Social Media

  • പതിനാറ് വർഷങ്ങൾക്ക് ശേഷം സൂര്യയും ജ്യോതികയും ഒരു ചിത്രത്തിൽ

    ഏറെ പ്രേഷക പ്രീതി നേടിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴ് പ്രേഷകർക്ക് മാത്രമല്ല തെന്നിന്ത്യ മുഴുവൻ തരാജോഡികൾക്ക് ആരാധകരുണ്ട്.   ധാരാളം സിനിമകൾ രണ്ട് പേരും ഒരുമിച്ച് ചെയ്തിട്ടുണ്ടങ്കിലും വിവാഹ ശേഷം ഇരുവരും ഒന്നിച്ചു വെള്ളിത്തിരയിൽ പ്രത്യകഷപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇരുവരും ചേർന്ന് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്നാണ്. സൂര്യ ബാധിരനും മൂകനുമായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.   പതിനാറു വർഷങ്ങൾ മുൻപ് ഇരുവരും ചേർന്ന് അഭിനയിച്ച ‘സില്ലിന് ഒരു കാതൽ’ എന്ന ചിത്രത്തിന് ശേഷമാണ് ഈയൊരു വാർത്ത പുറത്ത് വരുന്നത്. സില്ലിന് ഒരു കാതൽ വളരെയധികം പ്രേഷക പ്രീതി നേടിയ ചിത്രമാണ്. പുതിയ ചിത്രവും ഇപ്പോൾ പ്രേഷകർ ചർച്ച ചെയ്യുകയാണ്.

    Read More »
  • ജനഗണമന’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘ജനഗണമന’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം  ഏപ്രിൽ 28നാണ്  തിയേറ്ററുകളിൽ എത്തുക.   പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മ ഗാന്ധിയുടെ വാചകവും താരം പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് കാത്തിരിക്കുകയാണ് പ്രേഷകർ.   നേരത്തെ റിലീസ് ചെയ്‌ത സിനിമയുടെ പ്രോമോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.   ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം- സുദീപ് ഏലമണ്‍ . എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.

    Read More »
  • തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി എഴുത്തുകാരി കെ.ആർ.മീര

    തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി എഴുത്തുകാരി കെ.ആർ.മീര. സാഹിത്യകാരൻ ആനന്ദ് നൽകിയ ആ ഉപദേശമാണ് ഇപ്പോൾ അവർ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്.   മീര പറയുന്നു : “രണ്ടായിരത്തിപ്പത്തിൽ ഒരു മീറ്റിങ്ങിൽ വച്ചു കണ്ടപ്പോൾ ‘ആൾക്കൂട്ട’ത്തിന്റെയും ‘മരുഭൂമികൾ ഉണ്ടാകുന്നതി’ന്റെയും ‘ഗോവർധന്റെ യാത്രകളു’ടെയും എഴുത്തുകാരൻ, മലയാളത്തിന്റെ ബർഹസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീ ആനന്ദ് ഒരു ഉപദേശം തന്നു:   ‘എഴുതാനുള്ളതൊക്കെ ആരോഗ്യമുള്ള കാലത്തുതന്നെ എഴുതിത്തീർക്കുക’   മുൻഗാമികളായ എഴുത്തുകാരിൽ അദ്ദേഹം മാത്രമേ എഴുത്തു സംബന്ധിച്ച് എന്തെങ്കിലും ഒരു ഉപദേശം നൽകിയിട്ടുള്ളൂ.   (അതിന് ഒരു കൊല്ലം മുമ്പ് സാക്ഷാൽ കമല സുരയ്യ ഒരു മുന്നറിയിപ്പു തന്നിട്ടുണ്ട്:   ‘അധികം എഴുതണ്ടട്ടോ. ഇവിടുള്ളോര് ദുഷ്ടൻമാരാ. അവർക്കു വേണ്ടി ഒരിക്കലും എഴുതരുത്’)   ആനന്ദ് സാറിന്റെ ഉപദേശത്തിന്റെ വില മനസ്സിലായത് ‘ആരാച്ചാർ’ എഴുതിയ കാലത്താണ്.   വർഷങ്ങൾക്കു ശേഷം, ‘ഘാതക’നും ‘കഥയെഴുത്തും’ ‘ഖബറും’ ‘കലാച്ചി’ യുടെ ഒരു ഭാഗവും പിന്നിടുമ്പോൾ, അനുഭവപ്പെടുന്ന…

    Read More »
  • മിന്നൽ മുരളിയുടെ സംശയങ്ങളായിരുന്നു പരീക്ഷയിൽ താരം

      മി​ന്ന​ല്‍​മു​ര​ളി അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​യേ​ണ്‍ മാ​നി​നെ​യും അ​ക്വാ​മാ​നി​നെ​യും കാ​ണു​ന്നു, നോ​ണ്‍ ന്യൂ​ട്ടോ​ണി​യ​ന്‍ ഫ്‌​ളു​യ്ഡി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്നു. തീർന്നില്ല, പെട്ടന്ന് മിന്നൽ മുരളിക്ക് ഉണ്ടായ ഒരു സംശയമാണ് ചോദ്യത്തിലേക്ക് നയിച്ചത്! 100 ഡി​ഗ്രി​ക്കു മു​ക​ളി​ലും താ​ഴേ​യും വെ​ള്ളം തി​ള​യ്ക്കു​മെ​ന്ന പ്ര​തി​ഭാ​സ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ങ്ങ​നെ ഉ​ത്ത​ര​ത്തി​ലൂ​ടെ മി​ന്ന​ല്‍ മു​ര​ളി​ക്ക് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​മെ​ന്ന​താ​ണ് ചോ​ദ്യ​രൂ​പം.     “മി​ന്ന​ല്‍ മു​ര​ളി’ എ​ന്ന സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രും സ്ഥ​ല​വും സി​ല​ബ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ വൈ​റ​ലാ​യതോടെ ചിത്രത്തിന്റെ സംവിധായകൻ ബേസിൽ തന്നെ നേരിട്ട് വിളിച്ചു, ചോദ്യകർത്താവിനെ.!   കോ​ത​മം​ഗ​ലം മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ‍​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് മി​ന്ന​ൽ മു​ര​ളി​യും ജോ​സ്മോ​നും കു​റു​ക്ക​ൻ​മൂ​ല​യു​മൊ​ക്കെ ആദ്യം. മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​കു​ര്യ​ന്‍ ജോ​ണാ​ണ് ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​ള്ള ഇ​തു​പോ​ല​ത്തെ ചോ​ദ്യ​ങ്ങ​ൾ കു​ര്യ​ന്‍ ജോ​ണ്‍ മു​മ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.   പ​രീ​ക്ഷ​യ്ക്കു​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍…

    Read More »
  • ‘ഉഷയെ പോലെയാകാതെ ബ്രൂസ് ലീ ബിജിയെ പോലെയാകൂ’

    ഇന്ത്യക്ക് സ്വന്തമായി ഒരു സൂപ്പർ ഹീറോ, അതായിരുന്നു മിന്നൽ മുരളി. ചിത്രം ഇറങ്ങുന്നതിനു മുൻപേ തന്നെ ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരുന്നു. പല ഭാഷകളിൽ നിർമിച്ച ചിത്രം ഇന്ത്യ ഒട്ടാകെ വലിയ ആഘോഷമായി മാറി.   ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസായിരുന്നു മിന്നൽ മുരളിയെ അവതരിപ്പിച്ചത്. ചിത്രം ഇറങ്ങിയതിന് ശേഷം ചിത്രത്തിലെ ഉഷ എന്ന കഥാപാത്രം വലിയ ചർച്ചയായിരുന്നു. ഒരു ടോക്സിക് പ്രണയമാണോ ഷിബുവിന് ഉഷയോട് എന്തൊക്കെയായിരുന്നു ചർച്ച. സ്വന്തമായി വരുമാനമില്ലാത്ത, ഭർത്താവ് ഉപേക്ഷിച്ച, സഹോദരനെയും, അയാളുടെ സുഹൃത്തിനെയും, ഷിബുവിനെയും ഒക്കെ ആശ്രയിക്കേണ്ടി വരുന്ന ഒരു കഥപത്രമാണ് ഉഷ. ചിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് ബ്രൂസ് ലീ ബിജി. ബ്രൂസ് ലീ ബിജി സ്വയം പര്യാപ്തയാണ്.   ബേസിൽ ജോസഫ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരസ്യം ഇപ്പോൾ താരംഗമാവുകയാണ്. ‘ഫിനാൻഷ്യൽ ഫ്രീഡം ഉറപ്പാക്കുന്നത് വരെ ഇനി വേണ്ട വിട്ട് വീഴ്‌ച’ എന്നതാണ്…

    Read More »
  • സേതുരാമയ്യരുടെ അഞ്ചാം വരവ്, ആകാംഷയോടെ സിനിമ ലോകം 

      സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം -CBI 5.  സേതുരമായരുടെ രണ്ടാം വരവ് ആഘോഷമാക്കിയിരിക്കുകയാണ് സിനിമ ലോകം. ഏറെ ആകാംഷയും ആവേശവും നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ടീമിൽനിന്നും പുറത്ത് വന്ന ഓരോ വാർത്തകളും. ഇപ്പോഴിതാ  ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.   സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് സേതുരാമയ്യരുടെ അഞ്ചാം വരവിന്റെ പേര്. സൈനാ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റിൽ അനൗൺസ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയത്.   സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. വിക്രം എന്ന കഥാപാത്രം വീണ്ടും ജഗതിയിലൂടെ തന്നെ  വരുന്നത് എല്ലാവരും ഏറ്റെടുത്ത വാർത്തയാണ്.മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.  …

    Read More »
  • ‘ഒരല്‍പം സ്നേഹവും കരുതലും നല്‍കിയാല്‍ ഈ ലോകത്തെ മികവുറ്റതാക്കാം’ സച്ചിന്റെ പുതിയ വീഡിയോ വൈറൽ

    ക്രിക്കറ്റ് പ്രേമികളും അല്ലാത്തവരും ഒരേപോലെ ഇഷ്ടപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇപ്പോള്‍ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. കാലിന് പരിക്കേറ്റ് വീണ പക്ഷിക്ക് വേണ്ട പരിചരണം നല്‍കി അതിനെ പറക്കാന്‍ സഹായിക്കുന്ന വിഡിയോ താരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് വിഡിയോ ജനശ്രദ്ധയാകര്‍ഷിച്ചത്.   ഒരല്‍പം സ്നേഹവും കരുതലും നല്‍കിയാല്‍ ഈ ലോകത്തെ മികവുറ്റതാക്കാം’എന്ന അടിക്കുറിപ്പ് നല്‍കിയാണ് സച്ചിന്‍ വിഡിയോ പങ്കുവെച്ചത്. താരം പക്ഷിയെ കരുതലോടെ കൈയിലെടുത്ത് വെള്ളം കുടിപ്പിക്കുന്നതും ഭക്ഷണം നല്‍കാന്‍ സ്ഥലം അന്വേഷിച്ച്‌ നടക്കുന്നതായും വിഡിയോയില്‍ കാണാം. തുടര്‍ന്ന് ഒരു റെസ്റ്റോറന്‍റില്‍ എത്തി. അവിടെയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ പക്ഷിക്ക് ധാന്യങ്ങള്‍ നല്‍കുകയുമായിരുന്നു. എട്ട് ലക്ഷം പേരാണ് വിഡിയോ ഇതിനകം കണ്ടത്. ഒട്ടനവധി താരങ്ങള്‍ സച്ചിന്‍റെ സേവനത്തെ പ്രശംസിച്ച്‌ വിഡിയോക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

    Read More »
  • യുദ്ധത്തെ തമാശവത്കരിക്കുന്ന ട്രോളുകൾക്കെതിരെ സുധാ മേനോന്‍

    റഷ്യൻ യുക്രൈൻ യുദ്ധം അതിരുകടക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളും തമാശകളും ഉണ്ടാക്കി സമയം കളയുന്ന കലയിൽ ഏർപ്പെട്ടിരിക്കുകയാണ് ചിലർ. എന്നാൽ അതിനെ ശക്തമായി എതിർക്കുകയാണ് സാമൂഹ്യ പ്രവർത്തകയായ സുധാ മേനോൻ “യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക്‌ ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് ” എന്നാണ് സുധാ മേനോൻ തന്റെ ഫേസ്ബുക്കിലൂടെ അഭ്യർഥിക്കുന്നത്. സുധാ തന്റെ ഫേസ്ബുക്കിൽ കുറിച്ചു: പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്.  യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്.…

    Read More »
  • അമ്മയഴകായി കാജൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

    തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് കാജൽ അഗർവാൾ. ലക്ഷ്മി കല്യാണം എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന കാജൽ പിന്നീട് തമിഴ്‌, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. തുപ്പാക്കി, മെർസൽ, വിവേകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാജൽ നിറഞ്ഞാടി.   ഗൗതം കിച്ച്ലു എന്ന ബിസ്സിനസ്സ്കാരനുമായുള്ള വിവാഹം താരം അറിയിച്ചിരുന്നു. അത് സമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ആഘോഷിച്ച വാർത്തയായിരുന്നു.   താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ‘മമ്മി ട്രെയിനിങ്’ എന്നാണ് താരം എഴുതി തുടങ്ങിയത്. ‘അമ്മയാകാനുള്ള പരിശീലനം എന്നാൽ നമുക്ക് അറിയാതിരുന്ന നമ്മുടെ ശക്തി കണ്ടെത്തലാണ്, ഉണ്ടായിരുന്നു എന്ന് പോലും നമുക്ക് അറിയാത്ത  ഭയങ്ങളോടുള്ള നമ്മുടെ ഇടപെടലാണ്’. കാജൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.  

    Read More »
  • നിങ്ങള്‍ ഏതെങ്കിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണോ ? എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരക്കേണ്ട പുതിയ ഹൈക്കോടതി ഉത്തരവ്

    കൊച്ചി: നിങ്ങള്‍ ഏതെങ്കിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണോ ? എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരക്കേണ്ട കേരളാ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു അംഗത്തെ ചേര്‍ക്കാനും ഒഴിവാക്കുന്നതുമാണ് അഡ്മിന്റെ ചുമതല. ഇത് മാത്രമാണ് ഗ്രൂപ്പ് അഡ്മിന് മറ്റ് അംഗങ്ങളേക്കാള്‍ ലഭിക്കുന്ന പദവി. വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അഡ്മിനെ അത് ബാധ്യക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടി കാട്ടുന്നു. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. അശ്ലീല പോസ്റ്റിന്റെ പേരില്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ജസ്റ്റിയുടെ വിധി ന്യായത്തില്‍ പറഞ്ഞ് ഇങ്ങനെ:- ‘വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു അംഗം പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളില്‍ ഗ്രൂപ്പ് അഡ്മിന് നിയന്ത്രണം ഇല്ല. അത് സെന്‍സര്‍ ചെയ്യാനും കഴിയില്ല. അതിനാല്‍, തന്നെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ഉത്തരവാദിത്തം…

    Read More »
Back to top button
error: