Breaking NewsCrimeKeralaLead NewsNEWSNewsthen SpecialSocial MediaTRENDING

‘എന്റെ കൊച്ചിനെയും കൊണ്ടുനടന്നു സെക്‌സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ല, ജയില്‍ ഡയറീസ് പുറത്തുവരും’; വന്നു കിടന്നുറങ്ങടാ എന്നു കൈയോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ പുരട്ടി മുന്‍ ഭര്‍ത്താവുണ്ടാക്കിയ കള്ളക്കഥ; പങ്കാളിക്കൊപ്പം മകനെ ക്രൂരമായി ആക്രമിച്ചെന്ന കേസില്‍ യുവതി

'ആറുവര്‍ഷം മുന്‍പ് ബന്ധം പിരിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയാണ് താന്‍. പ്രസവിച്ച ഉടനെ കൊന്നുകളയാതിരുന്നതാണ് ചെയ്ത തെറ്റെ'ന്നും കുറിപ്പില്‍ പറയുന്നു.

കൊച്ചി: പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും പ്രശ്‌നങ്ങളും കാരണം ജോലി നഷ്ടമായെന്നും മകനോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു ചെലവിന് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.

മകന്റെ വിദ്യാഭ്യാസ ചെലവിനായി പണം ആവശ്യപ്പെട്ടപ്പോള്‍ മുന്‍ഭര്‍ത്താവ് നിഷേധിച്ചെന്നും ഇതോടെ കുട്ടിയുടെ സമ്മതത്തോടെ കഴിഞ്ഞ ഏപ്രിലില്‍ താന്‍ കേസ് കൊടുത്തുവെന്നും നിലവിലെ സംഭവങ്ങള്‍ വൈരാഗ്യം തീര്‍ത്തതാണെന്നും കുറിപ്പില്‍ പറയുന്നു. ചെലവിന് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും സര്‍ജറി കഴിഞ്ഞ്, മെഡിക്കല്‍ ലീവില്‍ വിശ്രമിക്കുമ്പോള്‍ കാമുകന്റെ കൂടെ കിടന്ന് കൊച്ചിനെ മാന്തേണ്ട കാര്യമില്ലെന്നും എഴുത്തിലുണ്ട്. എറണാകുളം പോലെയൊരു നഗരത്തില്‍ പണം കൊടുത്താല്‍ പോയി എന്‍ജോയ് ചെയ്യാന്‍ നിരവധി സ്ഥലങ്ങളുണ്ടെന്നും കൊച്ചിനെയും കൊണ്ട് നടന്ന് സെക്‌സ് ആസ്വദിക്കേണ്ട ഗതികേടില്ലെന്നും അവര്‍ പറയുന്നു.

Signature-ad

‘ആറുവര്‍ഷം മുന്‍പ് ബന്ധം പിരിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് തനിച്ച് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീയാണ് താന്‍. പ്രസവിച്ച ഉടനെ കൊന്നുകളയാതിരുന്നതാണ് ചെയ്ത തെറ്റെ’ന്നും കുറിപ്പില്‍ പറയുന്നു. കൗമാരക്കാരനായ മകന് പെരുമാറ്റ വൈകല്യമുണ്ടെന്നും ഇത് ചികില്‍സിക്കാനും കൗണ്‍സിലിങ് നല്‍കാനും താന്‍ കൊണ്ടുപോയിരുന്നുവെന്നും അവര്‍ കുറിച്ചു. അമ്മയോട് മകന് ഒബ്‌സഷന്‍ ആണെന്നാണ് അവര്‍ പറഞ്ഞതെന്നും കുട്ടി പ്രശ്‌നമുണ്ടായിക്കിയപ്പോള്‍ ഒരിക്കല്‍ പൊലീസുകാര്‍ വന്നാണ് അനുനയിപ്പിച്ചതെന്നും വിശദീകരിക്കുന്നുണ്ട്.

 

സര്‍വം സഹയായ അമ്മയുടെ റോളില്‍ ഒതുങ്ങിക്കൂടാന്‍ താല്‍പര്യമില്ലെന്നും അതിജീവിതയാണെന്നും മുന്‍ഭര്‍ത്താവിന്റെയും യൂട്യൂബര്‍മാരുടെയും വിനോദങ്ങള്‍ അതിജീവിച്ച തന്നെ തോല്‍പ്പിക്കാനാവില്ലെന്നും അനുപമ പറയുന്നു. സുഹൃത്തുക്കളാണ് ആശുപത്രിവാസക്കാലത്തും മോശം സമയങ്ങളിലും ഒപ്പം നിന്നിട്ടുള്ളതെന്നും വീട്ടിലെ ഒരുമുറി തന്നെ അവര്‍ക്കായുള്ളതാണെന്നും യുവതി വ്യക്തമാക്കുന്നു.

നവംബര്‍ 15നാണ് പന്ത്രണ്ടുവയസുകാരനായ മകനെ മര്‍ദിച്ചെന്ന പരാതിയില്‍ സിവില്‍ സപ്ലൈസ് ജീവനക്കാരിയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ആണ്‍സുഹൃത്തിനൊപ്പം കഴിയുന്നതിനെ എതിര്‍ത്തതോടെയാണ് ഏഴാംക്ലാസുകാരനെ മര്‍ദിച്ചതെന്നായിരുന്നു കേസ്. അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയ ശേഷം തന്നെ മര്‍ദിച്ചെന്നാണ് ഏഴാം ക്ലാസുകാരന്‍ മൊഴി നല്‍കിയിരുന്നത്.

 

പോസ്റ്റിന്റെ പൂര്‍ണരൂപം

 

ആറു വർഷങ്ങൾ ക്ക് മുൻപ് സീതയോട് അഗ്നി ശുദ്ധി വരുത്തി വരാൻ പറഞ്ഞു ശ്രീരാമൻ… പോയി പണി നോക്കെടാ പുല്ലേ ന്നും പറഞ്ഞു ചെക്കനെയും കൈയിൽ എടുത്തു ഇറങ്ങി.. ഒരു ഭൂമി പിളർന്നും താഴേക്ക് പോയില്ല. ജീവിക്കാൻ തീരുമാനിച്ചു കോടതിയിൽ”കുട്ടിയെ എനിക്ക് വേണ്ട,നീയെടുത്തോ!” എന്ന രാജകല്പനയും.  പിന്നീട് ഞാൻ ചെയ്തതെല്ലാം തെറ്റാണു. ഞാൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. എന്റെ സ്വാർത്ഥത ആണ് ഇങ്ങനൊക്കെ വരുത്തി വച്ചതു… പൊതു സമൂഹത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു..പ്രസവിച്ച ഉടനെ കൊന്നു കളയണമായിരുന്നു. ജോലി ഇല്ലാത്ത ഭർത്താവിനെയും ഇച്ചിരി പോന്ന മകനെയും സംരക്ഷിക്കാൻ ജോലിക്ക് പോകരുതായിരുന്നു. അങ്ങ് കളഞ്ഞിട്ട് പോകണമായിരുന്നു. . ആറു വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിക്കുമ്പോൾ കോടതിയിൽ കൊച്ചിനെ വേണ്ട എന്നുപറഞ്ഞ ആ നന്മ മരത്തിനു കൊച്ചിനെ അങ്ങ് കൊടുത്തേക്കണമായിരുന്നു.. ആറു വർഷം യാതൊരു ജീവനാംശവും ചിലവും വാങ്ങാതെ കൊച്ചിനെ നോക്കാൻ പാടില്ലായിരുന്നു.. കഴിഞ്ഞ രണ്ടുവർഷം നന്മ മരത്തെ date ചെയ്ത കാമുകി എന്റെ അടുത്തു വന്നു “എട്ടു വർഷം എങ്ങനെ സഹിച്ചു?”എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് മിണ്ടാതെ നിക്കാൻ പാടില്ലായിരുന്നു
———————————
.
