‘ആട്ടിന്‍കാട്ടവും കടലയും തിരിച്ചറിയാന്‍ കഴിവില്ല, റോബിനെ പിന്നില്‍ നിന്ന് കുത്തിയവര്‍ ജാമ്യത്തിനായി ഓടുന്നു’

ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മുന്‍ ബിഗ് ബോസ് താരങ്ങളായ റിയാസ് സലീമും സംവിധായകന്‍ കൂടിയായ റിയാസ് സലീമും. ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അഖില്‍ മാരാര്‍ക്കെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരേയും കുറിച്ച് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇംഗ്ലീഷ് തട്ടിവിടുമെങ്കിലും റിയാസ് സലീമിന്റ തലയില്‍ ആള്‍ താമസമില്ലെന്നും ആട്ടിന്‍കാട്ടവും കടലയും തിരിച്ചറിയാന്‍ കഴിവില്ലാത്തയാളാണ് അഖിലെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇരുവരുടേയും സഹമത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനാണ് വ്യക്തി എന്ന നിലയില്‍ മികച്ചതെന്നും അഷ്റഫ് സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറഞ്ഞു. ഒന്നിനും അഹങ്കാരം പാടില്ല. കാരണം നമ്മുടെ കൂടെയുള്ള നിഴല്‍ പോലും വെളിച്ചത്തിന്റെ ഔദാര്യമാണ്. അറിവുകൊണ്ട് മറ്റൊരാളെ അപമാനിക്കുമ്പോഴല്ല മറിച്ച് അറിവുകൊണ്ട് മറ്റൊരാള്‍ക്ക് ഗുണമുണ്ടാകുമ്പോഴാണ് നമ്മള്‍ ശരിക്കും അറിവുള്ളവരായി മാറുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ നീതിയുടേയും സത്യത്തിന്റേയും പക്ഷത്ത് നിന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ ഏറ്റവും അധികം വേദനിപ്പിച്ച് അധിക്ഷേപിച്ച രണ്ട് ബിഗ് ബോസ് താരങ്ങള്‍ ഇന്ന് രാജ്യദ്രോഹികളെന്ന് മുദ്ര കുത്തപ്പെട്ടിരിക്കുകയാണ്. അതിലേക്ക് കളമൊരുക്കിയ സാഹചര്യങ്ങളിലേക്കും ആ ഷോയില്‍ നടന്ന നീതി കേടുകളിലേക്കും നമുക്കൊന്ന് കടന്നുചെല്ലാമെന്ന് പറഞ്ഞുകൊണ്ടാണ് അഷ്റഫ് വീഡിയോ ആരംഭിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ബിഗ് ബോസ് ഷോയെ കുറിച്ചും അതില്‍ വിജയ പരാജയങ്ങള്‍ നേരിട്ട ചില മത്സരാര്‍ത്ഥികളെ കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.
അന്ന് ഞാന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെ കുറിച്ച് പറഞ്ഞത് മലപോലെ വന്നത് എലി പോലെ പോയി എന്നാണ്. എന്റെ ഈ വാചകം റോബിന്‍ രാധാകൃഷ്ണന്‍ ഫാന്‍സിനെ വിഷമിപ്പിച്ചതായി കമന്റിലൂടെ അറിയാന്‍ കഴിഞ്ഞു. മലപോലെ എന്ന് ഞാന്‍ ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ വിജയ പ്രതീക്ഷകളെ കുറിച്ചായിരുന്നു. അന്ന് എല്ലാവരേയും പോലെ കപ്പ് റോബിന് ഉറപ്പാണെന്ന് ഞാനും കരുതിയിരുന്നു. അത് ലഭിക്കാതെ പുറത്തിറങ്ങിയതിനെയാണ് ഞാന്‍ എലിപോലെ എന്ന് ഉപമിച്ചത്. ഒരു കൊടും ചതിയിലൂടെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നത് അന്നും ഇന്നും ശക്തമാണ്.
കപ്പ് ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ഞാന്‍ എലിയെന്ന് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹം ഒരു സിംഹരാജാവിനെപ്പോലെയാണ് പുറത്തിറങ്ങിയത്. ജനലക്ഷങ്ങള്‍ നല്‍കിയ ആവേശകരമായ വരവേല്‍പ്പില്‍ അത് ബോധ്യപ്പെട്ടിട്ടുള്ളതല്ലേ. ഇതുവരെ നടന്ന ബിഗ് ബോസ് സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച് നിന്നത് സീസണ്‍ നാല് തന്നെയായിരുന്നു. അതിന് കാരണം റോബിന്‍ രാധാകൃഷ്ണന്റെ സാന്നിധ്യം തന്നെയാണെന്ന് നിസംശയം പറയാം. എഴുപത്തിമൂന്ന് ദിവസങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ റോബിന്‍ രാധാകൃഷ്ണന്‍ ചിലവഴിച്ചത്. ഇത്രയും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും റോബിനെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ വ്യക്തിത്വം ഒന്ന് കൊണ്ട് തന്നെയാണ്.
അദ്ദേഹം ഒരു ഡോക്ടറും മോട്ടിവേറ്ററും ഇന്‍ഫ്ലൂവന്‍സറുമാണ്. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹം അവാര്‍ഡുകളും ബഹുമതികളും നേടിയിട്ടുമുണ്ട്. ബിഗ് ബോസില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഡോക്ടറെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. മറ്റുള്ള മത്സരാര്‍ത്ഥികളുടേത് പോലെയല്ല അദ്ദേഹത്തിന്റെ നാവില്‍ നിന്നും വരുന്ന ഓരോ വാക്കുകളും. അര്‍ത്ഥവത്തും പ്രചോദനം നല്‍കുന്നതുമായിരുന്നു. വിജയം റോബിന് തന്നെയാണെന്ന് മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഉറപ്പായപ്പോള്‍ അദ്ദേഹത്തിന് നേരെ കൂട്ടം ചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടു.
എന്നാല്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് മോശമായ വാക്കുകളോ തെറികളോ ഒന്നും ആരും കേട്ടില്ല. ഈ വ്യക്തിത്വം പ്രേക്ഷകരെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പ്രേക്ഷക പിന്തുണ അടിക്കടി വര്‍ധിച്ചുകൊണ്ടേയിരുന്നു. ആ പിന്തുണ ഇന്നും നിലനിര്‍ത്തികൊണ്ട് പോകുന്നതുമുണ്ട്. റോബിന്റെ പ്രേക്ഷക പിന്തുണ ബുദ്ധിപൂര്‍വം ഊഹിച്ചെടുത്തവരായിരുന്നു ദില്‍ഷയും ബ്ലസ്ലിയും. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ റോബിന്റെ ജനപിന്തുണ ലക്ഷ്മിപ്രിയയും മണത്ത് അറിഞ്ഞു.
മെല്ല അവരും റോബിന്റെ പക്ഷത്തേക്ക് ചാഞ്ഞു. അതില്‍ റോബിന് കറതീര്‍ന്ന പിന്തുണയായി ആദ്യ അവസാനം വരെ നിന്നത് ദില്‍ഷ പ്രസന്നനായിരുന്നു. ഇരുവരുടേയും അടുത്ത സൗൃദത്തിന് പലതരത്തിലുള്ള മാനങ്ങളും പ്രേക്ഷകര്‍ കല്‍പ്പിച്ച് നല്‍കിയിരുന്നു. ആ സൗഹൃദത്തിന്റെ ആഴം പ്രേക്ഷകര്‍ മനസിലാക്കിയത് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി തന്റെ ആര്‍മിക്കാരോട് തനിക്ക് നല്‍കിയ പിന്തുണ ഇനി മുതല്‍ ദില്‍ഷയ്ക്കും നല്‍കണമെന്ന് അപേക്ഷിച്ചപ്പോഴാണ്. അവര്‍ അത് അക്ഷരം പ്രതി അനുസരിച്ചുവെന്നത് സത്യം തന്നെയാണ്. അതുകൊണ്ടാണല്ലോ ദില്‍ഷയ്ക്ക് പുഷ്പം പോലെ വിജയിക്കാന്‍ കഴിഞ്ഞത്. ദില്‍ഷയെ സ്നേഹിക്കുന്നവര്‍ പോലും ഇതെല്ലാം അംഗീകരിക്കും. റോബിന്റെ സ്വഭാവത്തിലുള്ള ഏക ന്യൂനത അലറി സംസാരിക്കുക എന്നത് മാത്രമായിരുന്നു.
അത് കൂടി ഇല്ലായിരുന്നുവെങ്കില്‍ റോബിനെ നമുക്ക് 916 എന്ന് വിശേഷിപ്പിക്കാമായിരുന്നു. ബിഗ് ബോസിലെ പല താരങ്ങളും സെന്റിമെന്റ്സ് അടിച്ചിറക്കി കരഞ്ഞ് പിഴിഞ്ഞ് പ്രേക്ഷക പിന്തുണ നേടാന്‍ ശ്രമിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ഒരുപാടുണ്ടായിട്ടും റോബിന്‍ പ്രേക്ഷക പിന്തുണ നേടാന്‍ വേണ്ടി അത് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. ആദ്യ എപ്പിസോഡ് മുതല്‍ അവസാനം വരെ ഒരേ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുപോയ മത്സരാര്‍ത്ഥിയുമായിരുന്നു. ഇതുവരെ വന്ന മത്സരാര്‍ത്ഥികളില്‍ വാക്കിലും പ്രവൃത്തിയിലും ഉന്നത നിലവാരമുണ്ടായിരുന്ന ഏക വ്യക്തി റോബിനാണ്.
റോബിന്റെ ജീവിതരീതി കാണുമ്പോള്‍ ഗാന്ധിജി പറഞ്ഞ എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന വാക്കാണ് ഓര്‍മ വരുന്നത്. റോബിനെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുള്ളവരാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളായിരുന്ന റിയാസ് സലീമും അഖില്‍ മാരാരും. റോബിനെ ബിഗ് ബോസില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് റിയാസ്. റോബിന്റെ സഹധര്‍മ്മിണിയെ അധിക്ഷേപിച്ച വിവരദോഷി കൂടിയാണ്. റോബിനെ അലറല്‍ വീരനെന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുള്ളയാളാണ് അഖില്‍.
ഇവര്‍ രണ്ടുപേരും ഇപ്പോള്‍ എയറിലാണ് വാലിന് തീപിടിച്ച് ഓടുകയുമാണ്. ഇരുവര്‍ക്കും എതിരെ വന്നിരിക്കുന്നത് നിസാരവും സാധാരണവുമായ കേസല്ല. രാജ്യദ്രോഹ കുറ്റമാണ്. ഇംഗ്ലീഷ് തട്ടിവിടുമെങ്കിലും തലയില്‍ ആള്‍ താമസമില്ല. ശോഭനമായ ഭാവിയുള്ള സെലിബ്രിറ്റിയാണ് അഖിലെങ്കിലും ആട്ടിന്‍കാട്ടവും കടലയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവില്ല. സമൂഹത്തില്‍ ലൈവായി നില്‍ക്കാന്‍ പറയുന്ന പല നിലപാടുകളും പാളിപ്പോകാറുണ്ട്.
നാം എല്ലാവരും ഒത്തുചേര്‍ന്ന് രാജ്യ സ്നേഹം പ്രകടപ്പിക്കേണ്ട സാഹചര്യത്തില്‍ വായില്‍ തോന്നുന്നത് വിളിച്ച് പറഞ്ഞാലുള്ള അപകടം അഖിലിന് മനസിലാകുമെന്ന് തോന്നുന്നു. കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ച് എടുക്കാന്‍ പറ്റില്ല. ചിലപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ പറ്റിയേക്കും. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഈ രണ്ട് പേരുമാണ് റോബിനെ നല്ല മനസിനെ മറഞ്ഞും തിരിഞ്ഞും വേദനിപ്പിച്ചിട്ടുള്ളത്. കര്‍മ ഫലം അനുഭവിച്ചേ മതിയാകൂ. കൊട്ടാരത്തിന്റെ മുകളില്‍ ഇരുന്നതുകൊണ്ട് കാക്കയ്ക്ക് കുയിലാകാന്‍ പറ്റുമോ എന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നു.