‘മറ്റൊരുത്തന്റെ ഗര്‍ഭക്കേസില്‍ അതുമായി ബന്ധമില്ലാത്ത ഒരാള്‍ അകത്താകുന്നത് ഇതാദ്യം: രാഹുല്‍ ഈശ്വറിന് ഗിന്നസ് റെക്കോഡ്!’; ‘സഹോദരാ ഒരു 30 സെക്കന്‍ഡ് തരൂ!’; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; ‘വെല്‍ഡന്‍ മൈ ബോയ്; മിഷന്‍ അക്കംപ്ലീഷ്ഡ്’ എന്ന് സന്ദീപ് വാര്യര്‍ക്കും പദ്മജ വേണുഗോപാലിന്റെ കൊട്ട്!

കൊച്ചി: രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയ ആഘോഷ കേന്ദ്രമാക്കി ട്രോളന്‍മാര്‍. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്‍’ എന്നതു വരെയെത്തി.
ഇന്നലെ രാവിലെ പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’ .
ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരമാണ്. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക് ജയിലിലൊരു മുപ്പത് സെക്കന്‍ഡ് തരുമോ’? എന്ന് ട്രോളുകയാണ് സോഷ്യല്‍ മീഡിയ

ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ച രാഹുല്‍ ഈശ്വര്‍ കൂടുതല മണ്ടത്തരമാണു കാട്ടുന്നതെന്നും ആരോപിച്ചു സോഷ്യല്‍ മീഡിയ രംഗത്തുവന്നു. കേരള ജയില്‍, കറക്ഷണല്‍ സര്‍വീസ് (മാനേജ്‌മെന്റ്) നിയമം, 2010 ലെ വകുപ്പ് ജയില്‍ കുറ്റകൃത്യങ്ങളും ശിക്ഷകളും 81(31), (32) പ്രകാരം ജയിലില്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതോ, നിരാഹാര സമരം നടത്തുന്നത് ജയില്‍ കുറ്റകൃത്യമാണ്. അതായത് വകുപ്പ്(31) പ്രകാരം ഉപവാസം പോലുള്ള മതപരമായ ആചാരങ്ങള്‍ ഒഴികെയുള്ള ഭക്ഷണം ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ വകുപ്പ്(32) പ്രകാരം ഏതെങ്കിലും നിയമം, നിര്‍ദ്ദേശങ്ങള്‍ മുതലായവയ്ക്കെതിരെ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുകയോ ചെയ്യുന്നത് ജയില്‍ കുറ്റകൃത്യമാണ്.
മാത്രവുമല്ല ജയിലില്‍ നിരാഹാരം നടത്തുന്ന തടവുകാരനെ കാണാന്‍ സന്ദര്‍ഷകരെ അനുവദിക്കില്ല എന്നുമാണ് നിയമം എന്ന് മിനിമം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും എന്ന് സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ മുന്നറിയിപ്പ്.




അതിനിടെ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കുമുണ്ട് കണക്കിനു ട്രോള്‍. വെല്‍ഡന്‍ മൈ ബോയ്, മിഷന്‍ അക്കംപ്ലിഷ്ഡ് (അഭിനന്ദനങ്ങള്‍, മിഷന്‍ പൂര്‍ത്തിയാക്കിയതിന്) എന്നായിരുന്നു പദ്മജ വേണുഗോപാലിന്റെ ട്രോള്‍. ഇതിനു പിന്നാലെ നിരവധി ഗ്രൂപ്പുകളിലും ട്രോള്‍ നിറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പീഡനപരാതി നല്‍കിയ യുവതിയെ തിരിച്ചറിയുംവിധം സാമൂഹികമാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയതിനും ഇവരെ അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെ കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തത്. ഞായറാഴ്ച വൈകീട്ട് പൗഡിക്കോണത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ രാത്രി ഒന്‍പതുമണിയോടെയാണ് അറസ്റ്റ്ചെയ്തത്.






