാരക്കര, ചേർത്തല, കരുനാഗപ്പള്ളി, അടൂർ, പുനലൂർ, ചാത്തന്നൂർ,…
Read More » -
February 29, 2024
താറാവ് മുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് തിമിരം തുടങ്ങിയ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട.അതേപോലെ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു . ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. കോഴിമുട്ടയെക്കാൾ താറാവ് മുട്ടയാണ് ഗുണങ്ങളിൽ ഏറെ മുന്നിൽ.ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6…
Read More » -
February 29, 2024
വീട്ടിലെ മുഴുവൻ ആളുകളുടെയും ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള ഭക്ഷണം രുചികരമാണെങ്കിൽ അതിന്റെ സന്തോഷം അത് നാവിൽ നിന്നു ഇറങ്ങിപ്പോകുന്നതുവരെ മാത്രമേ നിലനിൽക്കൂ. എന്നാൽ ഭക്ഷണം ആരോഗ്യകരമാണെങ്കിൽ ആ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കും. അടുക്കളയിലേക്ക് കയറും മുമ്പ് ഈ തത്വം മനസ്സിലേക്ക് കയറ്റിയാൽ തീരാവുന്നതേയുള്ളൂ എല്ലാ രോഗങ്ങളും. ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള. അതായത് വീട്ടിലെ കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്. രോഗം വരാനുള്ള കാരണവും അതിനുള്ള പ്രതിവിധിയും പ്രതിരോധവും അടുക്കളിയിൽ നിന്നാണ് ഉണ്ടാകുന്നത്. നല്ല ഭംഗിയുള്ള അടുക്കള പണിയാൻ എല്ലാവരും ശ്രദ്ധിക്കും. വിലകൂടിയ ക്യാബിനറ്റുകളും മറ്റു പണിയും. ഡബിൾ ഡോറിന്റെ ഫ്രിഡ്ജും വാങ്ങും എന്നാൽ ആരോഗ്യം തീരുമാനിക്കുന്നത് മറ്റ് ചില ഘടകങ്ങളാണ്. സുരക്ഷിതമെന്നു തോന്നുന്ന വസ്തുക്കൾ മാത്രമേ അടുക്കളയിലേക്കു കയറ്റാവൂ. തോക്കുമായി വരുന്ന ഒരു വ്യക്തിയെ നമ്മൾ വീട്ടിലേക്ക് കയറ്റില്ല. അതു പോലെയുള്ള ശ്രദ്ധയും കരുതലും ഭക്ഷണകാര്യത്തിലും പുലർത്തണം. ആരോഗ്യത്തിന് അപകടമായിട്ടുള്ള ഒരു വസ്തുവും അടുക്കളയിലേക്കു…
Read More » -
February 28, 2024
എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി ചില്ലറക്കാരിയല്ല : സോഷ്യൽ മീഡിയയിൽ ചർച്ച
കൊച്ചി : എറണാകുളത്തെ സ്ഥാനാർത്ഥി ലിസ്റ്റിൽ കെ ജെ ഷൈൻ ടീച്ചർ എന്ന പേര് കേട്ടതു മുതൽ ഇതാരെന്നായിരുന്നു പലരും പങ്ക് വെച്ച പരിഹാസം. എന്നാൽ ആ പേർ കേട്ടത് മുതൽ ഞെട്ടിയ രണ്ട് പേരുണ്ട്, അത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈബി ഈഡനുമാണ്. കാരണം അവർക്ക് അറിയാം ഷൈൻ ടീച്ചർ ആരെന്ന്… സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. പറവൂർ നഗരസഭയിൽ കോൺഗ്രസ്സിന്റെ കുത്തക ഡിവിഷൻ ആയിരുന്നു വാർഡ് നമ്പർ 12, ശാന്തിനഗർ, അവിടെ നിന്നാണ് ടീച്ചർ ഇത്തവണ വിജയിച്ച് നഗരസഭ സ്റ്റാൻഡിംഗ് കമിറ്റി ചെയർപേഴ്സൺ ആയത്. ഇത് ആദ്യമായായിരുന്നില്ല ടീച്ചർ വിജയിക്കുന്നത്, തുടർച്ചയായ മൂന്ന് മത്സരങ്ങൾ, അതും കോൺഗ്രസ്സിന് ഏറ്റവും സ്വാധീനമുള്ള ഡിവിഷനുകളിൽ, മുന്നിടത്തും വിജയം ടീച്ചർക്ക് ഒപ്പമായിരുന്നു. സി പി ഐ എമ്മിന്റെ പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ ടീച്ചർ, കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പള്ളിപ്പുറം സെന്റ് മേരീസ് സ്കൂൾ അദ്ധ്യാപിക ആയിരുന്നു.…
Read More » -
February 27, 2024
ഗുണ കേവ്സില്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില് പോലും മറക്കില്ല; ശ്രദ്ധ നേടി മോഹന്‍ലാലിന്റെ കുറിപ്പ്
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍, മോഹന്‍ ലാല്‍ മുന്‍പൊരിക്കല്‍ ഗുണ കേവ്സ് സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കുറപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗുണ കേവ്സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില് പോലും മറക്കില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘ജാന്‍ എ മനി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കള്‍ ഗുണ കേവ്സില്‍ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ”കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗുണ കേവിന്റെ…
Read More » -
February 27, 2024
അടക്കേണ്ട പിഴ ‘0’ എന്നുള്ള ചലാൻ ലഭിച്ചോ? ഒരു തുകയും അടക്കേണ്ട എന്നല്ല ഇതിനര്‍ഥം ! മോട്ടോർ വാഹനവകുപ്പിന്റെ കുറിപ്പ്
ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മോട്ടോർ വെഹിക്കിള്‍ ആക്ട് അനുസരിച്ച്, നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസൻസ്, ആർസി, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെങ്കിലോ വാഹനമോടിക്കുമ്ബോള്‍ മറ്റേതെങ്കിലും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ വാഹന ഉടമയ്ക്ക് പിഴ അടക്കേണ്ടി വരും. ചില നിയമലംഘനങ്ങള്‍ക്ക് ഉടമയ്ക്ക് ലഭിക്കുന്ന ചലാനില്‍ പിഴത്തുക വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റുചില കേസുകളില്‍ അടക്കേണ്ട പിഴ ‘പൂജ്യം (0)’ എന്നുള്ള ചലാൻ ലഭിക്കാം. ഇതിനർഥം ഒരു തുകയും അടക്കേണ്ട എന്നല്ല എന്താണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍? പിഴയില്ലെന്ന് കരുതി പലരും ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ അവഗണിക്കുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ വലിയ പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം. അത്തരം ചലാനുകള്‍ ചെറിയ പിഴ അടച്ച് തീർപ്പാക്കാൻ കഴിയുന്നവയല്ല. കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളതിനാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമുള്ളു എന്നാണ് ‘0 രൂപ’ പിഴയുള്ള ചലാനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംവിഡി…
Read More » -
February 27, 2024
ദിലീപേട്ടനും മീനുട്ടിക്കും ഒപ്പം ദുബായിലേക്ക്; സന്തോഷം പങ്കുവെച്ച് അഖില്‍ മാരാര്‍
മലയാളത്തില്‍ എത്രയധികം താരങ്ങള്‍ ഉണ്ടെങ്കിലും മലയാളികളുടെ ജനപ്രിയ നായകന് ദിലീപ് തന്നെയാണ്. അത് പോലെ തന്നെ ബിഗ്ബോസിലൂടെ ഏറെ പ്രേക്ഷക പിന്തുണ നേടിയെടുത്ത മറ്റൊരു താരമാണ് അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ ദിലീപ്പിനോടും കുടുംബത്തോടും ഒന്നിച്ചെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ച് എടുത്ത സെല്‍ഫിയില്‍ ദിലീപിനോടൊപ്പം കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഉണ്ട്. ബ്ലാക്ക് ഡ്രെസ്സില്‍ ആണ് മൂന്നു പേരും നിറഞ്ഞ ചിരിയോടെയാണ് അവര്‍ അഖിലിനോപ്പം സെല്‍ഫിക്ക് പോസ് ചെയ്തത്. മീനാക്ഷിയുടെ ഡാന്‍സ് ചെയ്യുന്ന ഒരു അടിപൊളി വീഡിയോ ഈയിടെ വൈറല്‍ ആയിരുന്നു. സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പമാണ് മീനാക്ഷി ആതിമനോഹരമായി ചുവട് വെച്ചത്. പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് എന്നല്ലാതെ ആക്റ്റീവ് അല്ല മീനാക്ഷി. എങ്കിലും മീനാക്ഷിയുടെ വീഡിയോയ്ക്ക് വലിയ സപ്പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയ കൊടുത്തത്.ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. കാവ്യയും ഈയടുത്താണ് വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ചിത്രം…
Read More » -
February 27, 2024
സെക്കൻഡ് ഹാഫില്‍ കൊലവിളിച്ച് കൊമ്ബന്മാർ; എന്താണ് ഇന്നലെ കൊച്ചിയിൽ നടന്നത്?
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഇലക്ട്രിഫൈയിങ് അന്തരീക്ഷത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചതെന്താണെന്ന് തിരിച്ചറിയാനാകാതെ വണ്ടറടിച്ചിരിപ്പാണ് കടുത്ത ആരാധകർ പോലും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷം കളിച്ച മൂന്നില്‍ മൂന്നിലും തോറ്റു തൊപ്പിയിട്ടാണ് ഇവാൻ്റെ മഞ്ഞപ്പട ഇന്നലെ കൊച്ചിയിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഗോവയെ നേരിടാനെത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെ പരാജയഭാരം താരങ്ങളുടെ ശരീരഭാഷയില്‍ തന്നെ പ്രകടമായിരുന്നു. ഹൈ പ്രസിങ്ങും ആക്രമണവും ഒത്തിണങ്ങിയ ഗോവൻ കേളീശൈലി കേരള ടീമിന്റെ ആത്മവിശ്വാസവും പ്രതിരോധക്കോട്ടയും ഒന്നിച്ചു തകർക്കുന്നതിനാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ഏഴാം മിനിറ്റില്‍ ലഭിച്ച കോർണറില്‍ നിന്ന് ബോക്സിന് തൊട്ടുവെളിയിലായി മാർക്ക് ചെയ്യപ്പെടാതെ നിന്ന റൗളിങ് ബോർജസിന്റെ ഷോട്ട് ചാട്ടുളി കണക്കെയാണ് ഫസ്റ്റ് പോസ്റ്റിലൂടെ വലയ്ക്കകത്തേക്ക് കയറുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ കരണ്‍ജിത് സിങ്ങിന് നില്‍ക്കാനേ സാധിക്കുമായിരുന്നുള്ളൂ. കൃത്യം പത്ത് മിനിറ്റുകൾക്ക് ശേഷം (17ാം മിനിറ്റിൽ) ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പൂട്ടിനെ മറികടന്ന് മുന്നേറി ഗോവയുടെ നോഹ സദോയി…
Read More » -
February 27, 2024
സുരേഷ് ഗോപി ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി; രശ്മി ആര് നായര്‍
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആര് നായര്‍. തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര് സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു എന്ന് രശ്മി സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു. മനുഷ്യന് പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കണം എന്ന് തൃശൂരിലെ വോട്ടര്‍മാരും ആഗ്രഹിക്കുന്നു എന്നാണ് ഇതിന് കാരണമെന്നും രശ്മി ഉത്തരമായി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെ; ആരാണ് സുരേഷ്ഗോപി മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തു ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി മറ്റു മത വിഭാഗങ്ങളെ പീ ഡിപ്പിച്ചും കൊന്നൊടുക്കിയും ഭരിക്കാനായി rss രൂപം കൊടുത്ത ഹിന്ദുത്വ എന്ന തീവ്ര രാഷ്ട്രീയ പദ്ധതി നടപ്പാക്കാന്‍ ആയി തൃശൂരില്‍ നിന്നും മത്സരിക്കുന്ന ഹിന്ദു വര്‍ഗീയവാദിയായ സ്ഥാനാര്‍ഥി. തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര് സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു. മനുഷ്യന് പരസ്പര…
Read More » -
February 26, 2024
ഇക്കാന്റെ മൊഞ്ചില് കണ്ണഞ്ചി നെറ്റിസണ്‍സ്; മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ട് കിളിപാറി ആരാധകര്‍
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടിയെങ്കിലും ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ബോളിവുഡ് താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ആരാധകരാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി പങ്കുവയ്ക്കുന്ന ഈ ചിത്രങ്ങളായിരിക്കും പിന്നീടുള്ള ദിവസങ്ങളില്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ വാളുകള്‍ ഭരിക്കുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡ്, കാതല്‍ സിനിമയുടെ സക്സസ് മീറ്റില്‍ പങ്കെടുത്ത ചിത്രങ്ങളാണ് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. ഏതാണ് ഈ 25 കാരന് എന്നാണ് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്. ഈ മൊതല് 25 കാരന് അല്ല 21കാരനാണ് എന്നാണ് ചില ആരാധകര്‍ പറയുന്നത്. പ്രായം വയ്ക്കാത്ത എന്തോ പ്രതിഭാസമാണ് ഈ…
Read More »