Social Media
-
July 5, 2024
സുന്ദരസുരഭിലമായ വിവാഹജീവിതം വേണം; അനുയോജ്യനായ വരനെ കണ്ടെത്താന് സഹായം തേടി മാദകറാണി
വിവാഹം കഴിക്കാന് താല്പ്പര്യമുണ്ടെന്നും അനുയോജ്യനായ വരനെ കണ്ടെത്തി നല്കണമെന്നും സാമൂഹിക മാധ്യമങ്ങളിലെ തന്റെ ഫോളോവേഴ്സിനോട് അഭ്യര്ത്ഥിച്ച് കുവൈത്തി ഗായികയും നടിയുമാ ഷംസ് അല്കുവൈതിയ്യ. ഇന്സ്റ്റാഗ്രാം, സ്നാപ് ചാറ്റ്, എക്സ് പ്ലാറ്റ്ഫോമുകളിലെ ഫോളോവേഴ്സിനോടാണ് തനിക്ക് വരനെ കണ്ടെത്തി നല്കണമെന്ന് ഷംസ് അഭ്യര്ത്ഥിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. വിവാഹിതയായി സ്വസ്ഥവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കാന് ആഗ്രഹിക്കുന്നതായും ഷംസ് അല്കുവൈതിയ്യ അറിയിച്ചു. ഷംസ് ബന്ദര് നായിഫ് അല്അസ്ലമിയാണ് ഷംസ് അല്കുവൈതിയ്യ എന്ന പേരില് പ്രശസ്തയായത്. 1980 ഏപ്രില് 28 ന് സൗദി പിതാവിനും കുവൈത്തി മാതാവിനും ജനിച്ച ഷംസിന് രണ്ടാം വയസ്സില് പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് മാതാവ് കുവൈത്തി പൗരനെ വിവാഹം കഴിച്ചു. മാതാവിനും രണ്ടാനച്ഛനുമൊപ്പം കുവൈത്തില് വളര്ന്ന ഷംസ് 2015 ല് സൗദി, കുവൈത്ത് പൗരത്വങ്ങള് ഒഴിവാക്കിയതായി അറിയിച്ചിരുന്നു. നിലവില് സെന്റ് കിറ്റ്സ് ആന്ഡ് നെവിസ് രാജ്യത്തെ പൗരത്വമാണ് ഷംസിനുള്ളത്.
Read More » -
July 5, 2024
മീനാക്ഷി ദിലീപിന് ശേഷം സെലിന് ജോസഫ്; ആരും തെറ്റിദ്ധരിക്കേണ്ട അത് പ്രണയമല്ല എന്ന് വ്യക്തമാക്കി മാധവ് സുരേഷ്
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നടി സെലിനൊപ്പമുള്ള ഏതാനും ഫോട്ടോകളും, മനോഹരമായ, നീണ്ട ഒരു അടിക്കുറിപ്പുമായി സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷ് ഇന്സ്റ്റഗ്രാമില് എത്തിയത്. സെലിന് ജോസഫിന് പിറന്നാള് ആശംസകള് അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാല് ഒരു പ്രണയിനിയെ കുറിച്ച് പോലും ഇത്രമനോഹരമായി വര്ണിക്കാന് കഴിയാത്ത വിധം, സെലിന് തന്റെ ജീവിതത്തില് എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് പോസ്റ്റില് താരപുത്രന് വ്യക്തമാക്കുന്നുണ്ട്. ”എന്റെ ജീവിതത്തില് ഏറ്റവും പ്രധാനപ്പെട്ട ആളെ ആഘോഷിക്കാന് ഇന്ന് ഞാന് ആഗ്രഹിക്കുന്നു. ഇവളാണ് എന്റെ ലോകം. പ്രതിസന്ധികളിലൂടെ പോകുകയായിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന, ഒരു പാറപോലെ ശക്തമായി എനിക്കൊപ്പം നിന്നവള്. ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ കുറവുകളും മനസ്സിലാക്കി, അത് പരിഹരിച്ച് ഞാന് മുന്നോട്ട് പോകുന്നുണ്ട് എന്ന് അവള് ഉറപ്പു വരുത്തും. അവളുടെ ചിരി എന്റെ ദിവസങ്ങളെ വെളിച്ചമുള്ളതാക്കുന്നു, അവളുടെ ശബ്ദം എന്റെ കാതുകള്ക്ക് ഇമ്പമുള്ളതാണ്. അവളുടെ സാന്നിധ്യം എനിക്ക് ഏറ്റവും വലിയ ഊര്ജം നല്കുന്നു” – എന്നൊക്കെ പറഞ്ഞുകൊണ്ടാണ്…
Read More » -
July 4, 2024
”ഈ കരച്ചിലും അവിഹിതവും ആണോ ആളുകള് കാണേണ്ടത്? സീരിയലുകള് കാണിക്കുന്നത് കുറച്ച് ഓവറാണ്”
സീരിയലിലൂടെ വന്ന് സിനിമയിലെത്തിയ താരമാണ് നീരജ ദാസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില് തിളങ്ങിയ നീരജ പക്ഷേ സീരിയലുകളില് ശക്തയായ വില്ലന് വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. മോഡലിം?ഗും അഭിനയവുമായി മുന്നോട്ട് പോവുന്ന നീരജയുടെ പുതിയ റിലീസ് ധ്യാന് ശ്രീനിവാസന് നായകനാവുന്ന പാര്ട്ട്നേഴ്സ് എന്ന ചിത്രമാണ്. അഭിനയ ജീവിതത്തെ കുറിച്ച് വെര്ച്വല് മീഡിയ എന്റര്ടൈന്മെന്റസ് ചാനലിലൂടെ നീരജ സംസാരിക്കുന്നു. ‘അഭിനയം എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. പഠനത്തിനേക്കാളുപരി പാട്ട്, ഡാന്സ് തുടങ്ങിയ കലാ പരിപാടികളില് പങ്കെടുക്കുന്നതിലായിരുന്നു കൂടുതല് ശ്രദ്ധയുണ്ടായിരുന്നത്. അങ്ങനെയാണ് പിന്നീട് കൈരളി വി ചാനലില് ആങ്കറായി തുടങ്ങിയത്. അമ്മയായിരുന്നു എല്ലാത്തിനും സപ്പോര്ട്ട്. ശേഷം മഴവില് മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അതൊരു നെഗറ്റീവ് വേഷമായിരുന്നു.’ നീരജ പറഞ്ഞു. ‘സീരിയലില് പല തരത്തിലുള്ള ചവിട്ട് താഴ്ത്തലുകള് ഉണ്ടായിട്ടുണ്ട്. പ്രൊഡ്യസര്മാര്ക്ക് ചില അഭിനേതാക്കളോട് മാത്രം പ്രത്യേക താത്പര്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല് അവര്ക്ക് വേറേ ആളുകളോട് ചാന്സ് ചോദിച്ച് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും…
Read More » -
July 4, 2024
കോടിക്കണക്കിന് പ്രതിഫലം വാങ്ങുന്ന ആളാണ്, കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥ അത്ര നല്ലതല്ല ! ഫഹദിനെ വിമര്ശിച്ച് അനൂപ് ചന്ദ്രന്
മലയാള സിനിമയിലെ യുവ താരങ്ങളില് തെന്നിന്ത്യയില് ഏറ്റവും കൂടുതല് താരമൂല്യമുള്ള നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്, ഇപ്പോഴിതാ നടനെതിരെ രൂക്ഷ വിമര്ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് അനൂപ് ചന്ദ്രന്. കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ വാര്ഷിക ജനറല് ബോഡി യോഗം. ഏറെ വിവാദങ്ങളും വിമര്ശനങ്ങളുമൊക്കെയാണ് ഇത്തവണ ഉണ്ടായത്. ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നുവെങ്കിലും കുറച്ച് പേര് എത്തിയിരുന്നില്ല. ഇപ്പോഴിതാ യോഗത്തില് പങ്കെടുക്കാതിരുന്ന നടന് ഫഹദ് ഫാസിലിനേയും ഭാര്യ നസ്രിയയെയും ഉള്പ്പെടേയുള്ള താരങ്ങള്ക്കെതിരെ വിമര്ശനവുമായി എത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രന്. അദ്ദേഹത്തിന്റെ വാക്കുകള് ഇങ്ങനെ, അമ്മ പോലുള്ള ഒരു ചാരിറ്റി സംഘടനയുടെ യോഗത്തില് ഫഹദ് ഫാസിലിനെപ്പോലുള്ളവര് പങ്കെടുക്കേണ്ടതാണ്. യോഗം നടക്കുന്ന സമയത്ത് അദ്ദേഹം എറണാകുളത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് അംഗീകരിക്കാന് കഴിയുന്ന കാര്യമല്ല എന്നും അനൂപ് ചന്ദ്രന് പറയുന്നുണ്ട്. അമ്മയുടെ പ്രവര്ത്തനത്തില് യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല് സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില് അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്. അയാള് കോടിക്കണക്കിന് ശമ്ബളം വാങ്ങിക്കുന്ന നടനമാണ്. അമ്മ…
Read More » -
July 3, 2024
നെറ്റ് പോലുള്ള വസ്ത്രം തന്നു, അടിയില് ഒന്നും ധരിക്കാന് സമ്മതിച്ചില്ല; ദുരനുഭവം പങ്കിട്ട് ബിഗ് ബോസ് താരം
സോഷ്യല് മീഡിയയിലെ മിന്നും താരമാണ് ആയിഷ ഖാന്. ബിഗ് ബോസ് ഹിന്ദി സീസണ് 17 ലൂടെയാണ് ആയിഷ താരമായി മാറുന്നത്. ഷോയില് വച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന് മുനവര് ഫാറൂഖി തന്നെ വിവാഹം കഴിക്കാമെന്ന് വാക്കു തന്നുവെന്ന ആയിഷയുടെ തുറന്ന് പറച്ചില് വലിയ വാര്ത്തയായി മാറിയിരുന്നു. മുനവര് തന്നെ വഞ്ചിച്ചുവെന്നായിരുന്നു ആയിഷയുടെ ആരോപണം. ആ സീസണിലെ വിന്നറായി മാറിയ താരമാണ് മുനവര്. ഷോയ്ക്ക് പിന്നാലെ സംഗീത വീഡിയോകളിലും സിനിമകളിലുമൊക്കെയായി സജീവമായി മാറുകയായിരുന്നു ആയിഷ. തെലുങ്ക് ചിത്രം ഗാങ്സ് ഓഫ് ഗോദാവരിയിലെ ഐറ്റം സോംഗിലും ആയിഷ കയ്യടി നേടിയിരുന്നു. അതേസമയം മുമ്പൊരിക്കല് നല്കിയ അഭിമുഖത്തില് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം ആയിഷ തുറന്ന് പറഞ്ഞിരുന്നു. താന് ഒരു സംഗീത വീഡിയോയില് അഭിനയിക്കാന് ചെന്ന സമയത്തുണ്ടായ അനഭവമാണ് ആയിഷ പങ്കുവച്ചത്. ”അവര് എനിക്ക് ധരിക്കാന് കുറച്ച് വസ്ത്രങ്ങള് നല്കി. ഞാന് എക്സൈറ്റഡ് ആയിരുന്നു. അവര് എനിക്ക് ഫോട്ടോയെടുക്കാന് നേരം ധരിക്കാന് നെറ്റു…
Read More » -
July 3, 2024
നടി സുനൈനയും അറബി വ്ളോഗര് അല് അമേരിയും വിവാഹിതരാകുന്നു?
ദുബായ്: ഇന്ത്യന് നടി സുനൈനയും ദുബായിലെ സോഷ്യല് മീഡിയ ഇന്ഫ്ലുവെന്സറുമായ ഖാലിദ് അല് അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്ട്ടുകള്. ജൂണ് അഞ്ചിന് വിവാഹനിശ്ചയ ചിത്രം സുനൈന ഇന്സ്റ്റഗ്രാമില് പങ്കുവച്ചിരുന്നു. വിവാഹമോതിരം അണിഞ്ഞുള്ള രണ്ട് കൈകള് പരസ്പരം ചേര്ത്തു പിടിച്ച ചിത്രമാണ് ഇരുവരും സോഷ്യല് മീഡിയയില് പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില് അഭ്യൂഹങ്ങള് പ്രചരിച്ചത്. കഴിഞ്ഞ ദിവസവും ഖാലിദ് വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു. വ്ളോഗുകളിലൂടെ മലയാളികള്ക്കിടയിലും സുപരിചിതനാണ് ഖാലിദ്. ടര്ബോ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഖാലിദ് മമ്മൂട്ടിയുമായി നടത്തിയ അഭിമുഖം വൈറലായിരുന്നു. എന്നാല്, വിവാഹത്തെ സംബന്ധിക്കുന്ന വാര്ത്തകളോടൊന്നും ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. അതേസമയം ഖാലിദ് ഇപ്പോള് ഇന്ത്യയിലെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഒരു റെസ്റ്റൊറന്റില് നിന്നുള്ള ചിത്രങ്ങള് ഖാലിദ് ഇന്സ്റ്റഗ്രാമില് സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമകളിലാണ് സുനൈന കൂടുതല് അഭിനയിച്ചിട്ടുള്ളത്. ആമസോണ് പ്രൈം വീഡിയോയില് റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലര് ഇന്സ്പെക്ടര് ഋഷിയിലാണ് താരം ഒടുവില് അഭിനയിച്ചത്. ബെസ്റ്റ് ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ…
Read More » -
July 2, 2024
സൊനാക്ഷിയുടെ വിവാഹത്തില് പങ്കെടുത്തില്ല; ‘ചിലരുമായി’ സഹകരിക്കാന് സാധിക്കില്ലെന്ന് സഹോദരന്
നടി സൊനാക്ഷി സിന്ഹയും സഹീര് ഇക്ബാലും ജൂണ് 23-നാണ് വിവാഹിതരായത്. ദീര്ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഹീരാമണ്ഡി എന്ന വെബ് സീരീസിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സൊനാക്ഷിയുടെ വിവാഹം.അതേസമയം, സൊനാക്ഷിയുടെ വിവാഹത്തോടനുബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള് പ്രചരിച്ചിരുന്നു. സഹോദരനും കോണ്ഗ്രസ് നേതാവുമായ ലവ് സിന്ഹ സൊനാക്ഷിയെ ഇന്സ്റ്റാഗ്രാമില് അണ്ഫോളോ ചെയ്തതിന് പിന്നാലെയായിരുന്നു വിവാദം. സഹോദരിയുടെ വിവാഹത്തിന് ലവ് പങ്കെടുത്തതുമില്ല. സഹീര് ഇക്ബാലിന്റെ പിതാവും വ്യവസായിയുമായ ഇക്ബാല് രത്തന്സിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്ന്നാണ് ലവ് സിന്ഹ വിവാദത്തില് പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോര്ട്ടുകള്.ഇതു വലിയ ചര്ച്ചയായതോടെ ലവ് സിന്ഹ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്. ടെലിഗ്രാഫ് ദിനപത്രത്തില് പ്രസിദ്ധീകരിച്ച ലേഖനം ഷെയര് ചെയ്താണ് ലവ് സിന്ഹ പ്രസ്താവന നടത്തിയത്. ‘ എന്തുകൊണ്ട് ഞാന് പങ്കെടുത്തില്ല. തെറ്റായി വിവരങ്ങളുടെ അടിസ്ഥാനത്തില് എനിക്കെതിരെ ഓണ്ലൈന് കാംപയിനുകള് നടത്തിയാലും കുടുംബമാണ് എനിക്കെല്ലാമെന്ന യാഥാര്ത്ഥ്യം തിരുത്തപ്പെടാന് പോവുന്നില്ല. പിന്നീട് ലേഖനത്തിലെ ഒരു പ്രത്യേക ഖണ്ഡിക ലവ് സിന്ഹ ഉദ്ധരിച്ചു. ‘ അദ്ദേഹത്തിന്റെ(സഹീര് ഇഖ്ബാല്)…
Read More » -
July 1, 2024
ദുബായില് ബഹുനില ഹോട്ടലിന്റെ ബാല്ക്കണിയല് വസ്ത്രം ഉണക്കാനിട്ട് വീട്ടമ്മ!
ലോകത്തിന്റെ ഏത് കോണിലെത്തിയാലും അത് വരെ തുടര്ന്ന് വന്നിരുന്ന ചില രീതികള് മനുഷ്യന് അബോധമായി ആവര്ത്തിക്കും. അത് ജൈവികമായ ഒരു പ്രക്രിയയാണ്. സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില് പങ്കുവയ്ക്കപ്പെട്ടപ്പോള് അത് ഒരേ സമയം വിമര്ശനവും അഭിനന്ദനവും ഏറ്റുവാങ്ങി. ദുബായിലെ ആഡംബര ഹോട്ടലിന്റെ ബാല്ക്കണിയില് ഒരു ഇന്ത്യന് സ്ത്രീ വസ്ത്രങ്ങള് ഉണക്കാനിടുന്ന വീഡിയോയായിരുന്നു അത്. പല്ലവി വെങ്കിടേഷ് എന്ന ഇന്സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില് ‘പാം അറ്റ്ലസിലായാലും അമ്മ വെറുമൊരു അമ്മയാകുന്നു’ എന്ന കുറിപ്പും കാണാം. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ചിലര് രൂക്ഷ വിമര്ശനവുമായെത്തിയപ്പോള് മറ്റ് ചിലര് സ്ത്രീയെ പ്രശംസിച്ച് കൊണ്ട് കുറിപ്പെഴുതി. വീഡിയോയില്, ദുബായിലെ പാം അറ്റ്ലസ് എന്ന അംബരചുംബിയായ കെട്ടിടത്തിന്റെ ബാല്ക്കെണിയില് ഒരു സ്ത്രീ കാക്കി ബര്മുഡ കുടഞ്ഞ് കൊണ്ട് വെയിലത്ത് ഉണക്കാനിടുന്നതായി ഭാവിക്കുന്നു. പിന്നാലെ ക്യാമറ ദൂരെയുള്ള മറ്റൊരു കെട്ടിടത്തിന്റെ ബാല്ക്കെണിയില് തുണി ഉണങ്ങാനായി വിരിച്ചിട്ടിരിക്കുന്നതും കാണാം. നിരവധി…
Read More » -
July 1, 2024
സോഷ്യല് മീഡിയില് ആക്രമണം േനരിട്ടപ്പോള് അമ്മയില്നിന്ന് ആരും പിന്തുണച്ചില്ല, ജനറല് സെക്രട്ടറിക്ക് പ്രതിഫലം നല്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ജഗതി; നേട്ടങ്ങള് എണ്ണിപ്പറഞ്ഞും നന്ദികേടുകള് ചൂണ്ടിക്കാട്ടിയും ഇടവേള ബാബുവിന്റെ വിടവാങ്ങല് പ്രസംഗം
നീണ്ട ഇരുപത്തിയഞ്ച് വര്ഷം അമ്മയുടെ ജനറല് സെക്രട്ടറിയായിരുന്നു ഇടവേള ബാബു പദവിയൊഴിയുന്നതിനു മുന്നോടിയായി അംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോള് പങ്ക് വച്ച വാക്കുകളാണ് വാര്ത്തകളില് നിറയുന്നത്. സമൂഹമാദ്ധ്യമങ്ങളില് തന്നെ ചിലര് വളഞ്ഞിട്ട് ആക്രമിച്ചപ്പോള് അമ്മയിലെ ഒരാള് പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ജനറല് സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവര്ക്കും വേണ്ടിയാണ്, സ്വന്തം സന്തോഷത്തിനായിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളില് തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവര് നിശബ്ദരായി നിന്നു. ആരില് നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആള്ക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്. ഭാരവാഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് താന് പെയ്ഡ് സെക്രട്ടറിയാണെന്ന് പ്രചാരണം ഉണ്ടായിയെന്നും ഇടവേള ബാബു ചൂണ്ടിക്കാണിച്ചു, എന്നാല്, സംഘടനയുടെ പ്രവര്ത്തനങ്ങളില് മമ്മൂട്ടിയും മോഹന്ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര് വലിയ പിന്തുണയാണ് നല്കിയതെന്നും അദ്ദേഹം പറഞ്ഞു. ജഗതി ശ്രീകുമാറാണ് ജനറല് സെക്രട്ടറിക്ക് പ്രതിഫലം നല്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അതു കഴിഞ്ഞ്…
Read More » -
June 30, 2024
രജനികാന്തിന്റെ മകളെ കെട്ടാന് ആഗ്രഹിച്ചു! ജയം രവിയുടെ വിവാഹമോചന വാര്ത്തകള്ക്കിടയില് മറ്റൊരു വെളിപ്പെടുത്തല്
തെന്നിന്ത്യന് താരങ്ങളുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില് തമിഴിലെ സൂപ്പര്താരം ജയം രവിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. നടനും ഭാര്യ ആരതിയും തമ്മിലുള്ള ബന്ധത്തില് വിള്ളല് വീണുവെന്നും ഇരുവരും ഡിവോഴ്സിലേക്ക് എത്തിയെന്നുമാണ് കഥകള്. കുറച്ച് ദിവസങ്ങളായി നിരന്തരം വാര്ത്ത പ്രചരിച്ചിട്ടും ജയം രവിയോ ഭാര്യയോ ഈ വിഷയത്തില് പ്രതികരിക്കുകയേ സത്യമെന്താണെന്ന് ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതോടെ അഭ്യൂഹങ്ങള് കൂടുതല് ശക്തിയായി പ്രചരിക്കാന് തുടങ്ങി. ഇതിനിടയിലൂടെ താരദമ്പതിമാരെ കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് മറ്റിടങ്ങളില് നിന്നും വരുന്നത്. ജയം രവിയും ഭാര്യയും വേര്പിരിയുന്നതില് നടന്റെ കൂടെ നില്ക്കുമെന്ന് പറഞ്ഞാണ് ഗായിക സുചിത്ര എത്തിയത്. ആരതിയെ പോലൊരു പെണ്ണിന്റെ കൂടെ ജീവിക്കാനേ സാധിക്കില്ലെന്നും ജയം രവി കഷ്ടപ്പെടുകയും അവര് സുഖിച്ച് ജീവിക്കുകയാണെന്നുമാണ് സുചിത്ര ആരോപിച്ചത്. ഇതിന് പിന്നാലെ നടന് മറ്റൊരു വിവാഹം കഴിക്കാന് ആഗ്രഹിച്ചിരുന്നതിനെ പറ്റിയും ആരോപണം വരികയാണ്. സൂപ്പര്സ്റ്റാര് രജനികാന്തിന്റെ മകളെ…
Read More »