Social Media
-
14/02/2022കുഞ്ചാക്കോ ബോബന്‍റെ പുതിയ ചിത്രത്തിലെ ഗാനം റിലീസായി.
മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍റെ ” ഒറ്റ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. പ്രണയം തിങ്ങി നില്‍ക്കുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു . വിനായക് ശശികുമാർ എഴുതി എ എച്ച് കാസിഫ് സംഗീതം പകർന്ന, ശ്വേത മോഹൻ ആലപിച്ച ” ഒരേ നോക്കിൽ…..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. തീവണ്ടി ഫെയിം ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അരവിന്ദ് സ്വാമി, ഈഷ റെബ്ബ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. “ഒറ്റ് ” എന്ന പേരിൽ മലയാളത്തിലും തമിഴിൽ ” രെണ്ടഗം ” എന്ന പേരിൽ തമിഴിലും അവതരിപ്പിക്കുന്ന ഈ ചിത്രം ആര്യ,ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്നു. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ഗാനം റിലീസ് ചെയ്തത്. ലൈൻ പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം. ഛായാഗ്രഹണം-ഗൗതം ശങ്കർ വിജയ്. പ്രശസ്ത സംഗീത സംവിധായകൻ ഏ ആർ റഹ്മാന്റെ മരുമകനായ എ എച്ച് കാസിഫ് സംഗീതം…
Read More » -
14/02/2022ഇതിലും നല്ലൊരു സർപ്രൈസ് സ്വപ്നങ്ങളില്‍ മാത്രം.. പ്രണയ ദിനത്തില്‍ പേർളിയുടെ പോസ്റ്റ്.
സമൂഹ്യ മാധ്യമങ്ങളിൽ എന്നും നിറ സാന്നിധ്യമായ പരിധി മാണിയുടെ ഇന്നത്തെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. പ്രണയ ദിനത്തില്‍ ഭർത്താവ് ശ്രിനിഷ് നല്‍കിയ BMW ബൈക്കാണ് ഇന്നത്തെ താരം. പേർളിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൗതുകം നിറഞ്ഞ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. ഭർത്താവും മകളുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ BMW പുതിയ മോഡല്‍ 310 R ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. താരം തന്നെയാണ് ചിത്രങ്ങളും മറ്റും ആരധകരുമായി പങ്ക് വെച്ച് എത്തിയിരിക്കുന്നത്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു. അതാണ് ഈ സൂപ്പര്‍ സ്പെഷ്യല്‍ ആക്കുന്നത്. ഭർത്താവിന് നന്ദി പറഞ്ഞാണ് താരം കുറിപ്പ് എഴുതി നിര്‍ത്തിയത്. നിറയെ ആരാധകരുള്ള താരം ജീവിതത്തിന്റെ…
Read More » -
31/01/2022കത്തുന്ന ലോറിയിൽ ചാടിക്കയറി ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി വൻ അപകടം ഒഴിവാക്കി ഷാജിയുടെ ഹീറോയിസം
ഷാജി പാപ്പൻ ഇപ്പോൾ കോടഞ്ചേരിയിൽ ഹീറോയാണ്. ഇന്നലെയായിരുന്നു ഷാജിയെ ഹീറോയാക്കിയ സംഭവങ്ങളുടെ തുടക്കം. നിറയെ വൈക്കോൽ കയറ്റി വന്ന ലോറി നിന്നു കത്തുന്നതു കണ്ടപ്പോൾ നാട്ടുകാർ ഞെട്ടി. അടുത്ത നിമിഷം അതിനേക്കാൾ ഞെട്ടൽ, വ്യാപാര സ്ഥാപനങ്ങളുടെ അടുത്തു വൈക്കോലുമായി കത്തുന്ന ലോറി ഉപേക്ഷിച്ചു ഡ്രൈവറും ക്ലീനറും ചാടി രക്ഷപ്പെട്ടു. ഇനി എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാരും ആശങ്കയോടെ വ്യാപാരികളും. വൈക്കോൽ ആളിക്കത്തുന്ന ലോറിയിലേക്കു സിനിമയിലെ നായകനെപ്പോലെ ഒരാൾ ചാടിക്കയറി. ഷാജി പാപ്പൻ എന്ന ഷാജി വർഗീസ്. അടുത്ത നിമിഷം ലോറി മുന്നോട്ടെടുത്ത ഷാജി പാപ്പൻ നേരേ സമീപത്തെ ഗ്രൗണ്ടിലേക്ക് തീലോറി ഓടിച്ചുകയറ്റി. അതിനു ശേഷമായിരുന്നു ഷാജി പാപ്പന്‍റെ ശരിക്കുള്ള ഹീറോയിസം. അവിടെ ലോറി ഇട്ടിട്ടു ജീവനും കൊണ്ടു രക്ഷപ്പെടുമെന്നു നാട്ടുകാർ ചിന്തിച്ചിരിക്കെ ഷാജി പാപ്പൻ ലോറി മുന്നോട്ടെടുത്തു. ഗ്രൗണ്ടിലൂടെ വട്ടം കറക്കി. ഇടയ്ക്കു സഡൺ ബ്രേക്ക് കൊടുത്തു. ഇതിനകം തീ കത്തി കെട്ടു പൊട്ടിയിരുന്ന വൈക്കോൽ കെട്ടുകൾ ഒന്നൊന്നായി ഗ്രൗണ്ടിലേക്കു തെറിച്ചു…
Read More »