Social Media

  • ”കൂട്ടുകാരിയുടെ ഉപ്പയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും! ജനിപ്പിച്ചാല്‍ മാത്രം ഒരാള്‍ ഉപ്പ ആവില്ല”

    ബിഗ് ബോസ് ഷോ യിലേക്ക് പോകാന്‍ കൊതിക്കുന്ന നൂറുക്കണക്കിന് സാധാരണക്കാരുണ്ട്. അവരുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രണ്ട് കോമണേഴ്സാണ് ഇത്തവണ ബിഗ് ബോസിലേക്ക് പോയത്. രണ്ട് പേരില്‍ ഒരാള്‍ ശക്തമായ മത്സരം കാഴ്ച വെക്കുമ്പോള്‍ മറ്റേയാള്‍ കളിയെന്താണെന്ന് പോലും മനസിലാക്കാതെ വട്ടം ചുറ്റുകയാണ്. ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ റെസ്മിന്‍ ആണ് കിടിലന്‍ മത്സരം കാഴ്ച വെച്ച് ശക്തരായ മത്സരാര്‍ഥികള്‍ക്കൊപ്പം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ വ്യക്തി ജീവിതത്തെ പറ്റി റെസ്മിന്‍ പങ്കുവെച്ച കാര്യങ്ങള്‍ പുറത്ത് വിമര്‍ശനമായി മാറിയിരിക്കുകയാണ്. പിതാവിനെ പറ്റി താരം പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് ടോക്സിക് പോരെന്റിംഗിനെ കുറിച്ചടക്കം ബിഗ് ബോസ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്. ‘ടോക്സിക് പേരെന്റ്റിംഗ് എന്നത് വളരെ ഹോട്ട് ആയി പൊയ്ക്കൊണ്ടിരിക്കുന്ന ടോപ്പിക്ക് ആണ്. ചിലപ്പോഴെങ്കിലും ആ ടോക്സിക് പേരെന്റ്റിംഗ് എന്ന് നമ്മള്‍…

    Read More »
  • നല്ല ബുദ്ധിയും ദിവസവും കുളിച്ച്‌ ശരീരം സൂക്ഷിക്കുന്ന പ്രകൃതവും; കാക്ക വെറും കൂറപ്പക്ഷിയല്ല !

    പൊതുവെ മനുഷ്യർക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്നാല്‍ എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാല്‍ കൃത്യം ഉത്തരമൊന്നും ഇല്ലാതാനും.കർക്കടക മാസത്തിൽ കൈകൊട്ടി വിളിക്കുന്ന ഇവരെ മറ്റുമാസങ്ങളിൽ ആട്ടിയോടിക്കുകയും ചെയ്യും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. സത്യത്തില്‍ മഹാ ഉപദ്രവിയും വൃത്തികെട്ട ശബ്ദക്കാരുമായ മയിലിന്റെ മായിക കാഴ്ചഭംഗിയില്‍ സർവരും വീണുപോയി.കൂടെ മയിലിനെ പുകഴ്താൻ നൂറു നാവും കാണും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും.ദിവസവും കുളിച്ച്‌ ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതമാണിവരുടേത്. കൂടാതെ  ബുദ്ധിയിൽ മനുഷ്യരെപ്പോലും വെല്ലുന്ന ഇനവും! പണ്ടുമുതലേ കാക്കയെ പൊതു ശല്യക്കാരായാണ്  നമ്മൾ കാണുന്നത്.കൊപ്രാക്കളത്തിലും നെല്ലുണക്കാനിട്ട മുറ്റത്തും എന്നുവേണ്ട അന്നുമിന്നും ഇവരാണ് മനുഷ്യന്റെ ശത്രു.മുറ്റത്ത് വല്ലതും ഉണക്കാനിട്ടാൻ ഒറ്റക്ക് കൊത്തിത്തിന്നുന്നതും പോരാതെ ഇവിടെ സദ്ധ്യയുണ്ടേ, ഓടിവായോ എന്ന് ഉറക്കെ കരഞ്ഞ് കൂട്ടുകാരെ മൊത്തം വിളിച്ച്‌ വരുത്തുകയും ചെയ്യും.എല്ലാം ഒറ്റയ്ക്ക് വിഴുങ്ങാൻ നടക്കുന്ന മനുഷ്യനുണ്ടോ കാക്കകളുടെ ഈ സഹജീവി സ്നേഹം? അയ്യപ്പന്റെ അമ്മ…

    Read More »
  • മോദിയുള്ളതുകൊണ്ടാണ് കേരളം കഞ്ഞികുടിച്ച് പോകുന്നത്; പ്രസ്താവനയ്ക്കെതിരെ കെ സുരേന്ദ്രന് പൊങ്കാലയുമായി സോഷ്യൽ മീഡിയ 

    ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല.പ്രധാനമന്ത്രിയുടെ തുടർച്ചയായുള്ള കേരളാ സന്ദർശനം എല്‍ഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരളം കഞ്ഞികുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണെന്നും മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണുയരുന്നത്.പ്രളയകാലത്ത് തന്ന അരിയുടെ കാശ് കേന്ദ്രം കണക്ക് പറഞ്ഞു വാങ്ങിയത് ആരും മറന്നിട്ടില്ലെന്നും കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ നടപടിയെടുക്ക് സുരേന്ദ്രാ,പിന്നീടാകാം ഗീർവാണം എന്നുമൊക്കെയായിരുന്നു   കമന്റുകളിൽ ഭൂരിഭാഗവും. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച്‌ വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് അടുത്തിടെ സംസ്ഥാന ഏജൻസികളെ മാറ്റിയതിനെതിരെയും ആളുകൾ പ്രതിഷേധം ഉയർത്തി. എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശം .ഇതോടെ കേരളത്തിലെ റേഷനിംഗ്…

    Read More »
  • ”16 തികയാത്ത പാല്‍ക്കാരന്‍ പയ്യന്‍, ആ കഥ പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കേട്ടതാണ്”

    മലയാള സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇരട്ട തിരക്കഥാകൃത്തുക്കളാണ് സച്ചിയും സേതുവും. ചോക്കലേറ്റാണ് ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ആദ്യ സിനിമ. തുടര്‍ന്ന് റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് തിരക്കഥയെഴുതിയ ചിത്രങ്ങളാണ്. 2012ല്‍ ഇരുവരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി . തുടര്‍ന്ന് സേതു മല്ലുസിംഗിന് കഥയെഴുതി. ഐ ലവ് മി, സലാം കാശ്മീര്‍, കസിന്‍സ്, അച്ചായന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതുകയും ഒരു കുട്ടനാടന്‍ ബ്ലോഗ്, മഹേഷും മാരുതിയും എന്നീ ചിത്രങ്ങള്‍ കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്തു. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് സച്ചി ഒറ്റയ്ക്ക് തിരക്കഥ ഒരുക്കിയത്. ഇതില്‍ അനാര്‍ക്കലിയും അയ്യപ്പനും കോശിയും സച്ചി തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. അനാര്‍ക്കലിയും അയ്യപ്പനും കോശിയും ഹിറ്റ് ചിത്രങ്ങളായിരുന്നു. അയ്യപ്പനും കോശിയും ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സച്ചിക്ക് മരണാനന്തരമാണ് ലഭിച്ചത്. അയ്യപ്പനും…

    Read More »
  • മഴ വേണം; ഋഷ്യശൃംഗനെ ആകര്‍ഷിച്ച് ഒരിക്കൽ കൂടി കേരളത്തിൽ എത്തിക്കണമെന്ന് സോഷ്യൽ മീഡിയ 

    മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കാന്‍ ദാസിയുടെ മകളും സുന്ദരിയുമായ വൈശാലി നിയോഗിക്കപ്പെടുന്നു. വൈശാലിയാല്‍ ആകൃഷ്ടനായി ഋഷ്യശൃംഗന്‍ അംഗരാജ്യത്തു വന്നു യാഗം നടത്തി മഴ പെയ്യിക്കുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഋഷ്യശൃംഗനെയും വൈശാലിയെയും ഇന്നും സിനിമാ പ്രേമികള്‍ മറക്കാനിടയില്ല. അത്രയും മനോഹരമായിരുന്നു സിനിമയിലെ ഗാനരംഗങ്ങളും അവരുടെ അഭിനയവും. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ.   സഞ്ജയ് മിത്രയാണ് ഋഷ്യശൃംഗനായി നമുക്ക് മുന്നില്‍ എത്തിയത്. സിനിമയിലെ ഒരുമിച്ചുള്ള അഭിനയം പിന്നീട് അവരെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് വഴി തിരിച്ചു. ചിത്രത്തിനുശേഷം അധികം വൈകാതെ തന്നെ അവര്‍ വിവാഹിതരായി. എന്നാല്‍ 2007 ല്‍ വിവാഹമോചിതരാവുകയും ചെയ്തു. വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി.…

    Read More »
  • അഴുകിയ മീനുകൾ ഉണക്കിയെടുത്താൽ ഉണക്കമീനാകില്ല; വായിക്കാതെ പോകരുത്!

    അഴുകിയതും നിരവധി രാസവസ്തുക്കള്‍ ചേര്‍ത്തതുമായ പച്ചമീന്‍ നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്നതിനെക്കുറിച്ച് പലപ്പോഴായി വാര്‍ത്തകള്‍  വരാറുണ്ട്.എങ്കിലും ഉണക്കമീനിന്റെ ഏറ്റവും വലിയ വിപണി കേരളമാണ്.തമിഴ്നാട്, കർണാടക, ആന്ധ്ര  എന്തിനേറെ ഗുജറാത്തിൽ നിന്നുപോലും ഇവിടേക്ക് മീൻ എത്തുന്നുണ്ട്. പണ്ടുതൊട്ടേ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം. ഈ വരവു തന്നെയാണ് ഈ രംഗത്തെ മായം ഗുരുതരമാക്കുന്നതും ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.എന്നാൽ ലാഭം വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും ഗുണനിലവാരവും കൈയ്യൊഴിഞ്ഞ്  അപായകരമായ രാസപ്രക്രിയകളുടെ പിന്നാലെയാണ് വ്യാപാരികൾ. നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി…

    Read More »
  • മാമ്പഴം മാത്രമല്ല,മാവിലയും വിറ്റ് കാശാക്കാം; കാരണങ്ങൾ ഇവയാണ് 

    മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്റെ പഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം. രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി.…

    Read More »
  • ”ചെറുപ്പത്തില്‍ ബന്ധുവില്‍നിന്ന് അബ്യൂസ് നേരിട്ടു; അയാള്‍ക്ക് മകള്‍ ജനിച്ചപ്പോള്‍ മാപ്പ് പറഞ്ഞു”

    തനിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്. ഒരു ബന്ധുവില്‍നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ”എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം.”ശ്രുതിയുടെ വാക്കുകള്‍. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ”പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാന്‍ തന്നെ ഹാന്‍ഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ആളെ ഞാന്‍ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങള്‍ നടന്നതിനാല്‍ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകില്‍ പെട്ടന്നൊരാള്‍ വന്നു നിന്നാല്‍ത്തന്നെ ശരീരം പ്രതികരിക്കും. എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട്…

    Read More »
  • ”പറഞ്ഞത് പച്ചക്കള്ളം, മകളുടെ പേരില്‍ കള്ളസത്യം ചെയ്യുന്നു”!!! ബിനു അടിമാലിയെ വിടാതെ ജിനേഷ്

    ബിനു അടിമാലിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി താരത്തിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. സുഖമില്ലാത്ത മകളുടെ പേര് പറഞ്ഞ് കള്ളസത്യമിടുകയാണ് അദ്ദേഹം. പണം വാങ്ങിയെന്ന ആരോപണവും കള്ളമാണെന്നും ജിനേഷ് പറഞ്ഞു. യുട്യൂബറായ സായ് കൃഷ്ണയുടെ ചാനലിലൂടെയാണ് ജിനേഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ”ബിനു അടിമാലി പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. എന്റടുത്ത് എല്ലാ തെളിവും ഉണ്ട്. രണ്ട് മാസം ഷോയില്‍ നിന്നും ബിനുവിനെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഒന്നും ചെയ്തില്ലെങ്കില്‍ എന്തിനാണ് മാറ്റി നിര്‍ത്തിയത്. ആള്‍ എന്റെ ക്യാമറ പൊട്ടിച്ചിട്ടുണ്ട്. തന്നെ മര്‍ദ്ദിച്ചന്ന് രാത്രി ഒത്തുതീര്‍പ്പിന് വിളിച്ചിരുന്നു. എനിക്ക് പുതിയ ക്യാമറ വേണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആള്‍ അതിന് തയ്യാറിയില്ല. ഒത്തുതീര്‍പ്പിനായി എന്നെ വിളിച്ച കോള്‍ റെക്കോഡ് ഉണ്ട്. ഞാന്‍ നുണ പറഞ്ഞിട്ടില്ല” -ജിനേഷ് പറയുന്നു. ”ആ കൊച്ചിന്റെ പേര് പറഞ്ഞ് വലിയ കരച്ചിലായിരുന്നു. സുഖമില്ലാത്ത കൊച്ചിന്റെ കാര്യമാണ് ചാനലിലും പോയി പറഞ്ഞത്. ഒന്നും ചെയ്യാതെ എങ്ങനെയാണ് പുള്ളിക്കെതിരെ കേസ് എടുത്തത്. കാമറ…

    Read More »
  • നീലഗിരിയുടെ മാത്രമല്ല , തമിഴ്നാടിന്റെ തന്നെ വേനൽക്കാല തലസ്ഥാനമാണ്  കോത്തഗിരി; ഊട്ടിയേക്കാൾ മനോഹരവും!

    ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും.ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം.കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി.   ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍  ഊട്ടിയിലേക്കാള്‍ മനോഹരമെന്ന് ആർക്കും തോന്നിപ്പോകും. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്.പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതിയായ കോടനാട് എസ്റ്റേറ്റും  ഇവിടെയാണ്.   കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു.കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാന വിനോദ…

    Read More »
Back to top button
error: