കേരളത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്?
ലോകം വിരൽത്തുമ്പിലാക്കാൻ ഏറ്റവും കൂടുതൽ നമ്മളെ സഹായിച്ചത് തീർച്ചയായും സമൂഹ്യ മാധ്യമങ്ങളാണ്. അത് ഒരു ജീവിത ശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. നിലനിൽപ്പ് പോലും ഒരു സമൂഹ്യ മാധ്യമങ്ങളിലൂടെയാകുന്നു. ഒരിക്കലും കാണാൻ പറ്റാത്ത എന്നാൽ തൊട്ട് മുന്നിൽ ഒരു ലോകം.
സമൂഹ്യ മാധ്യമങ്ങളെ വെറും നേരമ്പോക്ക്, കുട്ടിക്കളി എന്നൊന്നും പറഞ്ഞു തള്ളികളയരുതേ! അത് ഇന്ന് പലർക്കും ജീവനോപാധി കൂടെയാണ്. പഠിക്കുന്നവരും, ജോലിചെയ്യുന്നവരും ഒരു പോക്കറ്റ് മണി എന്നോ അധിക വരുമാനം എന്നോ ഒക്കെയുള്ള നിലയിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളെയാണ്. ഫോള്ളോവേഴ്സിന്റെ എണ്ണം അല്ലെങ്കിൽ കേൾവിക്കാരുടെ എണ്ണം ഒക്കെയനുസരിച്ച് പരസ്യങ്ങൾ ലഭിക്കും, വരുമാനവും!
സമൂഹ്യ മാധ്യമങ്ങളിൽ ഒരു ഇടം ഉള്ളത്കൊണ്ടായില്ല, അത് കൃത്യമായി യഥാർത്ഥ പ്രേഷകരിലേക്ക് എത്തണം അപ്പോഴാണ് ആശയങ്ങൾക്ക് പ്രസക്തിയുണ്ടാവുക. അവിടെയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പ്രസക്തി. കേരളത്തിൽ ഒട്ടനവധി സേവനധാതാക്കൾ രംഗത്തുണ്ട്. സ്വയം തൊഴിൽ എന്ന ഒരു ജാലകം കൂടിയാണ് ഈ മേഖല തുറക്കുന്നത്. വേണ്ടതോ, കുറച്ച് ക്രിയാത്മകത മാത്രം. 5ഡി എന്റർടൈൻമെന്റ്സ് പോലെയുള്ള പുതിയ സംരംഭങ്ങൾ ഉദാഹരണമാണ്.