CultureHealthSocial Media

മൂന്നു സഹോദരന്മാര്‍ ഒരേസമയം തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു; കാരണം അമ്മായിമ്മയുടെ പരാതിയില്ല, അയല്‍വാസിയുടെ കരുണ; വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

അള്‍ജീരിയ: ഒരേസമയം മൂന്നു സഹോദരന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവം നടന്നത് അള്‍ജീരിയയിലാണെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യമാര്‍ തങ്ങളുടെ പ്രായമായ അമ്മയെ പരിചരിക്കാത്തതാണ് വിവാഹമോചനത്തിന് കാരണം. എന്നാല്‍ അമ്മയുടെ പരാതിയില്‍ അല്ല ഇവര്‍ ഭാര്യമാരെ ഉപേക്ഷിച്ചത്. ഇവരോട് അമ്മ ഒരു പരാതിയും പറഞ്ഞിരുന്നുമില്ല.

എന്നാല്‍ ഒരുദിവസം മൂന്ന് സഹോദരങ്ങളും ജോലി കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരുടെ പ്രായമായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാര്‍ വീട്ടിലുണ്ടായിട്ടും അവര്‍ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ ദേഷ്യം തോന്നിയ സഹോദരങ്ങള്‍ ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു.

Signature-ad

പ്രായമായ മാതാവിന് ഒരു മകള്‍ കൂടിയുണ്ട്. ഈ യുവതി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വീട്ടിലെത്തി അമ്മയെ കാണുകയും പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതിനാല്‍ അടുത്തിടെയായി ഇവര്‍ക്ക് അമ്മയെ പരിചരിക്കാന്‍ സ്വന്തം വീട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അമ്മയെ നോക്കണം എന്ന് ഭാര്യമാരോട് സഹോദരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഇത് അനുസരിച്ചില്ല. തുടര്‍ന്ന് കരുണ തോന്നി അയല്‍വാസി അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വന്നതില്‍ ക്ഷുഭിതരായാണ് ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.

Back to top button
error: