NEWSSocial Media

ഭാര്യ മരിച്ച ശേഷമാണ് സ്ത്രീയായി മാറിയത്, രണ്ട് വിവാഹം ചെയ്‌തോ? ആരോപണത്തിന് അമയയുടെ മറുപടി

ട്രാന്‍സ് വുമണ്‍ സീമ വിനീത് ഉന്നയിച്ച വാദം സോഷ്യല്‍ മീഡിയയില്‍ വലിയ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. വിവാഹം ചെയ്ത് കുട്ടികളുള്ളവര്‍ പിന്നീട് ട്രാന്‍സ് കമ്മ്യൂണിറ്റിയിലേക്ക് വരുന്നതിനെയാണ് സീമ വിനീത് വിമര്‍ശിച്ചത്. ട്രാന്‍സ് വുമണായ അമയ പ്രസാദിനെ ഉദ്ദേശിച്ചാണ് സീമ വിനീത് പോസ്റ്റിട്ടതെന്ന് വാദം വന്നിരുന്നു. പുരുഷനായിരിക്കെ വിവാഹം ചെയ്ത അമയക്ക് ഒരു മകളുണ്ട്. ഭാര്യ മരിച്ച ശേ,ഷമാണ് അമയ ട്രാന്‍സ് വ്യക്തിയായി മാറുന്നത്. തനിക്ക് നേരെ വരുന്ന കുറ്റപ്പെടുത്തലുകള്‍ക്കെതിരെ സംസാരിക്കുകയാണ് അമയ പ്രസാദ്.

ഭാര്യ ഡെങ്കിപ്പനി വന്ന് മരിച്ച ശേഷമാണ് ട്രാന്‍സ് വുമണായി മാറിയത്. ആരെയും വേദനിപ്പിക്കുന്ന ആളല്ല താനെന്നും അമയ പ്രസാദ് പറയുന്നു. ഓണ്‍ലൈന്‍ മലയാളി എന്റര്‍ടെയിന്‍മെന്റ്‌സിനോടാണ് പ്രതികരണം. സീമ വിനീതും താനും സുഹൃത്തുക്കളായിരുന്നെന്നും അമയ പറയുന്നുണ്ട്.

Signature-ad

ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. എന്റെ വര്‍ഷ പൂജ നടന്ന സമയത്ത് ഈ പറഞ്ഞ വ്യക്തിയാണ് എനിക്ക് ലച്ച കെട്ടി തന്നത്. മമ്മി എന്നാണ് വിളിച്ചിരുന്നത്. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കേരളത്തിലുള്ള മൊത്തം കമ്മ്യൂണിറ്റിയെയും ബാധിക്കുന്ന സംഭവമാണ് പുള്ളിക്കാരി പോസ്റ്റ് ചെയ്തത്. അമയ മാത്രമല്ല ഒരുപാട് പേര്‍ ഇങ്ങനെയുണ്ട്. സെക്ഷ്വാലിറ്റി ഒരാളുടെ ഇഷ്ടമാണ്.

എന്നും പറഞ്ഞ് ഒരാളുടെ ജീവിതം നശിപ്പിച്ച് പോകുന്നതിനോട് എനിക്ക് വിയോജിപ്പാണ്. എന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ കൃത്യമായി എല്ലായിടത്തും രേഖപ്പെടുത്തിയതാണ്. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്താണ് അമയയായി ജീവിക്കുന്നത്. എന്റെ മകളെ ചേര്‍ത്ത് പിടിക്കേണ്ട സമയം വരുമ്പോള്‍ ഞാന്‍ ചേര്‍ത്ത് പിടിക്കും. നിയമപരമായ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്.

ഈ വിഷയത്തില്‍ മൊത്തം കമ്മ്യൂണിറ്റിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതില്‍ എനിക്ക് വിയോജിപ്പുണ്ട്. അതില്‍ നിയമപരമായി മുന്നോട്ട് പോകുന്നുണ്ട്. സീമ വിനീത് അല്ല, ആരായിരുന്നാലും എന്നെ സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായി വലിച്ചിഴച്ചതില്‍ നിയമപരമായി പോകും. കാരണം ആര്‍ക്കും ഒരു പ്രശ്‌നത്തിനും പോകുന്ന വ്യക്തിയല്ല ഞാന്‍. ഓരോ കമന്റിന് താഴെയും ഇന്ന ആളാണെന്ന് പറഞ്ഞ് എന്നെ ഹരാസ് ചെയ്തതില്‍ എനിക്ക് വേദനയുണ്ടായി.

മൂന്ന് നാല് ദിവസം എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷേ കേരളത്തിലെ എല്ലാ കമ്മ്യൂണിറ്റിയും അമയ എന്ന് പറഞ്ഞ വ്യക്തിയെ ചേര്‍ത്ത് പിടിച്ചതിലാണ് സന്തോഷമുണ്ട്. ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ ബോര്‍ഡിലിരിക്കുന്ന ആളാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍?ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയാണ് ജീവിക്കുന്നത്. ലൈഫില്‍ ഇങ്ങനെ കുറച്ച് സംഭവങ്ങളുണ്ടായത് കൊണ്ട് ആ പഴയ കാര്യങ്ങളെടുത്ത് വെച്ച് ഇപ്പോള്‍ വ്യക്തിഹത്യ ചെയ്യുന്നതിനോടും എനിക്ക് വിയോജിപ്പാണ്.

സീമ വിനീതിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും അമയ പങ്കുവെച്ചു. അമയയെ ഞാന്‍ ഒരിടത്തും മെന്‍ഷന്‍ ചെയ്യുകയോ നാണം കെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. പക്ഷെ ആള്‍ തന്നെ കമന്റുകള്‍ക്ക് മറുപടി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിങ്ങോട്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് സ്വീകാര്യത വന്നത്. അതിന് മുമ്പുള്ള സമയത്ത് സാ?ഹചര്യം കൊണ്ട് വിവാഹം ചെയ്തവരുണ്ടെന്നും അമയ പ്രസാദ് പറയുന്നു.

താന്‍ രണ്ട് വിവാഹം ചെയ്തിട്ടില്ലെന്നും അമയ പ്രസാദ് പറയുന്നു. ഒരു വിവാഹമേ ചെയ്തിട്ടുള്ളൂ. മറ്റേത് എന്റെ സുഹൃത്തായിരുന്നു. എന്റെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കെല്ലാം കണക്ട് ചെയ്ത് നിന്നയാളാണ്. ഞങ്ങള്‍ കല്യാണം കഴിച്ചിട്ടില്ല. ഇപ്പോഴും ഫ്രണ്ട്‌സും ഫാമിലിയും തന്നെയാണ് അവര്‍. എന്റെ കുഞ്ഞിന്റെ പേര് ഒന്നിലേക്കും ഞാന്‍ വലിച്ചിഴച്ചിട്ടില്ല. അതിനൊരു ജീവിതമുണ്ട്. ഈ പറയുന്ന വ്യക്തികള്‍ അതിന്റെ ജീവിതം നശിപ്പിക്കുകയല്ലേയെന്നും അമയ കരഞ്ഞ് കൊണ്ട് ചോദിച്ചു.

എന്റെ കമ്മ്യൂണിറ്റിയിലെ കുറേ പേര്‍ ചേര്‍ത്ത് പിടിക്കുന്നത് കൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. അത്ര ഡിപ്രഷനിലേക്ക് പോയി. തന്റെ ജീവിതത്തെക്കുറിച്ച് ഒന്നും മറച്ച് വെച്ചിട്ടില്ലെന്നും അമയ വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടി എന്തും വിളിച്ച് പറയുമ്പോള്‍ മറ്റൊരു സൈഡില്‍ ഒരു ജീവനുണ്ടെന്ന് ഓര്‍ക്കണം. ആ ജീവന്‍ പോയാല്‍ തിരിച്ച് കൊടുക്കാന്‍ ഈ പറയുന്ന ഒരു വ്യക്തിക്കും കഴിയില്ലെന്നും അമയ പ്രസാദ് ചൂണ്ടിക്കാട്ടി.

ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ ഇതിനോടകം ഈ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേര്‍ സീമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. സീമ വിനീതിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചും വാദങ്ങള്‍ വരുന്നുണ്ട്. തനിക്കെതിരെ ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് സീമ വിനീത് പറഞ്ഞത്.

എന്തിനും തുനിയുന്നവര്‍ കമ്മ്യൂണിറ്റിയിലുണ്ട്. ഇവര്‍ക്ക് മേലും കീഴും നോക്കേണ്ട കാര്യമില്ല. ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. ഭയമുണ്ട്. ഇങ്ങനെയുള്ളവരെ മനസിലാക്കി തുടങ്ങിയപ്പോള്‍ തന്നെ ഇവരെ അവ?ഗണിച്ച് ജീവിക്കാന്‍ തുടങ്ങിയതാണ്. തന്നെ ആ?ക്രമിക്കാന്‍ ചര്‍ച്ച നടത്തിയവര്‍ക്കെതിരെയും അധിക്ഷേപിച്ചവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്നും സീമ വിനീത് വ്യക്തമാക്കി. രണ്ടും മൂന്നും വിവാഹം ചെയ്യുന്ന ട്രാന്‍സ് വ്യക്തികള്‍ക്കെതിരെയാണ് സംസാരിച്ചത്. ഈ അഭിപ്രായത്തില്‍ ഇന്നും ഉറച്ച് നില്‍ക്കുന്നെന്നും സീമ വിനീത് പറഞ്ഞു.

സീമ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നേരത്തെ വിവാഹം ചെയ്ത് മകളുള്ളതിന്റെ പേരില്‍ അമയ പ്രസാദിന് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വന്നിരുന്നു. നിരവധി യൂട്യൂബര്‍മാര്‍ ഈ വിഷയം റിയാക്ഷന്‍ വീഡിയോക്ക് കണ്ടന്റാക്കി. ഈ സാഹചര്യത്തിലാണ് അമയ പ്രസാദിന്റെ പ്രതികരണം. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയും അമയ പ്രതികരിച്ചിരുന്നു.

‘എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചുനില്‍ക്കും. മറ്റാരും എന്നെക്കുറിച്ച് എന്തുപറഞ്ഞാലും എന്നെ മനസ്സിലാക്കുന്ന ഒരു കൂട്ടം ജനത ഈ സമൂഹത്തിലുണ്ട്. ഞാന്‍ പ്രതിനിധികരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ ഉന്നമനത്തിനും ഐശ്വര്യത്തിനും വേണ്ടി അഘോരാത്രം പോരാടുകയും പരിശ്രമിക്കുകയും ചെയ്യും. (വരുംകാലത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദപരമായിട്ടുള്ള ഒരു സംസ്ഥാനമായി കേരളത്തെ മാറ്റുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകും)’

‘രാഷ്ട്രീയമോ ജാതി മതമോ വര്‍ണ്ണ ഭേദവും ഇല്ലാതെ ഏതൊരു പൊതുജനത്തിന്റെയും, ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരുടെ വിഷയത്തില്‍ യഥാസ്തിഥി ഇടപെടുകയും വേണ്ട കാര്യങ്ങള്‍ കൃത്യസമയം ചെയ്തു കൊടുക്കുകയും ചെയ്യും. മുന്‍കാലങ്ങളിലെ ജീവിത കഥകളെ കുറിച്ച് തേജോവധം ചെയ്യുന്ന മനുഷ്യരോട് ഒന്നുമാത്രം, എല്ലാവരും കുറവുകളും ഉള്ള മനുഷ്യനാണ്, കുറവുകള്‍ ഇല്ലാത്ത മനുഷ്യരേ ഭൂമിയിലില്ല. ഈശ്വരന്‍ പല കുറവുകളും കഴിവുകളും മനുഷ്യര്‍ക്ക് വ്യത്യസ്ത തലങ്ങളിലാണ് നല്‍കിയിട്ടുള്ളത്. മുന്‍കാലത്ത് ചരിത്രങ്ങളെ പരിശോധിക്കുമ്പോള്‍ എല്ലാ മനുഷ്യര്‍ക്കും അതിന്റേതായിട്ടുള്ള പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്’

‘സ്വന്തം ജീവിതവും സ്വന്തം കാര്യവും നോക്കി പോവുക, മറ്റുള്ളവരെ കാര്യങ്ങളിലും മറ്റുള്ളവരുടെ വീട്ടിലേക്കും ഒളിഞ്ഞു നോക്കാതെ ഞാന്‍ എന്താണെന്നുള്ള ബോധ്യത്തില്‍ ജീവിക്കുക എന്നുള്ളതാണ്, ഒരു മനുഷ്യന്‍ മനുഷ്യനായി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്,’ അമയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിങ്ങനെ. സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അമയ പ്രസാദിന്റെ തീരുമാനം.

 

Back to top button
error: