Social MediaTRENDING

”വിജയ് ലഹരിയില്‍! തൃഷ പങ്കുവെച്ച ഫോട്ടോയിലെ അക്കാര്യം ആരും ശ്രദ്ധിച്ചില്ല, കണ്ണുകള്‍ കള്ളം പറയില്ല”

ഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വൈറലായ ഫോട്ടോയായിരുന്നു നടി തൃഷ പങ്കുവെച്ച വിജയ്ക്കൊപ്പമുള്ള ഫോട്ടോ. സോഫയില്‍ തൃഷയുടെ വളര്‍ത്ത് നായയെ ഓമനിച്ചിരിക്കുന്ന വിജയിയാണ് ചിത്രത്തിലുള്ളത്. ഇരുവരേയും നോക്കി പുഞ്ചിരി തൂകി സമീപത്തായി തൃഷയും ഇരിക്കുന്നുണ്ട്. ഏറ്റവും മികച്ചയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ ചിത്രം പങ്കുവെച്ച് കുറിച്ചത്.

തൃഷയും വിജയിയും പ്രണയത്തിലാണെന്ന ഗോസിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫോട്ടോ പുറത്ത് വന്നത് എന്നതുകൊണ്ട് തന്നെ അതിവേഗത്തില്‍ വൈറലായിരുന്നു. തൃഷയെ കാണാന്‍ വിജയ് എത്തിയപ്പോഴുള്ളതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വൈറല്‍ ഫോട്ടോയെ കുറിച്ച് സംവിധായകന്‍ നന്ദവനം നന്ദകുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Signature-ad

വൈറല്‍ ചിത്രം സൂം ചെയ്ത് നോക്കിയാല്‍ ലഹരിയില്‍ മുങ്ങി ബോധം മറയുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്ന വിജയിയെ കാണാമെന്നാണ് നന്ദവനം നന്ദകുമാര്‍ പറഞ്ഞത്. പക്ഷെ ആരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും എല്ലാവരും നടന്‍ ശ്രീകാന്ത് ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണെന്നും നന്ദകുമാര്‍ പറയുന്നു. തൃഷ പങ്കുവെച്ച ഫോട്ടോയിലെ ഒരു രഹസ്യം ഞാന്‍ ശ്രദ്ധിച്ചു.

മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിച്ചോ ഇല്ലയോയെന്ന് അറിയില്ല. നായക്കുട്ടിയെ എടുത്ത് വെച്ച് വിജയ് ഓമനിക്കുന്ന ഫോട്ടോ സൂം ചെയ്ത് നോക്കിയാല്‍ വിജയ് ബോധാവസ്ഥയില്‍ അല്ല എന്തോ കഴിച്ചിട്ടുണ്ട് ലഹരിയിലാണെന്നത് വ്യക്തമാണ്. നമ്മുടെ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ണിലൂടെ മനസിലാക്കാന്‍ കഴിയും.

സത്യവും നുണയും വരെ ഒരു മനുഷ്യന്റെ കണ്ണിലൂടെ നമുക്ക് കണ്ടുപിടിക്കാന്‍ കഴിയും. രാഷ്ട്രീയ നേതാക്കന്മാരില്‍ ഭൂരിഭാഗവും പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കണ്ണട ധരിക്കും. വിജയിയും വൈകാതെ പൊതുവേദികളില്‍ കൂളിങ് ഗ്ലാസ് ധരിച്ച് പ്രത്യക്ഷപ്പെടും. ശ്രീകാന്ത് അബോധാവസ്ഥയിലാണെന്നത് മാത്രമാണ് എല്ലാവരുടേയും വിഷയം. വിജയ് ബോധം മറയുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നത് ആരും ശ്രദ്ധിച്ചില്ല.

ജനങ്ങളെ മാനിപ്പുലേറ്റ് ചെയ്യാനുള്ള ഐഡിയകള്‍ ആളുകളെ വെച്ച് വിജയ് പ്ലാന്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ ആവശ്യമില്ല. വോട്ട് ചെയ്യാന്‍ തീരുമാനിച്ച നാല് പേരോടെ സത്യസന്ധമായി പെരുമറിയാല്‍ തന്നെ അവരെ ചുറ്റി പറ്റി ജീവിക്കുന്ന നാല്‍പ്പത് പേര്‍ വോട്ട് ചെയ്യുമെന്നും നന്ദകുമാര്‍ പറഞ്ഞു. വൈറല്‍ ഫോട്ടോയില്‍ തൃഷ ഫ്രഷ് ലുക്കിലാണുള്ളത്.

സ്വന്തം ശരീരത്തെ കുറിച്ചും എന്തൊക്കെ സാധനങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എത്ര ഉപയോഗിക്കണം എന്നതിലും നടിക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചശേഷം വിരലിട്ട് കഴിച്ച ഭക്ഷണം ഛര്‍ദ്ദിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ തൃഷ അബോധാവസ്ഥയിലല്ല. ബോഡി ഷെയ്പ്പ് നിലനിര്‍ത്താന്‍ പ്രയത്നിക്കുന്നയാളാണ് നടിയെന്നും നന്ദകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതലാണ് തൃഷ വിജയിക്ക് പിറന്നാള്‍ ആശംസിച്ച പോസ്റ്റുകള്‍ പങ്കുവെച്ച് തുടങ്ങിയത്.

ഈ ജനറേഷനിലെ എംജിആറും ജയലളിതയും ആകാനുള്ള ശ്രമമാണോ ഇരുവരുടേതും എന്നാണ് പ്രേക്ഷകരുടെ ചോദ്യങ്ങള്‍. വിജയിയുടെ ദാമ്പത്യ ജീവിതം തകര്‍ന്നുവെന്നും സംഗീത വിജയുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നും ഗോസിപ്പുകളുണ്ട്. വിജയിക്കൊപ്പം അടുത്ത കാലത്തൊന്നും ഭാര്യയും മക്കളും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

നാല്‍പ്പതുകാരിയായ തൃഷ അവിവാഹിതയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞു. തെലുങ്ക് നടന്‍ റാണാ ദഗുബാട്ടിയുമായും തൃഷ ഒരു സമയത്ത് പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. പക്ഷെ ഇന്നും സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. അടുത്തിടെ കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും തൃഷയും വിജയിയും ഒരുമിച്ചാണ് ഗോവയ്ക്ക് യാത്ര ചെയ്തത്. അന്ന് ആ ഫോട്ടോകള്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: