Social Media

  • കേരളത്തിൽ ബിജെപി വലിയൊരു ശക്തിയാകണം എന്നാഗ്രഹിക്കുന്ന ഒരേയൊരു  പാർട്ടി കോൺഗ്രസാണ് 

    കേരളത്തിൽ ബിജെപി വലിയൊരു ശക്തിയാകണം എന്നാഗ്രഹിക്കുന്ന ഒരു പാർട്ടിയുണ്ട്. കോൺഗ്രസ് ദയനീയമായി തോൽക്കണമെന്നും അവർ മോഹിക്കുന്നു. ലീഗ് യുഡിഎഫ് വിട്ടാൽ അത്രയും നല്ലത് എന്നും അവർ കരുതുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബി ജെ പി പരമാവധി നേട്ടവും കോൺഗ്രസ് പരമാവധി കോട്ടവും ഉണ്ടാക്കണമെന്നും മുസ്ലിം പിന്തുണ ബാദ്ധ്യതയാണെന്നു കരുതുകയും ചെയ്യുന്ന ആ രാഷ്ട്രീയ(!) കക്ഷിയുടെ പേരാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി. അതിൻ്റെ കാരണങ്ങൾ വളരെ ലളിതമാണ്. 1. കോൺഗ്രസിനോ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിനോ ഇന്ത്യൻ ഭരണം ഈ വരുന്ന തിരഞ്ഞെടുപ്പിലെന്നല്ല, വരുന്ന ആയിരം കൊല്ലത്തേയ്ക്കു കിട്ടില്ലെന്ന് ഏതു രാഹുൽ നെഹ്റുവിനും അറിയാം. 2. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നു മനസിലാക്കാൻ വലിയ ബുദ്ധിയും അറിവുമൊന്നും വേണ്ട, ഏതു വിനു വി ജോണിനും ജയശങ്കറിനും അറിയാവുന്ന കാര്യമാണത്. 3. യുഡിഎഫ് തുടർച്ചയായ 15 കൊല്ലമെങ്കിലും കേരളത്തിൽ പ്രതിപക്ഷത്തായിരിക്കുമെന്നും ഇനിയൊരിക്കലും കേന്ദ്രഭരണം കിട്ടില്ലെന്നും…

    Read More »
  • അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്’:  മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌ പി.സി ജോര്‍ജ്

    അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളര്‍ന്നത്;അതാണ് ഒരു നസ്രാണി ചായ്‌വ്. മരുമകള്‍‌ പാര്‍വതിയെ കുറിച്ച്‌  വാചാലനായി പി.സി ജോര്‍ജ്.ഷാജി കൈലാസിന്റെ ഭാര്യ ആനിയുടെ ‘ആനീസ് കിച്ചണില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.സി ജോർജ്. ആനിയുമായുള്ള സംഭാഷണത്തിനിടെ പാർവതിയെന്ന പേര് ആനി പറഞ്ഞതോടെയാണ് പി.സി ജോർജ് മരുമകളെ കുറിച്ച്‌ വാചാലനായത്. പാലക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന് ഷാജി കൈലാസുമായി സംബന്ധം കൂടിയതുകൊണ്ടാണ് തിരുവനന്തപുരംകാരിയായത് എന്നാണ് പി.സി ജോർജ് പറഞ്ഞത്. ഉടനെ തന്നെ കൗണ്ടറുമായി ആനി എത്തി. ‘ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ഞങ്ങളുടെ ഒരു കൊച്ചിനെ മരുമകളായി തന്നല്ലോ അങ്ങോട്ട്. അവള്‍ നന്നായി കുക്ക് ചെയ്യുമോ. അവളെ ഇപ്പോള്‍ കണ്ടാല്‍ ഒരു നസ്രാണികൊച്ച്‌ സംസാരിക്കുന്ന പോലെയായിട്ടുണ്ട്’, എന്നാണ് ആനി പാർവതിയെ കുറിച്ച്‌ പറഞ്ഞത്. ‘പാറു നന്നായി ഭക്ഷണം ഉണ്ടാക്കും. പക്ഷെ മീൻ കഴിക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ല. അവള്‍ കന്യാസ്ത്രീ മഠത്തിലാണ് വളർന്നത്. അതാണ് ഒരു നസ്രാണി ചായ്‌വുള്ളത്. ഞാനും അത് ശ്രദ്ധിക്കാറുണ്ട്. അവള്‍ എല്ലാ…

    Read More »
  • തെക്കേ ഇന്ത്യ ഒരിക്കലും ബിജെപിക്ക് അനുകൂലമല്ല; അതിനാൽ അവർ ഇക്കാര്യം ചെയ്യുന്നു

    ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണ്.കാരണം മറ്റൊന്നല്ല-മുടുപ്പിക്കുക തന്നെ ലക്ഷ്യം ഇന്ത്യയെ അതിന്റെ വൈജാത്യങ്ങൾക്കും വൈവിധ്യങ്ങൾക്കും ഉപദേശീയതകൾക്കും അവയുടെ സ്വയം ഭരണാവകാശത്തിനും ഇടമുള്ള ഒരു സ്ഥലമായല്ല ഹിന്ദുത്വ രാഷ്ട്രീയം കാണുന്നത്. ബി ജെ പിയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യയിൽ രാഷ്ട്രീയാധികാരം നേടിയതോടെ ഈ പ്രശ്നം കൂടുതൽ രൂക്ഷമാവുകയുമാണ്.ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ഒരു മതാത്മക രാജ്യമായാണ് അവർ ഇന്ത്യയെ പുനഃസംഘടിപ്പിക്കുന്നത്.  ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും അതിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടിയിലെ തർക്കത്തിൽ പറഞ്ഞ വിധിയിൽ സുപ്രീം കോടതി ആദ്യത്തെ പ്രശ്നം പ്രകടമായും  രണ്ടാമത്തേത് ഒഴിഞ്ഞുമാറിയും ശരിവെച്ചതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള നിലനിൽപ്പ് തന്നെ അപകടത്തിലായിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഹിന്ദുത്വ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്. രാഷ്ട്രീയാധികാര തലത്തിലേക്ക് കയറാൻ കഴിയാത്ത വിധത്തിൽ, കർണാടകയിലെ…

    Read More »
  • വഴിയാത്രക്കാരിയായ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമം; യുവാവിനെ പഞ്ഞിക്കിട്ട് ബസ് യാത്രക്കാര്‍

    റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ അത് വഴി പോയ ബസിലെ യാത്രക്കാര്‍ ഇടിച്ച് കൂട്ടുന്ന സിസിടിവി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. CCTV IDIOTS എന്ന എക്‌സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ‘അപ്പപ്പോള്‍ കര്‍മ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തില്‍ ആളൊഴിഞ്ഞ ഒരു റോഡിലൂടെ ഒരു യുവതിയും അവരുടെ പുറകിലായി ഒരു യുവാവും നടന്ന് വരുന്നത് കാണാം. പെട്ടെന്ന് യുവതിയുടെ പുറകിലുള്ളയാള്‍ യുവതിയെ കടന്ന് പിടിക്കുന്നു. അയാളില്‍ നിന്ന് കുതറിയോടാന്‍ യുവതി ശ്രമിക്കുമ്പോള്‍ യുവാവ് കൂടുതല്‍ അക്രമാസക്തനാകുന്നു. ഇതിനിടെ ഒരാള്‍ വളരെ പകുക്കെ നടന്ന് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒപ്പം എതിര്‍ വശത്ത് നിന്നും ഒരു ബസ് വന്ന് സംഭവ സ്ഥലത്ത് നില്‍ക്കുന്നു. കാല്‍ നടയാത്രക്കാരനെ കണ്ട യുവാവ് അല്പം മാറി നില്‍ക്കുമ്പോള്‍ അയാള്‍ പതുക്കെ…

    Read More »
  • പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുമെന്ന് പഠനം

    മനുഷ്യ ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാല്‍, സാധാരണ വേദനസംഹാരിയായ പാരസെറ്റമോള്‍ കരളിനെ തകരാറിലാക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു പഠനം. എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ എലികളില്‍ നടത്തിയ പഠനങ്ങളിലൂടെ പാരസെറ്റമോള്‍ കരളിനെ എങ്ങനെ തകരാറിലാക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി. ചിലപ്പോഴൊക്കെ മാരകവും സുഖപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതുമായ അമിതമായ വിഷാംശത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പഠനം നല്‍കുന്നു. കരള്‍ കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും കോശങ്ങളുടെ മരണത്തിന് പോലും കാരണമാവുകയും ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള കോശനാശം കരള്‍ രോഗങ്ങളായ ക്യാൻസർ, സിറോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടിട്ടുരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും ഗവേഷകർ ഉള്‍പ്പെട്ട പഠനം സയൻ്റിഫിക് റിപ്പോർട്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാരസെറ്റമോള്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ വേദനസംഹാരിയാണ്. ശരീര താപനില കുറയ്ക്കാനും ഇത് ഉപയോഗപ്രദമാണ്. സുരക്ഷിതമായും നിർദേശിച്ച പ്രകാരവും ഇത്…

    Read More »
  • വാഹനങ്ങളിലെ താൽക്കാലിക നമ്പർ സൂചിപ്പിക്കുന്നത് ഇതാണ് 

    ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറൂമുകളിൽ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ? T – താൽക്കാലികം (Temporary) 12 – നമ്പർ ഇഷ്യു ചെയ്ത മാസം 23 – നമ്പർ ഇഷ്യു ചെയ്ത വർഷം KL – സ്റ്റേറ്റ് കോഡ് 1714 – താൽക്കാലിക നമ്പർ L – താൽക്കാലിക നമ്പറിൻ്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത്  ‘ O ‘ യും ‘ I ‘ യും ഉണ്ടാവില്ല) താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താനനുവാദമില്ല. താല്‍ക്കാലിക നമ്ബറിലെ ഓരോ അക്കവും അക്ഷരവും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിന്നും…

    Read More »
  • പോലീസിന്റെ സഹായം ആവശ്യമായ ഘട്ടത്തിലാണോ നിങ്ങൾ ? മടിക്കേണ്ട112 എന്ന നമ്പറിൽ വിളിച്ചോളൂ 

    യാത്രയ്ക്കിടെ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടോ? അതോ മറ്റെന്തെങ്കിലും രീതിയിൽ പോലീസിന്റെ സഹായം ആവശ്യമായ ഘട്ടത്തിലാണോ നിങ്ങൾ ? ഒട്ടും മടിക്കേണ്ട… കേരളത്തിൽ എവിടെ നിന്നും പോലീസ് സഹായത്തിനായി 112 എന്ന നമ്പറിൽ ബന്ധപ്പെടാം. #KeralaPolice

    Read More »
  • ജോഗ് ഫോൾസ്; ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    കർണാടകയിലെ ഷിമോഗ ജില്ലയിലെ തലഗുപ്പ റെയില്‍വേ സ്റ്റേഷന് സമീപമായാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് സ്ഥിതി ചെയ്യുന്നത്.ശാരാവതി നദിയില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം. ഗെരുസോപ്പ് ഫാള്‍സ്, ഗെര്‍സോപ്പ ഫാള്‍സ്, ജോഗാഡ ഫാള്‍സ്, ജോഗാഡ ഗുണ്ടി എന്നിങ്ങനെ പല പേരുകളിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.  കാടിന്റെ നടുവില്‍ നിന്നും പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല.ജോഗ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും ഭംഗിയിലെത്തുന്ന സമയം മഴക്കാലമാണ്.  കര്‍ണ്ണാടകയില്‍ ഏറ്റവും അധികം ആളുകള്‍ തേടിയെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. 829 അടി ഉയരത്തിൽ നിന്നാണിത് താഴേക്ക് പതിക്കുന്നത്. ജോഗ് എന്നത് ഒറ്റവെള്ളച്ചാട്ടമല്ല, മറിച്ച് നാല് ഗംഭീര വെള്ളച്ചാട്ടങ്ങളെ ഒന്നായി പറയുന്ന പേരാണ് ജോഗ് വെള്ളച്ചാട്ടം എന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വഭാവത്തില്‍ നിന്നുമാണ് ഓരോന്നിനും പേര് ലഭിച്ചിരിക്കുന്നതും.ജോഗിന്‍റെ ഭാംഭീര്യം എന്തെന്ന് മനസ്സിലാക്കണെമെങ്കില്‍ മഴക്കാലത്ത് തന്നെ ഇവിടേക്ക് പോകണം. തല്ലിയലച്ച് താഴോക്ക് പോകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നും പുക വരുന്നതുപോലുള്ള കാഴ്ച…

    Read More »
  • മൊ​ബൈൽഫോൺ ചാർജ് ചെയ്യേണ്ടത് എപ്പോഴാണെന്ന് അ‌റിയാമോ?

    മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിച്ചാണ് നാം സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക. എന്നാൽ ഫോൺ വാങ്ങിക്കഴിഞ്ഞാൽ പരിഗണിക്കേണ്ടത് ബാറ്ററിയുടെ ആരോഗ്യമാണ്. സ്മാർട്ട്ഫോൺ നന്നായി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യമുള്ള ഒരു ബാറ്ററി ഉണ്ടാവണം. സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണ്. ചാർജിങ്ങിൽ നാം വരുത്തുന്ന പിഴവുകളും അ‌ശ്രദ്ധയും ബാറ്ററിയുടെ അ‌കാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും  ചിലപ്പോൾ ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ കൊണ്ടെത്തിക്കും. അ‌തിനാൽ ചാർജിങ്ങിന്റെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് കുറഞ്ഞിരിക്കുന്നത് പലർക്കും ഇഷ്ടമല്ല, അ‌തിനാൽ ചിലർ ഇടയ്ക്കിടയ്ക്ക് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നു. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു നടപടിയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോൺ ചാർജ് എപ്പോഴും 20 ശതമാനത്തിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അ‌തായത് ഫോൺ ചാർജ് ചെയ്യാൻ തീരെ ചാർജ് കുറയും വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴേക്ക് ബാറ്ററി ചാർജ് എത്തുമ്പോൾ ചാർജിങ്ങിന്…

    Read More »
  • നിങ്ങൾക്ക് വാഹനമുണ്ടോ; ഈ‌ ആപ്പ് ഡൗൺലോഡ് ചെയ്യുക

    ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം  ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടോ എന്നാൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത് .   വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിച്ചാൽ മതിയാകുന്നതുമാണ്. ഒറിജിനൽ രേഖകൾ കയ്യിൽ കരുതണം എന്നില്ല. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി  സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തിൽ ആർസി ബുക്ക് ലൈസൻസ് സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ആയത്…

    Read More »
Back to top button
error: