Social Media

  • സല്‍മാനെ ഞാന്‍ കെട്ടിപ്പിടിച്ചത് രജനികാന്തിന് ഇഷ്ടപ്പെട്ടില്ല; അന്ന് കരയേണ്ടിവന്നുവെന്ന് നടി രംഭ

    തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് രംഭ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന നടിയായും സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഉയരങ്ങള്‍ കയ്യടക്കിയ ശേഷം രംഭ അഭിനയജീവിതം ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് താരം. എന്നാല്‍ ഇന്നും സിനിമ പ്രേമികള്‍ക്ക് രംഭയെ മറക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ താരത്തിന്റെ ഒരു അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ താരം രജനികാന്തും രംഭയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ‘അരുണാചലം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില കാര്യങ്ങളാണ് അഭിമുഖത്തില്‍ രംഭ പറഞ്ഞത്. ഷൂട്ടിംഗിനിടെ രജനികാന്ത് തന്നെ കളിയാക്കിയെന്നും അന്ന് കരയേണ്ടിവന്നുവെന്നും രംഭ പറഞ്ഞു. ”അരുണാചലത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ നടന്‍ സല്‍മാന്‍ ഖാനൊപ്പം ‘ബന്ധന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. രാവിലെ രജനിസാറിന്റെ സിനിമയിലും ഉച്ച മുതല്‍ സല്‍മാന്‍ ഖാന്റെ സിനിമയിലുമാണ് അഭിനയിക്കുന്നത്. ഒരു ദിവസം അരുണാചലത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സല്‍മാന്‍ ഖാനും ജാക്കി ഷ്റോഫും എത്തി. അവരെ കണ്ടപ്പോള്‍ ഞാന്‍…

    Read More »
  • ”പെങ്ങളുടെ കല്യാണത്തിന്റെ സദ്യപോലും ഞാന്‍ കഴിച്ചിട്ടില്ല; അത് എന്റെ ഒരു വട്ടായി എല്ലാവര്‍ക്കും തോന്നും”

    മലയാളം സിനിമകളില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ ഗോകുല്‍ സുരേഷിന് സാധിച്ചിട്ടുണ്ട്. ഗഗനചാരിയാണ് ഏറ്റവും പുതിയ ഗോകുലിന്റെ റിലീസ്. സയന്‍സ് ഫിക്ഷന്‍, കോമഡി എന്നീ കാറ്റഗറിയില്‍പ്പെടുത്താവുന്ന സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അതേസമയം ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ടുപോകുന്ന ചില രീതികളെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് വൈറലാകുന്നത്. ഗഗനചാരിയുടെ പ്രമോഷന്റെ ഭാഗമായി ഗോകുല്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. അച്ഛന്‍ സുരേഷ് ഗോപി ഗഗനചാരി കണ്ടശേഷം തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയാണ് ഗോകുല്‍ സംസാരിച്ച് തുടങ്ങുന്നത്. അച്ഛന്‍ പടം കണ്ടിരുന്നു. ഫെസ്റ്റിവല്‍ ഔട്ടാണ് കണ്ടത്. അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. ഗണേശന്‍ കലക്കിയെന്നാണ് പറഞ്ഞു. യു ആര്‍ എ ഗുഡ് ആക്ടറെന്ന് എന്നോടും അച്ഛന്‍ പറഞ്ഞു. അതുപോലെ അച്ഛന്‍ തന്നിട്ടുള്ള ഒരേയൊരു ഉപദേശം പ്രൊഡക്ഷന്‍ ഫുഡ് കഴിച്ചാല്‍ തടിവെക്കുമെന്നത് മാത്രമാണ്. ഒരു ഷോട്ടിന് എങ്ങനെ പ്രിപ്പയര്‍ ചെയ്യണം, സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചൊക്കെയാകും അച്ഛന്‍…

    Read More »
  • ”തനിച്ചുവരണം, ആരെയും ഒപ്പം കൂട്ടരുത്! പ്രമുഖ നടന്റെ ആവശ്യം അതായിരുന്നു; 18-ാം വയസില്‍ ഉണ്ടായത് മറക്കാന്‍ പറ്റാത്തത്”

    രണ്ടായിരത്തില്‍ ഹൃത്വിക് റോഷന്‍ നായകനായെത്തിയ ‘ഫിസ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയ തമിഴ് നടിയാണ് ഇഷ കോപ്പിക്കര്‍. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ടെലിവിഷന്‍ അവതാരകനും റേഡിയോ ജോക്കിയുമായ സിദ്ധാര്‍ത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തല്‍. 18ാം വയസില്‍ സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തെത്തിയ ആദ്യ നാളുകളിലാണ് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് താരം പറഞ്ഞു. ‘ഞാനിത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നതുകൊണ്ടല്ല. ഞാന്‍ സിനിമയില്‍ എത്തിയ സമയത്ത് തന്നെ മി ടൂവിനെ തുടര്‍ന്ന് നിരവധി നായികമാര്‍ ഈ മേഖല വിട്ട് പോയിരുന്നു. ഒന്നിനും വഴങ്ങിക്കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവരെല്ലാം തിരികെ പോയത്. എന്നാല്‍, ഞാനുള്‍പ്പടെ ചില നടിമാര്‍ സിനിമയില്‍ പിടിച്ചുനിന്നു. പലതും തീരുമാനിക്കുന്നത് സിനിമയില്‍ അഭിനയിക്കുന്ന നായകന്‍മാരും മറ്റ് നടന്‍മാരുമാണ്. മീ ടൂ പോലുളളവ എന്നെ സംബന്ധിച്ച് വലിയ…

    Read More »
  • ”ചിത്രീകരണത്തിനിടെ സൂപ്പര്‍താരം മോശമായി പെരുമാറി! നാണമില്ലാത്തവനെ എന്ന് വിളിച്ച് തല്ലി”

    ബോളിവുഡ് സുന്ദരി കാജോളിന്റെ അമ്മ എന്നതിലുപരി മുന്‍കാല നടിയായിരുന്നു തനൂജ. നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടി പല അഭിമുഖങ്ങളിലൂടെയും തന്റെ സിനിമാ ജീവിതത്തെ പറ്റിയും അധികമാര്‍ക്കും അറിയാത്ത ലൊക്കേഷനിലെ കഥകളുമൊക്കെ നടി വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ സൂപ്പര്‍താരം ധര്‍മേന്ദ്രയുമായി ഉണ്ടായ പ്രശ്നത്തെ കുറിച്ചും പിന്നീട് അദ്ദേഹം സ്വന്തം സഹോദരനെ പോലെ ആയതിനെ പറ്റിയും തനൂജ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുമിച്ച് അഭിനയിച്ചിരുന്ന സമയത്ത് മോശമായി പെരുമാറിയ ധര്‍മേന്ദ്രയെ താന്‍ തല്ലേണ്ടി വന്നിട്ടുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തനൂജ പറഞ്ഞത്. 1965 ലാണ് സംഭവം നടക്കുന്നത്. അന്ന് തനൂജയും ധര്‍മ്മേന്ദ്രയും നായിക, നായകന്മാരായി അഭിനയിച്ച ചിത്രമാണ് ചാന്ദ് ഔര്‍ സൂരജ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് താരങ്ങള്‍ കൂടുതല്‍ സൗഹൃഗത്തിലാവുന്നത്. അന്ന് നടന്‍ ധര്‍മേന്ദ്ര ആദ്യ ഭാര്യയായ പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു. ‘ഞങ്ങള്‍ ദുലാല്‍ ഗുഹയുടെ അടുത്ത് വെച്ചാണ് ചാന്ദ് ഔര്‍ സൂരജിന്റെ ചിത്രീകരണത്തിലായിരുന്നു. ഞാനും ധരുവും നല്ല ചങ്ങാതിമാരായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുക…

    Read More »
  • മുഹമ്മദ് ഷമിയും സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരാകുന്നു?

    ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരാകാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ. ” വാര്‍ത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാന്‍ പറഞ്ഞു. സാനിയ മിര്‍സയും മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജച്ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. നിരവധി ആരാധകര്‍ ഇവര്‍ക്ക് ആശംസ നേരുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഇവര്‍ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും വരെ പിന്നീട് കിംവദന്തികള്‍ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്. ഇന്ത്യയുടെ ഏറെ ശ്രദ്ധേയായ പ്രഫഷനല്‍ ടെന്നിസ് താരമാണ് സാനിയ മിര്‍സ. പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് അവരുടെ മുന്‍ ഭര്‍ത്താവ്. 2010 ഏപ്രിലില്‍ ഹൈദരാബാദില്‍ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. ഈ വര്‍ഷമാദ്യമാണ് ഇരുവരും വിവാഹമോചിതരായ വിവരം…

    Read More »
  • ”പി.ആര്‍ വര്‍ക്കേഴ്സിനെ വെച്ച് പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ ചേര്‍ക്കുന്നവരുണ്ട്!” മംമ്ത ഉന്നമിട്ടത് മഞ്ജുവിനെ? മലയാള സിനിമയിലെ വനിതാകൂട്ടായ്മ ‘അടിച്ചു പിരിഞ്ച്’?

    മലയാളത്തിലെ മുഴുവന്‍ അഭിനേതാക്കളെയും പ്രതിനിധീകരിച്ച് ‘അമ്മ’ എന്ന താരസംഘടനയ്ക്ക് പുറമേ ഡബ്ല്യുസിസി എന്ന വനിതാകൂട്ടായ്മയും ഉണ്ടെങ്കിലും, നടി മഞ്ജുവാര്യരുടെ നേതൃത്വത്തിലുണ്ടായിരുന്ന സൗഹൃദ കൂട്ടായ്മയായിരുന്നു, മലയാള സിനിമയിലെ സ്ത്രീ ശക്തിയുടെ ആണിക്കല്ല്. നടിയെ ആക്രമിച്ച കേസിലടക്കം ശക്തമായി ഇടപെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. സിനിമകള്‍ക്കു അപ്പുറത്തേക്ക് വളര്‍ന്ന ആത്മബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കൂട്ടായ്മയായുന്നു അത്. അത്തരമൊരു അപൂര്‍വ്വ സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് മഞ്ജു വാര്യര്‍, ഭാവന, സംയുക്ത വര്‍മ്മ, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ്, ശ്വേത മേനോന്‍ തുടങ്ങിയവര്‍. എന്നാല്‍ ഇന്ന് ആ ഗ്യാങ്ങില്‍ ഇന്ന് വിള്ളല്‍ വീണിരിക്കയാണ്. ശ്വേത മേനോന്‍ അടക്കമുള്ളവര്‍ ഇന്ന് ആ ടീമിലില്ല. ഇടയ്ക്ക് ചങ്ങാതികളുമായി ചില സ്വരചേര്‍ച്ചയില്ലായ്മകള്‍ വന്നതോടെ ആ ചങ്ങാതികൂട്ടം ഉപേക്ഷിക്കുകയായിരുന്നു ശ്വേത മേനോന്‍. എന്താണ് ആ സൗഹൃദത്തിനു സംഭവിച്ചത് എന്നതിനെ കുറിച്ച് ഈയിടെ ഒരു അഭിമുഖത്തില്‍ ശ്വേത തുറന്നടിച്ചിരുന്നു. ”കാഴ്ചപ്പാടുകള്‍ മാറിയിട്ടുണ്ട്. എനിക്ക് നേരെ വാ നേരെ പോ രീതിയാണ്. എനിക്ക് വാക്കുകള്‍ വളച്ചൊടിച്ച് സംസാരിക്കാന്‍ അറിയില്ല. അടിസ്ഥാനപരമായി,…

    Read More »
  • ”ആദ്യ വിവാഹ ബന്ധം പിരിയാന്‍ കാരണം; വിവാഹ നിശ്ചയത്തിനും അച്ഛന്‍ ചോദിച്ചതാണ്; ഞാന്‍ സെലിബ്രേഷനില്‍ ആയിരുന്നു”

    കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നടി ശ്വേത മേനോന്‍ ഇന്ന് പ്രാധാന്യം നല്‍കുന്നുണ്ട്. ശ്രീവത്സന്‍ മേനോന്‍ എന്നാണ് ശ്വേതയുടെ ഭര്‍ത്താവിന്റെ പേര്. 2011 ലായിരുന്നു വിവാഹം. ഒരു മകളുമുണ്ട്. ശ്വേതയുടെ ആദ്യ വിവാഹ ബന്ധം വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. ബോളിവുഡ് നടന്‍ ബോബി ബോന്‍സ്ലെയെയാണ് ശ്വേത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേതയിപ്പോള്‍. കാന്‍ ചാനല്‍ മീഡിയയോടാണ് പ്രതികരണം. അന്നത്തെ തന്റെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു ബോബി ബോന്‍സ്ലെയെന്ന് ശ്വേത പറയുന്നു. ആ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി. അച്ഛന്‍ വിവാഹത്തെ എതിര്‍ത്ത് പറഞ്ഞിട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു. ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കില്‍ പിന്നെയും എന്തെങ്കിലും ആലോചിക്കാമായിരുന്നു. ഇത് വേണോ അച്ഛാ ഓക്കേയല്ലേ എന്ന് ചോദിക്കാമായിരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ എന്ത് പറഞ്ഞാലും നെ?ഗറ്റീവ് ആയേ പോകൂ എന്നാണ് അച്ഛന്‍ എപ്പോഴും പറയാറ്. ഇന്ന്…

    Read More »
  • ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്, വെറുക്കുന്നവര്‍ എന്നും വെറുക്കും! അമല ഷാജിയുടെ കുറിപ്പ്

    സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സേഴ്‌സ് എന്ന ലേബലില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരും മുഖവുമാണ് അമല ഷാജിയുടേത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സേഴ്‌സില്‍ ഒരാളാണ് മലയാളിയായ അമല ഷാജി. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള അമല തിരുവനന്തപുരം സ്വദേശിനിയാണ്. നിലവില്‍ 40 ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഇരുപത്തിരണ്ടുകാരിയായ അമലയെ പിന്തുടരുന്നത്. മലയാളികളേക്കാള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും തെലുങ്കാനയിലും എല്ലാമാണ് അമലക്ക് ഫാന്‍സ് കൂടുതലെന്നതാണ് രസകരം. ഡാന്‍സ്, ലിപ് സിങ് എന്നീ കണ്ടന്റുകളുമായാണ് താരം ആരാധകരെ കയ്യിലെടുക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന ടിക്ടോക് താരമായിരുന്ന അമല ടിക്ടോക് ആപ്പിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് എത്തി സജീവമായത്. തുടക്കത്തില്‍ അമലയും സഹോദരിയും അമൃതയും ഒരുമിച്ചാണ് വീഡിയോകള്‍ ചെയ്തിരുന്നത്. ഇരുവര്‍ക്കും കൂടി ഒരു സോഷ്യല്‍മീഡിയ പേജാണ് ഉണ്ടായിരുന്നത്. പിന്നീട് ആരാധകര്‍ വര്‍ധിച്ചതോടെയാണ് ഇരുവരും സ്വന്തം പേരില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചത്. തമിഴ്, തെലുങ്ക് സിനിമാ പാട്ടുകളും ഡയലോ?ഗുകളുമാണ് അമല ഷാജി…

    Read More »
  • ”രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ അത് തന്റെ കുഞ്ഞല്ലെന്ന് സിബിന്‍ പറഞ്ഞു, കുഞ്ഞിന് വയ്യെന്ന് പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു”

    ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ആറ് വൈല്‍ഡ് കാര്‍ഡുകളാണ് പങ്കെടുത്തത്. അവരില്‍ ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയത് അഭിഷേക് മാത്രമാണ്. ആറ് വൈല്‍ഡ് കാര്‍ഡുകള്‍ ഹൗസിലേക്ക് കയറിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നത് സിബിന്‍ എന്ന മത്സരാര്‍ത്ഥിയിലായിരുന്നു. എന്നാല്‍, സഹമത്സരാര്‍ത്ഥി ജാസ്മിനുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ട സിബിന്‍ ഷോയില്‍ നിന്നും സ്വമേധയാ പിന്മാറി. വിവാഹമോചിതനാണ് സിബിന്‍. താരം ബിഗ് ബോസിന്റെ ഭാഗമായശേഷമാണ് സിബിന്റെ വ്യക്തി ജീവിതം പ്രേക്ഷകര്‍ അടുത്തറിയുന്നത്. താനും ഭാര്യയും വര്‍ഷങ്ങളായി അകന്ന് കഴിയുകയാണെന്നും തന്നോട് ഭാര്യ പണം ആവശ്യപ്പെട്ടതായും സിബിന്‍ ആരോപിച്ചിരുന്നു. സിബിന്റെ ഏക മകന്‍ ഭാര്യ ചിഞ്ചുവിന്റെ സംരക്ഷണയിലാണ്. വിവാഹത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളെ കുറിച്ചുള്ള സിബിന്റെ അഭിമുഖം വൈറലായതോടെ ചിഞ്ചുവും സിബിനെതിരെ ?ഗുരുതര ആരോപണങ്ങളുമായി എത്തി. ഓരോ അഭിമുഖങ്ങളിലും വേര്‍പിരിയാനുള്ള കാരണങ്ങള്‍ പലതാണ് സിബിന്‍ പറയുന്നതെന്നാണ് ചിഞ്ചു മഴവില്‍ കേരളത്തിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ പറയുന്നത്. ഓട്ടിസം ബാധിതനായ മകന് വയ്യാത്ത അവസ്ഥയില്‍…

    Read More »
  • സംവിധായകന്‍ ഉദ്ദേശിച്ചതൊന്ന്, ദിലീപിന്റെ നിര്‍ദ്ദേശം മറ്റൊന്ന്; ‘തിളക്ക’ത്തിന്റെ തിളക്കത്തിനു പിന്നിലെ അറിയാക്കഥ

    ദിലീപ് ചിത്രങ്ങള്‍ ഒരുകാലത്ത് ഉണ്ടാക്കിയ തരംഗം ചെറുതല്ല. ജനപ്രിയ നായകനായി ദിലീപ് അറിയപ്പെട്ടിരുന്ന കാലത്ത് വന്ന നടന്റെ ഒട്ടുമിക്ക സിനിമകളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കല്യാണരാമന്‍, മീശമാധവന്‍, തിളക്കം, സിഐഡി മൂസ, ഗ്രാമഫോണ്‍ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ഒരു നിര തന്നെ അക്കാലത്ത് പുറത്തിറങ്ങി. ദിലീപ് ചിത്രങ്ങളിലെ കോമഡി ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ താരത്തിന്റെ ഗ്രാഫ് താഴ്ന്നു. പതിവു ശൈലികളില്‍ വരുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെയായി. ഇതിനിടെ വന്ന വിവാദങ്ങള്‍ ദിലീപിനെ കാര്യമായി ബാധിച്ചു. അടുത്ത കാലത്താണ് നടന്‍ കരിയറില്‍ വീണ്ടും സജീവമായി തുടങ്ങിയത്. പക്ഷെ നടന്റെ ഒരു ഹിറ്റ് സിനിമ പുറത്തിറങ്ങിയിട്ട് ഏറെക്കാലമായി. ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്. റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലുണ്ടാകുന്ന തിരക്കഥകളില്‍ ദിലീപ് നായകനായി എത്തുമ്പോള്‍ വന്‍ വിജയമാകുന്ന ഒരു കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ഈ ഹിറ്റോ കോബോയിലുണ്ടായ ചിത്രമാണ് 2003 ല്‍ പുറത്തിറങ്ങിയ തിളക്കം. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, കാവ്യ…

    Read More »
Back to top button
error: