Social Media
-
March 27, 2024
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ സിനിമ ഏതാകും?
കഴിഞ്ഞ 50 വർഷത്തിനിടയിൽ മലയാളത്തിൽ ഉണ്ടായ ഏറ്റവും നല്ല പ്രണയസിനിമ ഏതായിരിക്കും ? ഇതന്വേഷിച്ച് മലയാള സിനിമ ലോകത്തേക്ക് ഒരു യാത്ര നടത്തിയാൽ ‘യാത്ര’ എന്ന പേരാകും നമ്മുടെ മുന്നിലേക്ക് ആദ്യം ഓടിയെത്തുക.ശ്രീലങ്കക്കാരനായിരുന്നു സംവിധായകൻ. മമ്മൂട്ടിയും ശോഭനയും നായിക നായകന്മാരായി എത്തിയ സിനിമയാണ്- യാത്ര. അതിലെ ‘തന്നന്നം താനന്നം താളത്തിലാടി’ എന്ന പാട്ട് ഇപ്പോഴും ഒരോ മലയാളിയുടെ ചുണ്ടത്തുണ്ട്. മമ്മൂട്ടി എന്ന മലയാളത്തിൻ്റെ മഹാനടൻ ആദ്യമായി തലമൊട്ടയടിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ശ്രീലങ്കക്കാരനായ ബാലുമഹേന്ദ്രയുടെ സംവിധാനത്തില്‍ പിറന്ന ഈ സിനിമ. 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് യാത്ര. ബാലു മഹേന്ദ്ര സംവിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്. അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്. കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകുംവഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സംവിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന് കഥപറച്ചിലിന്റെ ഒരു പുത്തൻ…
Read More » -
March 25, 2024
സമ്മാനമൊന്നും വേണ്ട, മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ക്ഷണക്കത്ത്
ഹൈദരാബാദ്: വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവരുന്നത് നമ്മള് കണ്ടിട്ടുണ്ട്. അത്തരം ക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തെലങ്കാനയിലെ സങ്കറെഡ്ഡിയില്‍ നിന്നുള്ള ആളാണ് മകന്റെ വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവന്നത്. വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ ഒന്നും കൊണ്ടുവരേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതിയെന്നുമാണ് കത്തില്‍ പറയുന്നത്. സായ് കുമാറും മഹിമ റാണിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുന്നതാണ് വിവാഹത്തിന് ലഭിക്കുന്ന സമ്മാനമെന്നും കത്തില്‍ പറയുന്നു. ഏപ്രില്‍ നാലിനാണ് വിവാഹം. സായ് കുമാറിന്റെ അച്ഛന് നനികന്തി നരസിംഹലുവാണ് വിവാഹക്ഷണക്കത്ത് പ്രിന്റ് ചെയ്തത്.
Read More » -
March 24, 2024
ഇത്തിരിവട്ടത്തിൽ നിർത്തി തൂക്കം കൂട്ടാം; പോത്ത് വളർത്തൽ ഇന്നേറെ ലാഭകരം
വരുമാനത്തിനുള്ള കാത്തിരിപ്പ് അൽപം നീളുമെങ്കിലും കാര്യമായ മുതൽമുടക്കോ പരിപാലനമോ ഇല്ലാതെ നല്ലൊരു തുക കയ്യിലെത്തിക്കുന്ന സംരംഭമാണ് പോത്തുവളർത്തൽ. എന്തു കൊടുത്താലും പോത്ത് തിന്നുമെന്നതിനാല്‍ പ്രാദേശിക തീറ്റ നൽകി ചെലവു കുറച്ച് വളർത്തിയാൽ ലാഭവും കൂടും.പുളിമ്പൊടി വേവിച്ചതും മീനെണ്ണയുംപോലുള്ള സവിശേഷ ഭക്ഷണം നൽകി മേനിക്കൊഴുപ്പ് കൂട്ടുന്നവരും ഈ മേഖലയിൽ കുറവല്ല. മുൻപും പോത്തുകളെയും എരുമകളെയും നമ്മുടെ നാട്ടില്‍ വളർത്തിയിരുന്നു. നാടൻ എരുമകൾക്ക് പാലുൽപാദനം കുറവായതിനാൽ പിൽക്കാലത്ത് അവയോട് താൽപര്യം കുറഞ്ഞു. കന്നുപൂട്ടിനും ഇറച്ചിക്കുമായി നാടൻപോത്തിനെ പരിപാലിച്ചിരുന്നെങ്കിലും അതും ക്രമേണ ഇല്ലാതായി. പോത്തുവളർത്തല്‍ ലാഭപ്രതീക്ഷയുണര്‍ത്തിയതു മുറയുടെ വരവോടെയാണ്. അഞ്ചര–ആറു മാസം പ്രായമുള്ള, 100–110 കിലോ ഭാരം വരുന്ന, ലക്ഷണമൊത്ത മുറ പോത്തുകുട്ടികൾക്ക് നിലവിൽ 22,000 രൂപ വരെ വിലയെത്തുന്നുണ്ട്. നന്നായി പിന്നിടുമ്പോൾതന്നെ മുറ പോത്തുകൾ 500 കിലോ തൂക്കമെത്തും. 3 വയസ്സ് ആകുമ്പോഴേക്കും 850–900 കിലോ. നിലവിൽ കച്ചവടക്കാർ കിലോയ്ക്ക് 115 രൂപ മുതൽ 130 രൂപവരെ വിലയിട്ട് കർഷകരിൽനിന്നു മുറയെ വാങ്ങുന്നു. അതായത്, 3…
Read More » -
March 24, 2024
റഷ്യയിലെ ഭീകരാക്രമണം കേരളത്തിന് കൂടിയുള്ള മുന്നറിയിപ്പ്: ടി പി സെന്‍കുമാര്‍
തിരുവനന്തപുരം: റഷ്യയിലെ ഭീകരാക്രമണം കേരളത്തിന് കൂടിയുള്ള ഒരു മുന്നറിയിപ്പാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. റഷ്യന്‍ തലസ്ഥാന നഗരമായ മോസ്കോയില്‍ മുസ്ലീം ഭീകര സംഘടനയായ ഐ.എസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സെൻകുമാറിന്റെ പ്രതികരണം. ഇന്ത്യയിൽ എന്‍ഐഎ യുടെ കണക്കുകൾ നോക്കുക.നമ്ബര്‍ വണ്‍ സ്റ്റേറ്റിലാണ് ഐഎസ് ഏറ്റവും അധികം. കാരണം സിപിഎമ്മും കോണ്‍ഗ്രസും നല്കുന്ന കണ്ണടച്ചുള്ള സപ്പോര്‍ട്ട്. 27% ത്തില്‍ ഇതാണെങ്കില്‍ ഭാവി എന്തായിരിക്കും?’ സെന്‍ കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു. റഷ്യയെ ഞെട്ടിച്ച് തലസ്ഥാന നഗരമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 115 പേര് കൊല്ലപ്പെട്ടു. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയത്. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം…
Read More » -
March 24, 2024
സ്റ്റോപ്പിൽ നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ ഇമ്ബൊസിഷൻ എഴുതിച്ച് യാത്രക്കാരൻ !
കൊട്ടാരക്കര: കെഎസ്ആർടിസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് യാത്രക്കാരൻ.വാളകം എംഎല്‍എ.ജങ്ഷനില്‍ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്ബൊസിഷൻ എഴുതി വാട്സാപ്പില്‍ ഇടാനായിരുന്നു ശിക്ഷ വിധിച്ചത്. സംഭവം ഇങ്ങനെ: ഏറെ നാള് ഗതാഗതമന്ത്രിയായിരുന്ന ആർ ബാലകൃഷ്ണ പിള്ളയുടെ നാടാണ് വാളകം.അദ്ദേഹത്തിന്റെ മകനായ ഗണേഷ്കുമാറാണ് ഇപ്പോഴത്തെ ഗതാഗത മന്ത്രിയും.ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ കൈകാട്ടിയിട്ടും നിർത്താതെ പോയ സൂപ്പർ ഫാസ്റ്റ് ഡ്രൈവറെയാണ് യാത്രക്കാരൻ ഇമ്ബൊസിഷൻ എഴുതിച്ചത്. എം.സി.റോഡില്‍ വാളകം എംഎല്‍എ.ജങ്ഷനില്‍ നിർത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാൻ ഇമ്ബൊസിഷൻ എഴുതിയത്. പറ്റുന്നിടത്തെല്ലാം ഏത് ബസായാലും കൈകാണിച്ചാല്‍ നിർത്തണമെന്ന അനൗദ്യോഗിക നിർദ്ദേശം കെബി ഗണേശ് കുമാർ നല്‍കിയിട്ടുണ്ട്. എന്നിട്ടും വാളകത്ത് ബസ് നിർത്തിയില്ല ! വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍നിന്ന് ഒരാഴ്ചമുമ്ബ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എംഎല്‍എ.ജങ്ഷനില്‍…
Read More » -
March 23, 2024
സത്യഭാമയുടെ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി; സ്ക്രീൻഷോട്ട് സഹിതം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ
വിവാദത്തിന് പിന്നാലെ കലാമണ്ഡലം സത്യഭാമ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി. മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളയുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന ‘ബിജെപി കേരളം’ ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റാണ് ബിജെപി മുക്കിയത്. എ.പി അബ്ദുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ 2019 ല്‍ ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് പോസ്റ്റിൽ നിന്നും വ്യകതമാകുന്നത്. ബിജെപി കേരളം അവരുടെ ഔദ്യോഗിക പേജില്‍ 2019 ജൂലൈ ആറിന് പങ്കുവെച്ച കുറിപ്പില്‍ സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന ഫോട്ടോയും പോസ്റ്റും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആർ എല്‍ വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ സത്യഭാമ അധിക്ഷേപിക്കുകയും വെറുപ്പിന്റെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതിന് ശേഷം ബിജെപി ഈ പോസ്റ്റ് മുക്കുകയായിരുന്നു. എന്നാല്‍ അന്നുതന്നെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വരുത്തിത്തീർക്കാനുള്ള കാമ്ബയിൻ ബിജെപി തുടങ്ങിയെങ്കിലും ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം കൈ വിട്ട് പോയി. സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബി.ജെ.പി അനുകൂല…
Read More » -
March 23, 2024
അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്; മോദിജിയുടെ ആ വാഗ്ദാനം നിറവേറ്റുന്നതും കാത്ത്
കള്ളപ്പണം ചുട്ടെരിച്ച് വളമാക്കി മോദിജിയുടെ സർക്കാർ കൊയ്തെടുത്ത ഫലങ്ങൾ തങ്ങൾക്ക് കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്. എട്ട് കൊല്ലം മുമ്പ് ഒരു നവംബർ രാത്രിയിൽ മോദിജി നടത്തിയ മിന്നൽപ്രഹരത്തിൽ കാട്ടുതീയിലെന്ന പോലെ കള്ളപ്പണം വെന്തെരിഞ്ഞ് ചാമ്പലായത് ദേശക്കാർ കണ്ടു നിന്നത് ഉന്മാദത്തോടടുത്ത ഉൾപ്പുളകത്തോടെയായിരുന്നു. ആ ദിനങ്ങളിൽ എ.ടി.എമ്മിന് മുന്നിൽ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകർച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബർ 13-ന് ഗോവയിൽവെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഓർമ്മിയില്ലേ! ”വെറും 50 ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30-ന് ശേഷവും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.” കാര്യങ്ങൾ ശരിയായില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കത്തിച്ചോളൂ എന്ന് മോദിജി…
Read More » -
March 23, 2024
”ഇവര്‍ ഡ്യൂപ്ലിക്കേറ്റ്… മിമിക്രി അവതരിപ്പിക്കാന്‍ കൊള്ളാം, വലിയ നിറമില്ല സുന്ദരിയാണെന്ന് അവകാശപ്പെടേണ്ട”
പലവിധത്തിലുള്ള ബോഡി ഷെയ്മിങ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ മനുഷ്യത്വം ഒട്ടും തൊട്ട് തീണ്ടിയിട്ടില്ലാത്ത തരത്തില്‍ സഹജീവി കുത്തി നോവിച്ച് അതിന്റെ ഏറ്റവും ഭയാനകമായ രീതിയില്‍ ഒരു പ്രസംഗം നടത്തിയിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന് നേരെയാണ് അധിക്ഷേപ പരാമര്‍ശം കലാമണ്ഡലം സത്യഭാമ നടത്തിയത്. നര്ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. സത്യാഭാമയുടെ അഭിമുഖം വൈറലായതോടെ കേരളമൊന്നാകെപ്രതിഷേധം അറിയിച്ച് എത്തി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് അഭിനേത്രി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ സത്യഭാമയുടെ വാക്കുകളോടുള്ള എതിര്‍പ്പ് മല്ലിക സുകുമാരന്‍ പ്രകടപ്പിച്ചത്. മോഹിനിയുടെ ഏഴ് അയലത്ത് വരാത്തവരാണ് മോഹിനിയാവണം മോഹിനിയാട്ടം കളിക്കേണ്ടത് എന്നൊക്കെ പറയുന്നതെന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. മല്ലിക…
Read More » -
March 23, 2024
”നമ്മള് ഈ ഡാന്‍സൊന്നും പഠിച്ചിട്ടില്ല, പക്ഷേ അനിയനെ കാര്യമായിട്ട് പഠിപ്പിക്കണം”
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള കുറിപ്പുമായി റഫീക്ക് സീലാട്ട്. കലാഭവന്‍ മണിയും രാമകൃഷ്ണനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ് റഫീക്കിന്റെ കുറിപ്പ്. നൃത്തത്തോടുള്ള സഹോദരന്റെ താല്പര്യത്തെ ഗൗരവത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു മണിയെന്നും പഠനത്തിനുള്ള പിന്തുണയും നല്‍കിയെന്നും റഫീക്ക് സീലാട്ട് പറയുന്നു. റഫീക്ക് സീലാട്ടിന്റെ കുറിപ്പ് രണ്ട് ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട അഭേദ്യമായ ബന്ധമായിരുന്നു മണിയുടേയും അദ്ദേഹത്തിന്റെ ഇളയ സഹോദരന് രാമകൃഷ്ണന്റേതും. എന്ന് ആദ്യകാലങ്ങളില്‍ ഞാന്‍ മണിയെ കാണുവാന്‍ ചാലക്കുടിയിലുള്ള അദ്ദേഹത്തിന്റെ ആ പഴയ തറവാട് വീട്ടില്‍ പലപ്പോഴും പോയിരുന്നപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നത്. മണിയ്ക്ക് തന്റെ ഇളയ സഹോദരനോടുള്ള അമിത വാത്സല്യമായിരുന്നു പലപ്പോഴും രാമകൃഷ്ണനില്‍ കണ്ടിരുന്ന പരിഭവവും കൊച്ചു കൊച്ചു പരാതികളും. മണി രാമകൃഷ്ണനെ ചൊടിപ്പിക്കുവാനായി ഞങ്ങളോട് കണ്ണിറുക്കി കാണിച്ച് എന്തെങ്കിലുമൊക്കെ പറയുമായിരുന്നു. ഉടന്‍ തന്നെ രാമകൃഷ്ണന് പിണങ്ങുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്. കുട്ടന് ഒരു പാവാ… എന്ന്…
Read More » -
March 22, 2024
”കൂട്ടുകാരിയുടെ ഉപ്പയെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കും! ജനിപ്പിച്ചാല്‍ മാത്രം ഒരാള്‍ ഉപ്പ ആവില്ല”
ബിഗ് ബോസ് ഷോ യിലേക്ക് പോകാന്‍ കൊതിക്കുന്ന നൂറുക്കണക്കിന് സാധാരണക്കാരുണ്ട്. അവരുടെ ഇടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് രണ്ട് കോമണേഴ്സാണ് ഇത്തവണ ബിഗ് ബോസിലേക്ക് പോയത്. രണ്ട് പേരില്‍ ഒരാള്‍ ശക്തമായ മത്സരം കാഴ്ച വെക്കുമ്പോള്‍ മറ്റേയാള്‍ കളിയെന്താണെന്ന് പോലും മനസിലാക്കാതെ വട്ടം ചുറ്റുകയാണ്. ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന് റെസ്മിന് ആണ് കിടിലന്‍ മത്സരം കാഴ്ച വെച്ച് ശക്തരായ മത്സരാര്‍ഥികള്‍ക്കൊപ്പം മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ വ്യക്തി ജീവിതത്തെ പറ്റി റെസ്മിന് പങ്കുവെച്ച കാര്യങ്ങള്‍ പുറത്ത് വിമര്‍ശനമായി മാറിയിരിക്കുകയാണ്. പിതാവിനെ പറ്റി താരം പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് ടോക്സിക് പോരെന്റിംഗിനെ കുറിച്ചടക്കം ബിഗ് ബോസ് ആരാധകര്‍ പറഞ്ഞിരിക്കുന്നത്. ‘ടോക്സിക് പേരെന്റ്റിംഗ് എന്നത് വളരെ ഹോട്ട് ആയി പൊയ്ക്കൊണ്ടിരിക്കുന്ന ടോപ്പിക്ക് ആണ്. ചിലപ്പോഴെങ്കിലും ആ ടോക്സിക് പേരെന്റ്റിംഗ് എന്ന് നമ്മള്…
Read More »