Social Media

  • കേരളത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്?

      ലോകം വിരൽത്തുമ്പിലാക്കാൻ ഏറ്റവും കൂടുതൽ നമ്മളെ സഹായിച്ചത് തീർച്ചയായും സമൂഹ്യ മാധ്യമങ്ങളാണ്. അത് ഒരു ജീവിത ശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. നിലനിൽപ്പ് പോലും ഒരു സമൂഹ്യ മാധ്യമങ്ങളിലൂടെയാകുന്നു. ഒരിക്കലും കാണാൻ പറ്റാത്ത എന്നാൽ തൊട്ട് മുന്നിൽ ഒരു ലോകം.   സമൂഹ്യ മാധ്യമങ്ങളെ വെറും നേരമ്പോക്ക്, കുട്ടിക്കളി എന്നൊന്നും പറഞ്ഞു തള്ളികളയരുതേ! അത് ഇന്ന് പലർക്കും ജീവനോപാധി കൂടെയാണ്. പഠിക്കുന്നവരും, ജോലിചെയ്യുന്നവരും ഒരു പോക്കറ്റ് മണി എന്നോ അധിക വരുമാനം എന്നോ ഒക്കെയുള്ള നിലയിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളെയാണ്. ഫോള്ളോവേഴ്സിന്റെ എണ്ണം അല്ലെങ്കിൽ കേൾവിക്കാരുടെ എണ്ണം ഒക്കെയനുസരിച്ച് പരസ്യങ്ങൾ ലഭിക്കും, വരുമാനവും!   സമൂഹ്യ മാധ്യമങ്ങളിൽ ഒരു ഇടം ഉള്ളത്കൊണ്ടായില്ല, അത് കൃത്യമായി യഥാർത്ഥ പ്രേഷകരിലേക്ക് എത്തണം അപ്പോഴാണ് ആശയങ്ങൾക്ക് പ്രസക്തിയുണ്ടാവുക. അവിടെയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പ്രസക്തി. കേരളത്തിൽ ഒട്ടനവധി സേവനധാതാക്കൾ രംഗത്തുണ്ട്. സ്വയം തൊഴിൽ എന്ന ഒരു ജാലകം കൂടിയാണ് ഈ മേഖല തുറക്കുന്നത്. വേണ്ടതോ, കുറച്ച്…

    Read More »
  • മൂന്നു സഹോദരന്മാര്‍ ഒരേസമയം തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു; കാരണം അമ്മായിമ്മയുടെ പരാതിയില്ല, അയല്‍വാസിയുടെ കരുണ; വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

    അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവം നടന്നത് അള്‍ജീരിയയിലാണെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യമാര്‍ തങ്ങളുടെ പ്രായമായ അമ്മയെ പരിചരിക്കാത്തതാണ് വിവാഹമോചനത്തിന് കാരണം. എന്നാല്‍ അമ്മയുടെ പരാതിയില്‍ അല്ല ഇവര്‍ ഭാര്യമാരെ ഉപേക്ഷിച്ചത്. ഇവരോട് അമ്മ ഒരു പരാതിയും പറഞ്ഞിരുന്നുമില്ല. എന്നാല്‍ ഒരുദിവസം മൂന്ന് സഹോദരങ്ങളും ജോലി കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരുടെ പ്രായമായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാര്‍ വീട്ടിലുണ്ടായിട്ടും അവര്‍ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ ദേഷ്യം തോന്നിയ സഹോദരങ്ങള്‍ ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു. പ്രായമായ മാതാവിന് ഒരു മകള്‍ കൂടിയുണ്ട്. ഈ യുവതി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വീട്ടിലെത്തി അമ്മയെ കാണുകയും പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതിനാല്‍ അടുത്തിടെയായി ഇവര്‍ക്ക് അമ്മയെ പരിചരിക്കാന്‍ സ്വന്തം വീട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അമ്മയെ…

    Read More »
  • പുതിയ അജിത് ചിത്രം, വലിമൈയുടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

    അജിത്ത്  നായകനാകുന്ന ചിത്രം ‘വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ പുറത്ത്‌ വരുന്നത് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എന്ന വാർത്തയാണ്.  ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ആവേശമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷൻ ഇന്നലെ മുതൽ ആരംഭിച്ചു. ചിത്രം 24നാണ് തിയറ്ററുകളില്‍ എത്തുക. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രി റിലീസ് ബിസിനസിൽ മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.  അജിത്ത് നായകനാകുന്ന…

    Read More »
  • സ്റ്റൈല്‍ ഐക്കൺ സോനം കപൂറിന്റെ വൈറലായ ഫാഷൻ: ഏറ്റെടുത്ത് ഫാഷൻ പ്രേമികൾ.

    ബോളിവുഡ് നടി എന്ന രീതിയിലും സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനത്തിന്റെ ഫാഷൻ സെൻസും വസ്ത്രങ്ങളും പലപ്പോഴും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ സോനം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.   തന്റെ സുഹൃത്തുക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് മോഡലാവുകയായിരുന്നു സോനം. സോനത്തിന്റെ സുഹൃത്തുക്കളായ ഇഷയും ശരണുമാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി മൈസൺ എസ്റ്റെലെ എന്ന ഈ ഫാഷൻ പ്രൊജക്റ്റിന്റെ പിന്നണിയിലായിരുന്നു തന്റെ ചങ്ങാതിമാരെന്ന് സോനം കുറിക്കുന്നു. മനോഹരമായ ആർട്ട് വർക്ക് എന്നാണ് ഫാഷൻ പ്രേമികൾ ഈ ഡിസൈനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ഇതിനകം തന്നെ സോനത്തിന്റെ വസ്ത്രങ്ങൾ വൈറലായി കഴിഞ്ഞു. അടുത്തിടെ സോനം കപൂറിന്റെ ലണ്ടനിലെ ആഢംബര ഫ്ളാറ്റിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനത്തിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഫ്ളാറ്റ്. അടുത്തിടെ ആർക്കിടെക്ചറൽ ഡൈജസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സോനം…

    Read More »
  • വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും: എന്ന്, വധുവിന്റെ അച്ഛന്‍, ഒപ്പ്.

    പല കല്യാണക്കുറികൾ കണ്ടിട്ടുണ്ടങ്കിലും മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്ത് പോലെ ഒന്ന് ആദ്യം. ആ കത്താണ് പ്പോള്‍  സോഷ്യല്‍ മീഡിയയിലെ താരം. വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് വധുവിന്റെ അച്ഛന്‌റെ മുന്നറിയിപ്പ്. വിവാഹ ദിനത്തില്‍ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്പ്  ച‍‌ര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നുത്. മകളുടെ വിവാഹ ക്ഷണക്കത്തിന്റെ രണ്ടാംഭാ ഗത്തിലാണ് വൈറല്‍ കുറിപ്പ്. ‘മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടെയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങള്‍ ചേ‌ര്‍ന്ന് വളരെ ആഭാസകരമായ രീതിയില്‍ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച്‌ വരന്റെ/വധുവിന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അതുപോലെ ആഭാസപ്രവര്‍ത്തികള്‍ കൊണ്ട് ആളാവാന്‍ ശ്രമിച്ചാല്‍ അതാരാണ് എങ്കിലും അവര്‍ അന്ന് നടന്ന് സ്വന്തം വീട്ടില്‍ പോവുകയില്ല. മുട്ടുകാല്‍ ഞാന്‍…

    Read More »
  • ഏഴ് ഭാഷകളില്‍ അയിഷ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌.

    അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അയിഷ. മലയാളം കൂടാതെ തമിഴ്, അറബി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഏഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രഭു ദേവയാണ്. ഒരിടവേളക്ക് ശേഷം പ്രഭു ദേവ ഒരു മലയാള സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജു വാര്യര്‍ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സിനിമയുടെ പോസ്റ്റർ പങ്കുവെക്കുകയായിരുന്നു. നിറയെ പുതുമുഖങ്ങളെ വെച്ച് ചിത്രീകരിക്കുന്ന ചിത്രം ഒരു വൈവിധ്യമാര്‍ന്ന അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുക. ഇത്രയധികം ഭാഷകളില്‍ നിർമ്മിക്കുന്ന ഒരു മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.   ഒരു അറബിക് പശ്ചാത്തലത്തില്‍ നിന്നുമുള്ള കഥാപാത്രമാകാം മഞ്ജുവിന്റേത്. പോസ്റ്ററും മുന്നോട്ട് വെക്കുന്നത് അത്തരമൊരു ചിത്രമാണ്.

    Read More »
  • ‘ആറാട്ടി’ൽ നിന്ന് ഒരാള്‍ കൂടെ വിടവാങ്ങി: ഓര്‍മ്മകളില്‍ ബി. ഉണ്ണികൃഷ്ണന്‍.

    അന്തരിച്ച നടൻ കോട്ടയം പ്രദീപിന്റെ ഓർമ്മകളിൽ ബി. ഉണ്ണിക്കൃഷ്ണൻ. ഫെബ്രുവരി 18 ന് റിലീസ് ചെയ്യാനിരിക്കുന്ന തന്റെ ‘ആറാട്ട്’ എന്ന ചിത്രത്തിൽ മോഹൻലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നുവെന്ന് ബി. ഉണ്ണിക്കൃഷ്ണൻ പറയുന്നു. രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങൾ ചോദിച്ച് വിളിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി കൃഷ്ണന്റെ വാക്കുകൾ:  ‘പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, ‘ആറാട്ടി’ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്.തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. ‘ആറാട്ടി’ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ’’ 2001–ൽ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ അരങ്ങേറ്റം. എന്നാൽ…

    Read More »
  • ഐവറി സാരിയിൽ സുന്ദരിയായി ആലിയ, പുതിയ വേഷവും ചിത്രവും ഏറ്റെടുത്ത് ആരാധകര്‍

    പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടി’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഫെബ്രുവരി 25 ന് ചിത്രം റിലീസിന് എത്തുകയാണ്. ആലിയയെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ഭൻസാലി ഒരുക്കിയ ചിത്രത്തിനായി ആരാധകരും കാത്തിരിപ്പാണ്.   കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈൻ സൈദി തന്റെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ്‌ ലീലാ ഭന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം   ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സാരിയിലാണ് കൂടുതലും ആലിയ എത്തുന്നത്. അടുത്തിടെ ഐവറി സിൽക്ക് ഓർഗൻസ സാരിയിലാണ് ആലിയ എത്തിയത്. സാരിക്ക് അനുയോജ്യമായ ബ്ലൗസും കുറച്ച് ആഭരണങ്ങളുമാണ് ആലിയ ധരിച്ചത്. ആമി പട്ടേല്‍ എന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റാണ് ആ സാരിയുടെ പിന്നില്‍. ആലിയയുടെ സാരി ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടിയിട്ടുണ്ട്.…

    Read More »
  • ‘റൈസിങ്ങ് സോൾ’ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌.

    ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്യുന്ന പുതിയ സംഗീത ആൽബം പ്രേക്ഷകരിലേക്ക്. ശരത്ത് അപ്പാനി, ജയൻ ചേര്‍ത്തല എന്നിവരാണ് ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തിരുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.   ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ 123 ഫ്രെയിംസ് അവതരിപ്പിക്കുന്ന ‘അറൈസിംഗ് സോൾ’ എന്ന ആല്‍ബം തികച്ചും വ്യത്യസ്തമായാണ് അണിയിച്ചൊരുക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എമിൽ എം ശ്രീരാഗ് സംഗീത സംവിധാനം ചെയ്യുന്ന ആല്‍ബം നിര്‍മ്മിക്കുന്നത് ഷമീർ മുതുരക്കാലയാണ്. ഛായാഗ്രഹണവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത് സല്‍മാന്‍ അന്‍സറാണ്.ആര്യ ജനാര്‍ദനനാണ് വരികളെഴുതിയതും ആലപിച്ചിരിക്കുന്നതും.ആൽബത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ അലക്സ് മുത്തു.

    Read More »
  • ഇന്ത്യയില്‍ മോഡേൺ വസ്ത്രവും പാകിസ്ഥാനിൽ പർദ്ദയും ധരിച്ച് സാനിയ മിര്‍സാ? വാസ്തവം ഇതാ.

    ലോകം അറിയുന്ന ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യയിൽ വളരെയധികം  ആരാധകരുള്ള കായികതാരമാണവർ.അവരുടെ വിവാഹം വന്‍ വിവാദമായിരുന്നു. മോഡേൺ വസ്ത്രവും പാകിസ്ഥാനിൽ പർദ്ദയുമാണ് സാനിയ ധരിക്കുന്നത് എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘നമ്മുടെ ‘പുരോഗമന’ ഐക്കൺ ‘പിന്നോക്കം’ പോകാൻ നിർബന്ധിതയാകുമ്പോൾ” (പരിഭാഷ) എന്ന തലക്കെട്ടിലാണ് പ്രചാരണം.   രണ്ട് ഫോട്ടോകൾ ചേർത്ത ഒരു കൊളാഷ് ആണ് ഈ ചിത്രം. ഒന്നിൽ അവർ പർദ്ദയും ഹിജാബും മറ്റൊന്നിൽ ജീൻസും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം പുതിയതല്ല. റിവേഴ്സ് ഇമേജ് സേര്‍ച്ച് വഴി മുൻ വർഷങ്ങളിലും ഇതേ വാദം ഉന്നയിച്ച് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് എന്ന് കണ്ടെത്തി. ജീൻസ് ധരിച്ചിട്ടുള്ള ആദ്യ ചിത്രത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ വൊളീനി എന്നെഴുതിയിട്ടുണ്ട്. ഈ ചിത്രം 2015ൽ ഹൈദരാബാദിൽ നടന്ന ഒരു പ്രോഡക്ട് ലോഞ്ചിന്റേതാണ്     പ്രോഡക്ട് ലോഞ്ചിന്റെ വീഡിയോ ലഭ്യമാണ്. പ്രചരിക്കുന്ന ചിത്രത്തിലെ പർദ്ദ അണിഞ്ഞ ഫോട്ടോ 2006-ൽ നിന്നുള്ളതാണ്. പക്ഷേ,…

    Read More »
Back to top button
error: