FictionLIFEMovieNewsthen SpecialSocial Media

ഏഴ് ഭാഷകളില്‍ അയിഷ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌.

അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അയിഷ. മലയാളം കൂടാതെ തമിഴ്, അറബി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഏഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രഭു ദേവയാണ്. ഒരിടവേളക്ക് ശേഷം പ്രഭു ദേവ ഒരു മലയാള സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മഞ്ജു വാര്യര്‍ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സിനിമയുടെ പോസ്റ്റർ പങ്കുവെക്കുകയായിരുന്നു. നിറയെ പുതുമുഖങ്ങളെ വെച്ച് ചിത്രീകരിക്കുന്ന ചിത്രം ഒരു വൈവിധ്യമാര്‍ന്ന അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുക. ഇത്രയധികം ഭാഷകളില്‍ നിർമ്മിക്കുന്ന ഒരു മലയാള സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

ഒരു അറബിക് പശ്ചാത്തലത്തില്‍ നിന്നുമുള്ള കഥാപാത്രമാകാം മഞ്ജുവിന്റേത്. പോസ്റ്ററും മുന്നോട്ട് വെക്കുന്നത് അത്തരമൊരു ചിത്രമാണ്.

Back to top button
error: