Social Media
-
03/09/2025ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52 കാരി ഫില്‍ട്ടര്‍ ഉപയോഗിച്ച് യുവതിയായി ഫോട്ടോയിട്ടു ; പ്രണയത്തിലായ 26 കാരന്‍ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടി ; വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നു
ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52 കാരി വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് 26 കാരന്‍ അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തന്നെ വിവാഹം ചെയ്യണമെന്നും വായ്പയായി നല്‍കിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവതി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. യുവതിയുടെ ദുപ്പട്ട ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. നാലു കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. യുവതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്ന ഫോട്ടോ കണ്ടാണ് യുവാവ് ആകൃഷ്ടനായത്. എന്നാല്‍ ഈ ഫോട്ടോ ഈ സ്ത്രീ ഇന്‍സ്റ്റാഗ്രാമിലെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പ്രായം കുറച്ച് കാണിച്ചതാണെന്നും നേരില്‍ കണ്ടതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണമായതെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഓഗസ്റ്റ് 11-ന് കര്‍പ്പരി ഗ്രാമത്തിന് സമീപം ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് സംഭവത്തിലേക്ക് വെളിച്ചം വീശാന്‍ കാരണമായി മാറിയത്. കഴുത്തു ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നടത്തിയ…
Read More » -
03/09/2025’80 വയസില്‍ ഗര്‍ഭിണി, പക്ഷെ സന്തോഷിക്കാന്‍ സ്ത്രീക്ക് പറ്റുന്നില്ല; വേദിയില്‍ അമ്പിളി ചേട്ടന്‍ പറഞ്ഞത് ഞാന്‍ ഭാര്യയാണെന്ന്’
നിരവധി മലയാള സിനിമകളില്‍ ഒരു കാലത്ത് അമ്മ, ഭാര്യ റോളുകളില്‍ തിളങ്ങിയിട്ടുള്ള അഭിനേത്രിയാണ് അംബിക മോഹന്‍. ഇതിനകം ചെറുതും വലുതുമായ 300ഓളം ചലച്ചിത്രങ്ങളില്‍ അംബിക അഭിനയിച്ചിട്ടുണ്ട്. മൂന്നാംനൊമ്പരമാണ് അംബികയുടെ അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. 80 വയസില്‍ ഗര്‍ഭിണിയാകുന്ന എലിസബത്ത് എന്ന സ്ത്രീയുടെ കഥാപാത്രമാണ് നടിയുടേത്. ഈ സിനിമയെ കുറിച്ചും ഇതുവരെയുള്ള സിനിമ ജീവിതത്തെ കുറിച്ചും അംബിക സിനിമ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നു. ഈ സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. അമ്മ വേഷം തന്നെയാണ്. എലിസബത്ത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഈ സ്ത്രീക്ക് എണ്‍പത് വയസുവരെ കുട്ടികളൊന്നും ഉണ്ടാവില്ല. കുട്ടികളില്ലാത്തവരെ ആളുകള്‍ വളരെ മോശമായാണ് പറയുക. സന്താന ഭാഗ്യമില്ലാത്ത നശിച്ച ജന്മം എന്നാണ് പറയുക. ഇത്തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ കേട്ട് ജീവിച്ച എലിസബത്തിന് ദൈവത്തിന്റെ അനുഗ്രഹത്താല്‍ 80 ആം വയസില്‍ ഗര്‍ഭിണിയാകുന്നു. ദൈവീകമായ ഒരു ശക്തിയിലൂടെയാണ് അത് സംഭവിക്കുന്നത്. കുഞ്ഞിന് വേണ്ടി എലിസബത്തിന്റെ…
Read More » -
01/09/2025‘എന്റെ ഭര്‍ത്താവ് ഒന്നും കലക്കാന്‍ ആരെയും ഗുളിക കഴിപ്പിച്ചതായി അറിവില്ല; തോല്‍വിയില്‍ മാത്രമല്ല, ഒന്നിലും അയാളെ പ്രതി എനിക്കു തലകുനിക്കേണ്ടി വന്നിട്ടില്ല’; പരിഹാസത്തിന് സൗമ്യ സരിന്റെ മറുപടി
പാലക്കാട്: ‘തോറ്റ എംഎല്‍എ’ എവിടെയെന്ന ഫെയ്സ്ബുക്ക് യൂസറിന്‍റെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയായി ഡോ.സൗമ്യ സരിന്‍. ‘തോറ്റ ഭര്‍ത്താവ് എവിടെ, സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന വിനായക് പാര്‍ഥസാരഥി എന്ന ഫെയ്സ്ബുക്ക് യൂസര്‍ക്ക് മറുപടിയുമായിട്ടാണ് പി.സരിന്‍റെ ഭാര്യ കൂടിയായ സൗമ്യ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ ഭര്‍ത്താവ് തോറ്റിട്ടുണ്ടെന്നും എന്നാല്‍ മാന്യമായാണ് തോറ്റത്, അദ്ദേഹം കാരണം തനിക്ക് എവിടെയും തലകുനിക്കേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി. കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ്. സ്ക്രീന്‍ഷോട്ടില്‍ കമന്‍റിന് സൗമ്യ ആദ്യം നല്‍കിയ മറുപടിയും കാണാം. എന്‍റെ ഭര്‍ത്താവിന്‍റെ കാര്യം നോക്കാന്‍ താനുണ്ടെന്നായിരുന്നു ആദ്യത്തെ മറുപടി. നിങ്ങള്‍ക്ക് പുറത്തുനിന്ന് സഹായം ഒന്നും വേണ്ടല്ലോ, സ്വന്തമായി ഗൈനക്കോളജിസ്റ്റ് എല്ലാം ഉള്ളവരല്ലേ, ഭാഗ്യവാന്‍മാര്‍ എന്ന പരിഹാസവും മറുപടിയിലുണ്ട്. പിന്നാലെയായിരുന്നു ഈ കമന്‍റ് അടക്കം പങ്കിട്ട് സൗമ്യ സരിന്‍ മറ്റൊരു കുറിപ്പുകൂടി പങ്കുവയ്ക്കുന്നത്. സൗമ്യ സരിന്‍ പങ്കുവച്ച കുറിപ്പ്… ‘തോറ്റ എംഎല്‍എ, ശരിയാണ്… എന്‍റെ ഭർത്താവ് തോറ്റിട്ടുണ്ട്. ഒന്നല്ല, രണ്ടു…
Read More » -
01/09/2025കാലുകള്‍ പുറത്തുകാണുന്നത് വെറുത്തിരുന്നെന്ന് സണ്ണി ലിയോണ്‍; ‘ബോഡി ഇന്‍സെക്യൂരിറ്റീസ്’ വീണ്ടും ചര്‍ച്ചയാകുമ്പോള്‍
ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് സ്വയം അവരുമായി താരതമ്യം ചെയ്യാറുണ്ടോ നിങ്ങള്‍..എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. അതെല്ലാം ഒരു ക്യാമറ ടെക്നിക്ക് അല്ലേ എന്നുപറഞ്ഞിരുന്ന കാലത്തുനിന്ന് ഫില്‍റ്ററുകളും,ഫോട്ടോഷോപ്പും മറ്റ് എഡിറ്റിങ് ടൂളുകളും മേക്കപ്പും ആംഗിളുകളും എല്ലാം തികഞ്ഞെടുക്കുന്ന മനോഹരമായ ഫോട്ടോഗ്രാഫുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാലമാണ് ഇത്. എന്നിട്ട് ഇന്നും പണ്ട് സെലിബ്രിറ്റികളുടെ ചിത്രങ്ങളുമായി വരുന്ന മാഗസിനുകള്‍ കണ്ട് നെടുവീര്‍പ്പിട്ടിരുന്ന പോലെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കണ്ട് ആത്മവിശ്വാസം കെടുത്തുന്നതില്‍ നിന്ന് നാം മുന്നോട്ടുപോയിട്ടില്ല. സെലിബ്രിറ്റികളുടെ തന്നെ നാച്വറല്‍ ലുക്കില്‍ നിന്ന് ഒരുപാട് അകലമുണ്ട് അവരുടെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക്. ഇതൊന്നും നമുക്ക് അറിയാത്തതല്ല. പക്ഷെ കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്ന സൗന്ദര്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളില്‍ നിന്ന് പുതുതലമുറയില്‍ ഉള്‍പ്പെടുന്നവര്‍ വരെ പുറത്തുകടന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം വളരെ ചെറുപ്പത്തില്‍ അപരിചിതരില്‍ നിന്നും പീര്‍ ഗ്രൂപ്പില്‍ നിന്നും തന്നെ നേരിടേണ്ടി വരുന്ന ബോഡിഷെയ്മിങ്ങാണ്. പക്ഷെ…
Read More » -
01/09/2025പറഞ്ഞതെല്ലാം പടമോ? ‘എടീ’ എന്നു വിളിച്ച് അസഭ്യവര്‍ഷം; അമ്മയെ മര്‍ദ്ദിക്കുന്ന നടി ലൗലി ബാബുവിന്റ വീഡിയോ പുറത്ത്
പെറ്റമ്മയെ ശുശ്രൂഷിക്കാന്‍ വീടും കുടുംബവും ഉപേക്ഷിച്ച് ഗാന്ധിഭവനില്‍ അഭയം തേടിയ നടി ലൗലി ബാബുവിന്റെ ഒരു പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. വയോധികയായ അമ്മയെ ശകാരിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. എന്നാല്‍, ഈ വീഡിയോ എപ്പോഴത്തേതാണെന്ന് വ്യക്തമല്ല. മക്കളും ഭര്‍ത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അവരെ ശുശ്രൂഷിക്കാന്‍ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയ ലൗലി ബാബു ഈയടുത്താണ് വാര്‍ത്തകളില്‍ നിറഞ്ഞത്. വയോധികരോട് ക്രൂരമായി പെരുമാറുന്ന മക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്ന ഈ കാലത്ത് ലൗലി ബാബുവിന്റെ കരുതലും സ്‌നേഹവും ഏറെ മാതൃകയാണെന്ന തരത്തില്‍ നിരവധി പേര്‍ അവരെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ഈ പുതിയ വഴിത്തിരിവ്. നടന്‍ കൊല്ലം തുളസി അടുത്തിടെ പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചശേഷമാണ് നിരവധി മലയാള സിനിമകളില്‍ സഹനടി റോളില്‍ തിളങ്ങിയിട്ടുള്ള ലൗലി ബാബു ചര്‍ച്ചയാകുന്നത്. ഗാന്ധിഭവനില്‍ എത്തി ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് ഭര്‍ത്താവും മക്കളും നിര്‍ബന്ധിച്ചിട്ടും അമ്മയെ ഉപേക്ഷിക്കാതെ സംരക്ഷിക്കുന്ന ലൗലിയെ…
Read More » -
31/08/2025അബിക്ക് സംഭവിച്ചത് ഇപ്പോള്‍ മനസിലായി, ഇപ്പോള്‍ മകനും! ലാല്‍ ജോസിന്റെ വാക്കുകള്‍ ചര്‍ച്ചയാക്കി നെറ്റിസണ്‍സ്
അന്തരിച്ച നടന്‍ അബിയെ പ്രേക്ഷകര്‍ മറന്നിട്ടില്ല. നല്ല കലാകാരനായിരുന്ന അബി എന്തുകൊണ്ട് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്ന ചോദ്യം പലര്‍ക്കുമുണ്ട്. പല വാദങ്ങളും ഇതേക്കുറിച്ച് വന്നു. അബിയെ സിനിമാ രംഗത്ത് പലരും ഒതുക്കിയെന്നായിരുന്നു പലരുടെയും വാദം. എന്നാല്‍, കഴിഞ്ഞ ദിവസം സംവിധായകന്‍ ലാല്‍ ജോസ് അബിയുടെ കരിയറില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചു. അബി കരിയറില്‍ കാണിച്ച നിരുത്തരവാദിത്വമാണ് ലാല്‍ ജോസ് ചൂണ്ടിക്കാണിച്ചത്. മിമിക്രിയിലും സിനിമകളിലും അബിക്ക് ഈ മനോഭാവമുണ്ടായിരുന്നെന്ന് ലാല്‍ ജോസ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. രസികന്‍ എന്ന തന്റെ സിനിമയില്‍ ഗാനരംഗം ചിത്രീകരിക്കാനിരിക്കെ അബി തന്നോട് പറയാതെ സെറ്റില്‍ നിന്ന് പോയെന്നാണ് ലാല്‍ ജോസ് പറഞ്ഞത്. കരിയറില്‍ നിലനില്‍ക്കുന്നതിന് ആത്മാര്‍ത്ഥത കാണിക്കാന്‍ അബി തയ്യാറായിരുന്നില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. പിന്നാലെ കമന്റ് ബോക്‌സില്‍ പല അഭിപ്രായങ്ങള്‍ വന്നു. അബിക്ക് കരിയറില്‍ തടസമായത് എന്തെന്ന് ഇപ്പോള്‍ മനസിലായെന്ന് പലരും കമന്റ് ചെയ്തു. ‘ഒരുപാട് ആളുകള്‍ക്ക് ഉള്ള സംശയം ആയിരുന്നു…
Read More » -
31/08/2025അവര്‍ക്ക് എന്തുകൊണ്ടാണ് ദേഷ്യം വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ! എന്നോടുള്ള ചോദ്യത്തിനു ഞാന്‍ സത്യം പറഞ്ഞു: ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിക്ക് മറുപടിയുമായി ലളിത് മോദി
ന്യൂഡല്‍ഹി: ഹര്‍ഭജനുമായുള്ള ശ്രീശാന്തിന്റെ പഴയ വീഡിയോ ഷെയര്‍ ചെയ്തതിനു പിന്നാലെ കടുത്ത പ്രതികരണവുമായി രംഗത്തുവന്ന ഭുവനേശ്വരിക്കു മറുപടിയുമായി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി. ശ്രീശാന്തിന്റെ ഭാര്യയായ ഭുവനേശ്വരി രൂക്ഷമായിട്ടാണു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 2008 ഐപിഎല്ലിനിടെ നടന്ന സംഭവത്തിന്റെ ഇതുവരെ പുറത്തുവിടാത്ത വീഡിയോയാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന മൈക്കല്‍ ക്ലാര്‍ക്കിനൊപ്പം പുറത്തുവിട്ടത്. ‘എന്തുകൊണ്ടാണ് അവര്‍ക്കു ദേഷ്യം വരുന്നതെന്ന് എനിക്കു മനസിലാകുന്നില്ല. എന്നോട് ഒരു ചോദ്യം ഉയര്‍ന്നു. ഞാന്‍ സത്യം പറഞ്ഞു. ഞാന്‍ സത്യം പറയുന്നതില്‍ വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ എനിക്കൊന്നും ചെയ്യാനില്ല. ശ്രീശാന്ത് ഈ സംഭവത്തിലെ ഇരയാണ്. അതുകൊണ്ടാണു വീണ്ടും ദൃശ്യം കാട്ടിയത്. എന്നോട് ഇങ്ങനെയൊരു ചോദ്യം ആരും മുമ്പ് ചോദിച്ചിട്ടില്ല. ക്ലാര്‍ക്ക് അതേക്കുറിച്ചു ചോദിച്ചു, ഞാന്‍ പറഞ്ഞു. അത്രമാത്രമാണ് സംഭവിച്ചതെന്നും ലളിത് മോദി പറഞ്ഞു. വീഡിയോ പുറത്തുവിട്ടത് അങ്ങേയറ്റം അപമാനകരമായ പ്രവൃത്തിയെന്നായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്റെ ഇതുവരെ പുറത്തുവരാത്ത…
Read More » -
31/08/2025ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിലും ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ് നെറ്റ്‌വർക്കും ധാരണാപത്രം ഒപ്പിട്ടു
കൊച്ചി: ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിൽ BC IBN India (ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ് നെറ്റ്‌വർക്ക്) യുമായി ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കാനും, ട്രെയിനിങ്ങും, മറ്റ് സഹായങ്ങളും നൽകി കൈ പിടിച്ചുയർത്താനും ലക്ഷ്യമിട്ടാണ് കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ കേന്ദ്രമായുള്ള BC IBN ഉം ICTEP Council ഉം ധാരണയിൽ എത്തിയത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വർക്ഷോപ്പുകളും ക്ലാസ്സുകളും സെമിനാറുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുവാൻ ലക്ഷ്യമിടുന്നുണ്ട് എന്ന് BC IBN പ്രസിഡന്റ് ശോഭന ജയ – മാധവൻ അറിയിച്ചു. ദീർഘകാലം ബ്രിട്ടീഷ് കൊളമ്പിയയിൽ ഈ രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ള ശോഭ പാലക്കാട് സ്വദേശിനിയാണ്. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിലിന്റെ സെക്രട്ടറി ജനറൽ യൂ എസ് കുട്ടിയും ശോഭനയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ICTEP കൗൺസിൽ ചെയർമാൻ Dr ടി വിനയകുമാർ, ഡയറക്ടർമാരായ K രവീന്ദ്രൻ, N M നാസിഫ്…
Read More » -
31/08/2025‘ദേശീയപുരസ്‌കാരം വാങ്ങാന്‍ പോയത് ചാണകം പുരണ്ട നഖങ്ങളുമായി’
ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യാമേനോന്‍. മലയാളികള്‍ക്കും തമിഴര്‍ക്കും ഒരേ പോലെ പ്രിയങ്കരി. ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റേതായ ശൈലിയില്‍ മികച്ചതാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഏറെക്കാലം ഓര്‍ത്തുനില്‍ക്കുന്നവയുമാണ്. അത്തരത്തില്‍ തമിഴ് പ്രേക്ഷകരെ മാത്രമല്ല മലയാളി പ്രേക്ഷകരേയും പിടിച്ചിരുത്തിയ ചിത്രമായിരുന്നു നിത്യാ മേനോനും ധനുഷും ഒന്നിച്ച ‘തിരുചിത്രമ്പലം’. സിനിമയുടെ തകര്‍പ്പന്‍ അഭിനയത്തിന് നിത്യാമോനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇപ്പോഴിതാ പുരസ്‌കാരം വാങ്ങിക്കാന്‍ താന്‍ പോയപ്പോഴുള്ള ഒരു രസകരമായ കാര്യമാണ് താരം പങ്കുവെച്ചത്. ‘ദേശീയപുരസ്‌കാരം വാങ്ങാന്‍ പോയത് ചാണകം പുരണ്ട നഖങ്ങളുമായെന്നാണ് താരം പറയുന്നത്. അതിന കാരണവും നടി വ്യക്തമാക്കുന്നുണ്ട്. മറ്റൊരു സിനിമയുടെ രംഗത്തിനായി ചാണകം കൈകൊണ്ടെടുത്തുള്ള ഷോട്ടിന് ശേഷമാണ് താരം ദേശീയപുരസ്‌കാരം വാങ്ങാന്‍ പോയത്. ‘ഇഡ്ഡലി കടൈ’ എന്ന ചിത്രത്തിലാണ് താരം ചാണകം കൈയ്യിലെടുത്തുള്ള സീനുണ്ടായിരുന്നത്. ചാണകവറളിയുണ്ടാക്കാന്‍ അങ്ങനെ താന്‍ പഠിച്ചെന്നും നടി പറയുന്നു. ജീവിതത്തില്‍ ആദ്യമായി ചാണകവറളി ഉണ്ടാക്കാനും അവ വെറും കൈയില്‍ ഉരുട്ടാനും പഠിച്ചു. ദേശീയ…
Read More » -
30/08/2025‘ഇത്രയും കരുതലുള്ള ജീവനക്കാര്‍ ഉള്ളപ്പോള്‍ ആനവണ്ടി എങ്ങനെ കിതക്കാനാണ്? അത് സൂപ്പര്‍ഫാസ്റ്റ് ആയി ഓടിക്കൊണ്ടേയിരിക്കും’; കെഎസ്ആര്‍ടിസി കണ്ടക്ടറെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോക്ടര്‍
കൊച്ചി: തെങ്കാശിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ കണ്ടുമുട്ടിയ കണ്ടക്ടറെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഡോ. ആശ ഉല്ലാസ്. ഈ കണ്ടക്ടറുടെ പേരൊന്നും തനിക്ക് അറിയില്ലെന്നും, പക്ഷെ ഈ മനുഷ്യനെ പോലുള്ള ഓരോ ജീവനക്കാരും കെഎസ്ആര്‍ടിസിക്ക് ഒരു പൊന്‍തൂവല്‍ ആയിരിക്കുമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കഴിഞ്ഞ ദിവസം തെങ്കാശിയിലേക്ക് പോയത് കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു. കൊല്ലത്തു നിന്ന് ഓണഘോഷം കഴിഞ്ഞു വെക്കേഷന് വീട്ടിലേക്ക് പോകുന്ന ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി, അവള്‍ക്ക് തെന്മലയില്‍ ആയിരുന്നു ഇറങ്ങേണ്ടത്. നല്ല മഴ. മൊബൈലിന് റേഞ്ചും ഇല്ല. കൂട്ടിക്കൊണ്ട് പോകാന്‍ മാതാപിതാക്കള്‍ക്ക് സമയത്ത് സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. ആ കുട്ടിയെ തൊട്ടടുത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പുറത്ത് നിര്‍ത്തി പോലീസുകാരോട് കാര്യം പറഞ്ഞു. എല്ലാം പറഞ്ഞേര്‍പ്പാടാക്കി പുറപ്പെടാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവളുടെ മാതാപിതാക്കള്‍ അവിടെ എത്തിചേര്‍ന്നു. എന്തായാലും ആ രാത്രി അവളെ ആ സ്റ്റോപ്പില്‍ ഒറ്റക്ക് ഇറക്കിവിടാതെ സുരക്ഷിതമായി ഇറക്കിവിട്ട കാഴ്ച്ച ഏറെ സന്തോഷം നല്‍കി..…
Read More »