ഈ കഴിഞ്ഞ ഏപ്രിലിൽ വേറെ ഒരുത്തിയെ അയാൾ കല്യാണം കഴിച്ചപ്പോൾ, ഡിവോഴ്സ് ആയ കാരണം അന്വേഷിച്ചു വന്ന പെണ്ണു വീട്ടുകാരുടെ അടുത്തു ചെറുക്കന്റെ നല്ല നടത്തം ശെരിക്കങ്ങു ബോധിപ്പിക്കണമായിരുന്നു… പറഞ്ഞില്ല.. ജീവിക്കട്ടെ വച്ചു..
ഏപ്രിൽ ൽ കല്യാണം കഴിഞ്ഞിട്ട് ഒരു തവണ പോലും കൊച്ചിനെ കൊണ്ടുപോകാൻ തയ്യാറാകാത്ത നന്മ മരത്തിന്റെ കാക്കനാട് ഉള്ള flat ലേക്ക് കൊച്ചിനെ ഊബർ കേറ്റി വിടണമായിരുന്നു.. Principal,ക്ലാസ് ടീച്ചർ sports സർ, flat ന്റെ സെക്യൂരിറ്റി, വഴിയിലൂടെ യാത്ര ചെയ്യുന്ന ആളുകൾ ഇവരൊക്കെ തുടരെ വിളിച്ചു മകന്റെ കുറ്റം പറഞ്ഞപ്പോൾ ഒക്കെ കൊടുത്തു വിടണമായിരുന്നു… അതെങ്ങനാ, കൊണ്ട് പോണ്ടെ… Teenage ലേക്ക് കടക്കുമ്പോൾ ഉള്ള സൈക്കോളജിക്കൽ ഇഷ്യൂസ് കാണിക്കാൻ തേവരയിൽ ഉള്ള ക്ലിനിക്കിൽ ൽ കൊണ്ടുപോയപ്പോൾ, psychologist പറഞ്ഞ കാര്യമുണ്ട് “ഇവന് അമ്മയോട് ഒബ്സെഷൻ ആണ്. അമ്മയുടെ male പാർട്ണർ ആണ് ഇവന്റെ പ്രശ്നം എന്ന്. കൗൺസിലിങ് അവസാനിപ്പിച്ചു അത്രയേറെ പ്രണയം ഉണ്ടായിരുന്ന പാർട്ണർനെ അങ്ങ് പറഞ്ഞു വിട്ടു. ചെയ്യരുതായിരുന്നു!!
——————–
ചെക്കനെ നന്മ മരത്തിനു കൊടുത്തു വിട്ടിട്ട് അങ്ങ് സുഗമായി കല്യാണം കഴിച്ചു ജീവിക്കണമായിരുന്നു..ഒരു ഡേ കെയർ ലും വിടാതെ, ഓഫീസിലും കാണുന്ന സ്ഥലങ്ങളിലും ഒന്നും കൊണ്ട് നടക്കാൻ പാടില്ലായിരുന്നു… സിവിൽ supplies ൽ ഞങ്ങൾ വിക്രമാദിത്യനും വേതാളവും ആയിരുന്നു.. ഫോൺ വേണമെന്ന് പറഞ്ഞു രാത്രി 3മണിക്കൊക്കെ ഒരു സൈക്കോയെ പോലെ വീടിനകത്തു അലഞ്ഞു നടന്നു ഗ്ലാസ്‌ ഒക്കെ എറിഞ്ഞു പൊട്ടിച്ച മകനെ അപ്പൊത്തന്നെ elamakkara പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമായിരുന്നു..
(ഒരിക്കൽ 2024ൽ ചെയ്തിട്ടുണ്ട്. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സർ നു ഓർമ കാണും. അശോക റോഡിൽ ഉള്ള ഒരു വീട്ടിൽ രാത്രി കേറി വന്നു അനുനയിപ്പിച്ചു ഒരു കുട്ടിയെ ശാന്തം ആക്കിയത്!..
—————————
അയൽവാസികൾക്കും ഓർമ ഉണ്ടാവും…. അത് ഈ കഴിഞ്ഞ nov 13നു ചെയ്തിരുന്നേൽ നിങ്ങൾ ആഘോഷിച്ച ന്യൂസ്‌ ഉണ്ടാവില്ലായിരുന്നു… 2024 ജനുവരി മാസം laminectomy ചെയ്തു കിടക്കുന്ന എന്നെയും എന്റെ പാർട്ണർ നെയും ഒരു മുറിയിൽ പൂട്ടിയിട്ട്, അപ്പുറത്തെ മുറിയിൽ എന്റെ അച്ഛനെയും അമ്മയേം പൂട്ടി ഇട്ട് ഹാളിൽ സൈക്കോയെ പോലെ ചെക്കൻ ഇരുന്നപ്പോൾ, കതക് പൊളിച്ചു ആണ് പുറത്തു വന്നത്. അന്ന് juvenile ഹോമിൽ ഏല്പിച്ചിരുന്നെങ്കിൽ juvenile ജസ്റ്റിസ്‌ ആക്ട് charge ചെയ്തു ഇപ്പോ എനിക്ക് ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു… ചെയ്തില്ല ഇതൊന്നും.സമൂഹം ചാർത്തി തന്ന അമ്മ എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു കുലസ്ത്രീ കളിച്ചു നടന്നു… പാടില്ലായിരുന്നു. അമ്മ ആരോട് മിണ്ടണം ആരുടെ കൂടെ കിടക്കണം എന്ന് തീരുമാനിക്കാൻ മാത്രം വളർന്നു teenage ബോയ്…
——————
ഐഫോൺ വാങ്ങി കൊടുത്തില്ലെങ്കിൽ അമ്മയെ ജയിലിൽ കേറ്റാൻ തക്ക പ്ലാനും വർക്ഔട് ചെയ്യാൻ വളർന്നു മിടുക്കൻ ♥️
കൂടെ കാമുകൻ ഉണ്ടായിരുന്നെന്നും.. എങ്കിൽ കിടക്കട്ടെ അവനും ഒരു കുതിരപ്പവൻ എന്ന് എക്സ് നന്മ മരം….
എടൊ എടൊ നന്മമരം എക്സെ , “വന്നു കിടന്നുറങ്ങടാ എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു കൈ ഓങ്ങിയപ്പോൾ നഖം കൊണ്ട് പൊറിയ പാടിൽ രണ്ടു ദിവസം കഴിഞ്ഞു ചെക്കനെ കൊണ്ടുപോയി calamine ലോഷൻ വാരിത്തേച്ചു സ്ക്രിപ്റ്റ് എഴുതി ഷൂട്ട്‌ ചെയ്യാൻ കാണിച്ച ആ ബുദ്ധി ഇനി ആന പിടിച്ചാലും തിരിച്ചു കിട്ടില്ല…
വളർത്തിക്കോ.. നന്നായി വളർത്തിക്കോ.. ഇനി അച്ഛന്റെ അടുത്താണ് വളർത്തേണ്ടത്. അമ്മേടെ റോൾ കഴിഞ്ഞു. അമ്മയെ ജയിലിൽ കേറ്റിയ മോൻ അച്ഛനെ വൈകാതെ സെൻട്രൽ ജയിലിൽ കേറ്റും…. ഇപ്പോഴത്തെ വൈഫ്‌ നു ഒരു ചെറിയ മോൻ അല്ലെ ഉള്ളത്??
Nb :എന്റെ വീട് അപ്പൂന്റേം നല്ല സിനിമ ആണ്ഒ രു teenage കാരന്റെ ചെയ്തികളെല്ലാം മറച്ചു വച്ചു സർവം സഹയായ അമ്മയുടെ ആ ഭാരിച്ച റോൾ അഭിനയിച്ചു തകർക്കാൻ ഇനി എനിക്ക് മനസ്സില്ല അച്ചോ… അതിജീവിത ആണ് അച്ചോ.. അപ്പന്റെയും മകന്റെയും യൂട്യൂബർ മാരുടെയും വിനോദങ്ങൾ അതിജീവിച്ച.. അതിജീവിത
♥️
———————–
കൊല്ലാം, തോൽപ്പിക്കാൻ ആവില്ല. ജയിൽ ഡയറീസ്.. അനുഭവ കുറിപ്പുകൾ ഉടനെ സ്റ്റാർട്ട്‌ ചെയ്യും..താങ്ങാൻ പറ്റാത്തവരും കൂടെ നിന്ന് താങ്ങിയവരും unfollow അമർത്തി ബ്ലോക്ക്‌ അടിച്ചു വീട്ടിലിരിക്കുക…കൂടെ നിന്നവർക്ക്, എല്ലാം മനസ്സിലാക്കി കൈത്താങ് തന്നവർക്ക്, എന്റെ പ്രിയ കൂട്ടുകാരെ…എന്റെ ശുക്രിയ ♥️ നിങ്ങൾ ഓരോരുത്തരും വാശിക്ക് എടുത്തു ഇട്ടു അര്മാന്ദിച്ച റീൽസും ഫോട്ടോയ്ക്കും ഒക്കെ courtesy മകൻ ആണ്… അവന്റെ എഡിറ്റിങ് സ്കിൽ ആണ്… അത്രേം കഴുവേറി ആയി അവനെ വളർത്താൻ പാടില്ലായിരുന്നു…♥️ ഉപദേശിക്കുന്നവർ ഒക്കെ അവനു ശത്രുക്കൾ ആയിരുന്നു. ആറു വർഷം ആയി തനിച്ചു ജീവിക്കുന്ന ഒരു അമ്മയ്ക്കും മകനും പിന്നെ ഉപദേശം നൽകാൻ ആരുണ്ടാകുമെന്ന??
അമ്മയുടെ ഫ്രണ്ട്‌സ് തന്നെ. ഫ്രണ്ട്‌സ് ന്റെ കാര്യത്തിൽ ഞാൻ ധനിക ആണ്. എന്നെ താങ്ങി നിർത്തുന്നത് അവരൊക്കെ ആണ്.
———————
അവരിൽ പലരും വീട്ടിൽ വന്നു പോകാരും നിക്കാറും ഉണ്ട്. ഒരു റൂം എപ്പോഴും എപ്പോഴും ഗസ്റ്റ് നു ഉള്ളതാണ്. അവനും ആളുകൾ ഉള്ളത് ഇഷ്ടമാണ്. പക്ഷെ ഇവരൊന്നും ഉപദേശിചൂടാ!!!
ഇൻസ്റ്റാഗ്രാമിൽ വേണ്ടാത്ത ഏതൊക്കെയാ പോൺ സ്റ്റാർസ് ne ഒക്കെ ഫോളോ ചെയ്യുകയും, adults ഒൺലി റീലുകൾക്ക് love ഇട്ടു കൊടുക്കുകയും ചെയ്യുന്നത് കണ്ട അമ്മയുടെ ആൺ സുഹൃത്ത് വഴക്ക് പറഞ്ഞു. പബ്ജി കളിക്കാൻ ഫോൺ കൊടുക്കില്ലെന്നു പറഞ്ഞു.
Teenage കാരൻ ആണെന്നും, വൈരാഗ്യ ബുദ്ധി ഉണ്ടാകുമെന്നും ഓർക്കണമായിരുന്നു. വർഷങ്ങൾക്ക് ശേഷം കിട്ടിയ അവസരം നന്മ മരം മുതലെടുത്തു.
(ചെക്കന് ഓൺലൈൻ ട്യൂഷൻ കൊടുക്കാൻ 5000രൂപ വേണമെന്ന് കണ്ടപ്പോൾ, പുതിയ കല്യാണം കഴിച്ചതോടെ ഇവന് കിട്ടാനുള്ള പോക്കറ്റ് money പോലും അയാൾ deny ചെയ്യാൻ തുടങ്ങിയപ്പോൾ അവന്റെ സമ്മതത്തോടെ ഞാൻ ഒരു കേസ് ഫയൽ ചെയ്തു ഈ കഴിഞ്ഞ ഏപ്രിലിൽ… ആറുവർഷങ്ങൾക്ക് ശേഷം കൊച്ചിന്റെ അവകാശത്തിന് വേണ്ടി ഞാൻ ചിലവിനു ചോദിച്ചു…
————————————–
എടൊ നന്മ മരമേ പൈസ തരാൻ കഴിയില്ലെങ്കിൽ കൊണ്ടുപോയി വളർത്തിയ പോരായിരുന്നോ… അതിനു calamine ലോഷൻ വാരി നെഞ്ചത്ത് കമത്തണമായിരുന്നോ??
എന്റെ കൂടെ ഉണ്ടായിരുന്ന ആൺ സുഹൃത്ത് ആണല്ലോ ട്യൂബർ മാരെ നിങ്ങടെ പ്രശ്നം. ഞാനും എന്റെ parentsum മകനും ഉള്ള വീട്ടിൽ ഒരു ചെറിയ ആൺ സുഹൃത്തിനെ നിർത്തിയാൽ നിങ്ങക്ക് എന്താണ് പ്രശ്നം? അമ്മേടെ അനിയത്തീടെ മോൻ എന്ന് പറഞ്ഞെ അമ്മ പോലും എല്ലാരേയും അവനെ പരിചയപ്പെടുത്തിയിട്ടുള്ളു. Aug മാസം നടന്ന ചെറിയച്ഛന്റെ മകളുടെ കല്യാണത്തിന് ഈ പറഞ്ഞ ആൺ സുഹൃത്ത്‌ എന്റെ കുടുംബത്തോടൊപ്പം ആണ് ഉണ്ടായിരുന്നത് കൂടെ നിന്നത്.  സെപ്റ്റംബർ മാസം ഒരു മേജർ സർജറി കഴിഞ്ഞു എറണാകുളം മെഡിക്കൽ സെന്ററിൽ കിടന്നപ്പോൾ മാറി മാറി നിന്ന് എന്നെ നോക്കിയ ബൈസ്റ്റാൻഡേഴ്സ് എന്റെ ആൺ സുഹൃത്തുക്കൾ ആണ്. പകൽ മുഴുവൻ parentsum, മോന് സ്കൂളിൽ പോകേണ്ടത് കൊണ്ട് രാത്രി ഇവരെയൊക്കെ തന്നെയാണ് എന്റെ അമ്മ ഏല്പിച്ചു പോയത്. അന്നൊന്നും എന്റെ കട്ടിലിന്റെ അടിയിൽ ആരാണ് ഉള്ളതെന്ന് നോക്കാൻ ഒരു ട്യൂബർ മാരെയും കണ്ടില്ല..
——————————–
കഴിഞ്ഞ sept 27മുതൽ മെഡിക്കൽ ലീവിലാണ്. ഓണാഘോഷത്തിന് ഓഫീസിൽ 20മിനിറ്റ് നിർത്താതെ ഡാൻസ് ചെയ്ത എന്നെ എല്ലാവർക്കും ഓർമ കാണും… നേരെ പോയത് ഹോസ്പിറ്റലിൽ ലേക്കാണ്. പിറ്റേ ദിവസം സർജറി യും ഏഴു ദിവസം ഹോസ്പിറ്റലിൽ ലും കിടന്നു മെഡിക്കൽ ലീവ് ഓഫീസർ സാങ്ക്ഷൻ ചെയ്തു ട്രീറ്റ്മെന്റ് ൽ ഇരിക്കുന്ന സമയത്തു തന്നെ കാമുകന്റെ കൂടെ കിടന്നു കൊച്ചിനെ മാന്തണം??? റസ്റ്റ്‌ ൽ ഇരിക്കുന്ന എന്നെ ആണ് ജയിലിൽ കൊണ്ട് ഇട്ടതു. അതുകൊണ്ട് നന്നായി റസ്റ്റ്‌ എടുക്കാൻ പറ്റി.. താങ്ക്യു കാക്കനാട് വനിതാ സബ്ജയിൽ. കിടിലൻ അന്തരീക്ഷം. നല്ല റൂം മേറ്റ്സ്.സഹകരണ മനോഭാവം ഉള്ള staffs. വൃത്തിയുടെ കാര്യം പറയേം വേണ്ട. നല്ല പൂന്തോട്ടം and ആമ്പൽ കുളം. ഞാൻ 4.5കൊടുക്കും റിവ്യൂ ♥️ എറണാകുളം എന്ന് പറയുന്ന സിറ്റി യിൽ എന്തും നടക്കും മിസ്റ്റർ നന്മ മരം. കൊച്ചിനെ ഇടയിൽ കിടത്തിയിട്ട് വേണ്ട എനിക്ക് ഉണ്ടാക്കാൻ. ഹോളിഡേ inn ഉണ്ട്, crown plaza ഉണ്ട്, താജ് ഉണ്ട്, gokulam ഉണ്ട്, എന്തിനു!! 17000രൂപ കൊടുത്തു ഹയാത്തിൽ കാമുകനെയും കൊണ്ട് പോയാൽ പോയ കിടിലൻ time എൻജോയ് ചെയ്യാം… അപ്പോഴാണ്!!
——————————–
കൊച്ചിനേം കൊണ്ട് നടന്നു സെക്സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ലെടോ ശ്രീരാമ ♥️
കല്യാണം കഴിഞ്ഞിട്ട് ആറുമാസം അല്ലെ ആയുള്ളൂ, ഇപ്പോ ചെക്കൻ വന്നിട്ടുണ്ടല്ലോ. നടുക്ക് തന്നെ കിടത്തണം. അവനു കയ്യിൽ തലവച്ചു കെട്ടിപ്പിടിച്ചു കിടക്കാതെ ഉറക്കം വരില്ല… അന്യ സ്ത്രീയാണ് അപ്പുറത്ത് കിടക്കുന്നതു… എനിക്ക് എന്തായാലും പോക്സോ കിട്ടിയില്ല
ഒരു പത്തു പേരെ ഇരുത്തി പത്ര സമ്മേളനം നടത്തി എന്റെ നിരപരാദിത്തം തെളിയിക്കാൻ എനിക്ക് പറ്റും. പക്ഷെ വേണ്ട.. കാരണം അപ്പുറത്തുള്ളത് എന്റെ മകൻ ആണ്…♥️.. അവിടെന്നു ഇനി അടുത്ത അക്രമം കാണിച്ചു ഓടിവരാൻ അവനു ഞാനെ ഉള്ളു…
കടക്കൽ കേസ് നിങ്ങൾക്കൊക്കെ ഓർമ കാണും. അമ്മ മകനെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആ കേസ്…. ആ കേസ് ഡയറി നിങ്ങൾ ഒന്ന് വായിച്ചു പഠിക്കണം. അതിന്റെ വിധി എന്തായെന്നും ♥️ ഇനി single പേരെന്റ്സ് നോടാണ്. അച്ഛൻ ആയിക്കോട്ടെ അമ്മ ആയിക്കോട്ടെ.  അപ്പുറത്ത് നിൽക്കുന്ന കക്ഷി കൊച്ചിനെ വേണ്ട എന്ന് കോടതിയിൽ പറഞ്ഞാലും ആഴ്ച്ചയിൽ ഒരു ദിവസം നിർബന്ധിച്ചു ഊബർ കേറ്റി വിടണം. കാരണം ഒറ്റക്ക് ഒരു കുട്ടി ഉണ്ടാവില്ലല്ലോ കല്യാണം കഴിക്കുവാണേൽ.
————————————-
ആരാണോ നോക്കുന്നത് എപ്പോഴും അവൈലബിൾ ആവുന്നത്.. അവരെ കുട്ടിക്ക് വില ഉണ്ടാവില്ല.. അക്കരെ പച്ച ആയിരിക്കും..നമ്മൾ മോശം ആയിരിക്കും… So വിട്ടേക്കുക..
എന്റെ അനിയത്തീടെ റോൾ വെറും ഒരു phone call ന്റെ ആണെന്ന് ആണ് അവൾ പോലീസ് നുകമതി കൊടുത്തേക്കുന്ന മൊഴി. അവൾ അവനെ കാണാൻ വീട്ടിൽ വൈകിട്ട് വന്ന സമയത്ത് അവളുടെ ഫോണിൽ നിന്ന് ഇവൻ നന്മ മരത്തെ വിളിച്ചു….അവനെ ഞാൻ ഒന്നിനും restrict ചെയ്തിട്ടില്ല.. അവനു എപ്പോ വേണേലും അവന്റെ ജനറ്റിക് തന്തയെ വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.. വൈകുന്നേരങ്ങളിലെ ഷാർജ ഷേക്ക്‌ ബന്ധം പുതുക്കാൻ വന്ന നന്മ മരം ഷേക്ക്‌ നു പകരം calamine ലോഷൻ ആണ് കൊടുത്തെതെന്ന് തോന്നുന്നു..
———————–
ഇതേപോലെ രണ്ട് വർഷം മുന്നേ പരീക്ഷക്ക് തോറ്റതിന് ഞാൻ അടിച്ചപ്പോ ചെക്കൻ ഒന്നു ഓടി പ്പോയർന്നു…. കുറെ ഞാൻ വിഷമിച്ചു.. സ്കൂളിൽ പോയി എന്നും കാവലിരുന്നു… മിസ്സുമാരെ വിളിച്ചു കരഞ്ഞു… ഒത്തിരി ഫ്രണ്ട്‌സ് അന്ന് എനിക്ക് കൂട്ടിരുന്നു…. അന്നാണ് ഗയ്‌സ്, പോട്ട് പുല്ല് എന്നു പറഞ്ഞു ഞാൻ തായ്‌ലൻഡ് പോയത്…. പോയി തിരിച്ചു വന്നപ്പോഴേക്കും ദേ ചെക്കൻ ഓടി വന്നേക്കുന്നു…. അന്നതു വാർത്ത ആയില്ല വർത്തമാനം ആയില്ല. Bcz അന്ന് ഞാൻ സെലിബ്രിറ്റി ആയിരുന്നില്ലല്ലോ …എബിസി യിൽ പോയി തുടങ്ങീട്ട് ഒന്നര വർഷം അല്ലെ ആയുള്ളൂ… എനിക്കിഷ്ടാണ്.. പാഷൻ ആണ്.. അവധി ദിവസങ്ങളിൽ ചെയ്യുന്ന പണിയാണ്… പൈസ വാങ്ങാതെ ആത്മാർഥമായി ചെയ്യുന്ന ഇഷ്ട കാര്യമാണ് podcast♥️
——————————-
ഇത്തവണ ഈ ചെക്കൻ തിരിച്ചു ഓടി വരുമ്പോ നിന്നെ നിന്റെ ഉ tube മാമന്മാർ നോക്കിക്കോളും… എടാ മോനെ നിന്നേം എന്നേം വച്ചു മാമന്മാർ ലക്ഷങ്ങൾ ഉണ്ടാക്കി അഞ്ചു ദിവസം.. അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടേൽ അതിൽ നിന്ന് കുറച്ചു ക്യാഷ് എടുത്തു എന്റെ മോന് ചിലവിനു കൊടുക്കണം ..കാരണം എന്റെ ജോലി പോയി.. എനിക്ക് നോക്കാൻ ഉള്ള ആവതില്ലല്ലോ…
—————————
“ഓപ്പറേഷൻ ജാവ” സിനിമയിൽ ഒരു ഡയലോgue ഉണ്ട്…. “അഖിലിഷേട്ടൻ ആണൊ?
അതെ, അഖിലിഷേട്ടൻ ആണ് ” അതുപോലെ “സംഘി ആണൊ” അതെ, സംഘി ആണ് ….
സംഘി ആയതുകൊണ്ട് രണ്ട് ചവിട്ട് കൂടുതൽ കിട്ടി ♥️… Thenks എത്ര നല്ല മരം ആണേലും, പുരക്ക് മീതെ ആണൊ?? കടക്കൽ വെട്ടിയേക്കുക.. നന്ദി നമസ്കാരം ♥️
———————
മാൻ കൂട്ടത്തിന് പിന്നാലെ ഓടുമ്പോൾ എന്റെ കേസ് മുക്കിക്കളയല്ലേ എന്റെ ട്യൂബർ മാരെ.. ലൈവ് ആയിട്ട് നിർത്തണം plsss….സാരീ ഉടുത്തു ഉടനെ തന്നെ ഒരു ഫോട്ടോ ഷൂട്ട്‌ ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട്… ഇട്ട ഫോട്ടോ തന്നെ വീണ്ടും നിങ്ങൾ എടുത്തു ഉപയോഗിച്ച് മടുക്കണ്ടല്ലോ…ക്ഷമയോടെ കാത്തിരിക്കൂ ♥️ തത്കാലം നിങ്ങളുടെ കയ്യിൽ കിട്ടാത്തയൊരു ഫോട്ടോ post ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: